ഏരീസ് (Arise-മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇതുവരെ നിങ്ങളുടെ ഭൗതിക നേട്ടങ്ങളായിരുന്നു വിജയത്തിന്റെ അളവുകോല്‍. പക്ഷേ, ഇതില്‍ നിന്ന് അല്‍പ്പം മാറി ചിന്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ പാര്‍പ്പിട സൗകര്യത്തെക്കുറിച്ച് പുറത്തു നിന്നുള്ള ഒരാള്‍ ആശ്ചര്യപ്പെട്ടേക്കാം. പ്രഭാതചര്യകളില്‍ മാറ്റം അനിവാര്യമാണ്. ഭാഗ്യചിഹ്നം: വൈരക്കല്ല്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യം നേരത്തെ തന്നെ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടാകും. നിങ്ങളുടെ അനുമാനങ്ങളും യാഥാര്‍ത്ഥ്യവുമായി വലിയ അന്തരം ഉണ്ട്. മുതിര്‍ന്ന ഒരാള്‍ ശരിയായ ഉപദേശം നല്കാന് സാധ്യത. ഭാഗ്യചിഹ്നം: കറുത്ത ഗോമേദകം
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തേയ്ക്ക് തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റിലുള്ള ജോലികള്‍ തീര്‍ക്കാന്‍ ആയിരിക്കും നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിയ്ക്കുക. വളരെ നൂതനമായ പല പരിപാടികളും പ്ലാന്‍ ചെയ്തേക്കാം. ചെലവേറിയ ചില കാര്യങ്ങള്‍ ചെയ്യാനുള്ള അനുമതി ലഭിക്കും. വീട്ടുകാര്യങ്ങളില്‍ സഹോദരങ്ങള്‍ നിങ്ങളുടെ സഹായം തേടും. ഭാഗ്യചിഹ്നം: മരതകം
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ഓരോന്നിനോടും യോജിക്കുകയോ വിയോജിയ്ക്കുകയോ ചെയ്യാം. ഏതൊരാള്‍ക്കും രണ്ടാമത് ഒരു അവസരം കൊടുക്കാവുന്നതാണ്. ധനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഭാഗ്യചിഹ്നം: ജിപ്സം കൊണ്ടുള്ള ഒരുതരം സ്ഫടികം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഹൃദ്യമായ ഭക്ഷണവും സന്തോഷകരമായ അന്തരീക്ഷവും ഉണ്ടാകും. കുറച്ച് നാളായി ഇത്തരത്തിലുള്ള ഒരു അവസരം വന്നിട്ട്. അതികഠിനമായ ജോലിത്തിരക്കിന്റെ നാളുകളാണ് കഴിഞ്ഞുപോയത്. ഒരു ഇടവേളയെക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചന. ഭാഗ്യചിഹ്നം: റോസ് നിറത്തിലുള്ള സ്ഫടികം
സാജിറ്റൈറിയസ് (Sagittarisu - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: എന്തെങ്കിലും അവസരം കൈവിട്ട് പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഉടനെ മനസ്സിലാകും. കുട്ടികള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിയ്ക്കണമെന്ന് ആവശ്യപ്പെട്ടേക്കാം. കുടുംബത്തിലെ മുതിര്‍ന്നവര്‍ ആരോഗ്യത്തെക്കുറിച്ച് പരാതിപ്പെടാം. ഭാഗ്യചിഹ്നം: നീല വൈര്യം
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ ആഴ്ച എല്ലാ കാര്യങ്ങളും വളരെ മന്ദഗതിയിലായിരുന്നു. പക്ഷേ, ആ അവസ്ഥ മാറും. പുതിയ കാര്യങ്ങളുമായി മുന്നോട്ട് പോകേണ്ടതിനെക്കുറിച്ച് വ്യക്തത ഉണ്ടാകും. ആശയക്കുഴപ്പം തെറ്റായ ആശയവിനിമയത്തിലേയ്ക്ക് നയിച്ചേക്കാം. ഭാഗ്യചിഹ്നം: പൊട്ടാസ്യം ധാരാളമടങ്ങിയ ഒരു കല്ല്.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.