ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ - അധികമായി ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങൾ ബാധ്യതയായി മാറിയതായി തോന്നിയേക്കാം. മറ്റെന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതമാകാൻ ആഗ്രഹം തോന്നും. വിരസത ഒഴിവാക്കാൻ ശ്രമിക്കുക. സർഗാത്മകമായ ആശയങ്ങൾക്കായി പ്രവർത്തിക്കുക. ഭാഗ്യചിഹ്നം - ഇന്ദ്രനീലം
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ - പുതിയ ലക്ഷ്യങ്ങളോടുകൂടിയ ദിവസമായിരിക്കും ഇത്. ചില കാര്യങ്ങളിൽ വ്യക്തത കൈവരും. നിങ്ങളുടെ ആവശ്യാനുസരണം ലഭിക്കുന്നതെന്തും സ്വീകരിക്കാൻ മനസുകൊണ്ട് തയ്യാറാകും. മുമ്പ് കൈക്കൊണ്ട ഒരു നിർണായക തീരുമാനത്തിന്റെ പാർശ്വഫലങ്ങൾ ബോധ്യപ്പെടും. ഭാഗ്യചിഹ്നം - ഒരു കാക്ക
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍- ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കുക വളരെ പ്രധാനമാണ്. പുതിയ ഒരു കാര്യം തുടങ്ങുന്നതിന് മുമ്പ് ആശങ്ക തോന്നിയേക്കാം. വീട്ടിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യചിഹ്നം - ഒരു കറുത്ത സ്ഫടികം
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ - നിങ്ങളുടെ പരിശ്രമങ്ങളെല്ലാം അനാവശ്യമായിരുന്നു എന്നും പ്രയത്നത്തിന് വിചാരിച്ച ഫലം കിട്ടുന്നില്ല എന്നും തോന്നുന്നുണ്ടെങ്കിൽ ആ മനസ്ഥിതി മാറാൻ പോവുകയാണ്. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിക്കാൻ തുടങ്ങും. അംഗീകാരവും പ്രശംസയും നിങ്ങളെ തേടിയെത്തും. നിങ്ങളെ ആശ്രയിക്കുന്ന ഒരാൾ വിഷമസന്ധിയിലായേക്കാം. ഭാഗ്യചിഹ്നം - ഒരു പുതിയ ഗാഡ്ജെറ്റ്
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ - നിങ്ങളുടെ പ്രവൃത്തികളിലെ മുൻഗണന മാറ്റണമെന്ന തോന്നലുണ്ടാകും. അതിനായി ആത്മാർത്ഥമായി ശ്രമിക്കുക. നിങ്ങളുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ഒരാൾ നിങ്ങളുമായി സഹകരിക്കാൻ താത്പര്യം കാണിച്ചേക്കും. ഭാഗ്യചിഹ്നം - ഒരു ഛായാചിത്രം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ - നിങ്ങൾ എന്തെങ്കിലും കാര്യത്തിനായി ആത്മാർത്ഥമായി സ്വപ്നം കാണുകയായിരുന്നെങ്കിൽ അത് നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. വികലമായ സമീപനവും കാഴ്ചപ്പാടും മൂലം ആസൂത്രണം ചെയ്ത കാര്യങ്ങളിൽ നിന്ന് പിന്തിരിയേണ്ടി വന്നേക്കും. പുതിയൊരു പദ്ധതിയ്ക്ക് തുടക്കമായേക്കാം. ഭാഗ്യചിഹ്നം - ഒരു സിൽക്ക് തുണി
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ - ചില കാര്യങ്ങളിൽ ഒരു മാന്ത്രികത അനുഭവപ്പെടും. ആസൂത്രണം ചെയ്ത കാര്യങ്ങൾ നടത്താനോ ലഭിക്കേണ്ട കാര്യങ്ങൾ അവിചാരിതമായി ലഭിക്കാനോ പുതിയ മികച്ച ആശയങ്ങൾ ഉടലെടുക്കാനോ സാധ്യതയുണ്ട്. ഈ ഊർജം കാത്തുസൂക്ഷിക്കുക. ഭാഗ്യചിഹ്നം - പച്ചപ്പുല്ല്
സാജിറ്റെറിയസ് (Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ - നിങ്ങളിൽ ചിരി ഉണർത്തുന്ന കാര്യം മറ്റുള്ളവരിലും അതേ സ്വാധീനം ഉണ്ടാകണമെന്നില്ല. എങ്കിലും നിങ്ങളുടെ കാഴ്ചപ്പാടുമായി മുന്നോട്ട് പോവുക. നിങ്ങൾക്ക് ചുറ്റുമുള്ള ലോകം പൂർണതയുള്ളതായിരിക്കില്ല, എങ്കിലും ചെറിയ പ്രയത്നങ്ങൾക്കും അതിന്റെതായ മൂല്യമുണ്ട്. നിങ്ങൾ മുമ്പ് നടത്തിയ നിക്ഷേപത്തിന്റെ ഫലം ലഭിക്കും. ഭാഗ്യചിഹ്നം - ഒരു ചിത്രശലഭം
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ - ഒരു ഭാഗ്യ ദിവസം ആയിരിക്കും. നിങ്ങൾ തേടിയിരുന്ന കാര്യത്തിനായി വാതിലുകൾ തുറക്കപ്പെടും. നിങ്ങളെ വിശ്വസിച്ചിരുന്ന ഒരാൾ ചതിക്കപ്പെട്ടതായി തോന്നിയേക്കും. നിങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കും. ഭാഗ്യചിഹ്നം - ഒരു ജലാശയം
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ - ഒരിക്കൽ അവഗണിക്കപ്പെട്ടാൽ വീണ്ടും ശ്രമം തുടരാൻ നിങ്ങൾക്ക് വിമുഖത ഉണ്ടായേക്കും. എന്നാൽ, പ്രപഞ്ചശക്തികൾ ഇപ്പോൾ നിങ്ങളുടെ കൂടെയാണ്. മനസിനെ അലട്ടിയിരുന്ന ചില കാര്യങ്ങൾ മറ്റു രൂപങ്ങളിൽ പ്രത്യക്ഷപ്പെടും. എന്നാൽ, ശ്രദ്ധയോടെയും ജാഗ്രതയോടെയും അവയെ നേരിടുക. ഭാഗ്യചിഹ്നം - ഒരു ഫ്രെയിം