ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ
നിങ്ങൾക്ക് ഇതിനു മുൻപ് നിരാശ നൽകിയ ഒരു കാര്യത്തിൽ ഇന്നത്തെ ദിവസം പുരോഗതി ഉണ്ടാകും. നിങ്ങളുടെ ബലഹീനത നിങ്ങൾ തിരിച്ചറിയും. സഹകരണത്തിനായി ആരെങ്കിലും നിങ്ങളെ ഇന്നത്തെ ദിവസം സമീപിച്ചേക്കാം. ബാഹ്യ സൗന്ദര്യത്തിൽ മതി മറക്കാതെ ആന്തരിക സൗന്ദര്യം തിരിച്ചറിയാൻ ശ്രമിക്കണം. ഭാഗ്യചിഹ്നം - ഒരു സ്ഫടികക്കല്ല്
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ
ചില കാര്യങ്ങളിൽ കൃത്രിമം കാണിക്കുന്നതായി നിങ്ങൾക്ക് സ്വയം അനുഭവപ്പെട്ടേക്കാം. നിങ്ങളോട് സൗഹൃദം കൂടാൻ ആഗ്രഹിക്കുന്ന ആളുകൾ നിങ്ങൾക്ക് ചുറ്റിലും ഉണ്ടാകും. നിങ്ങൾ വളരെ അധികം ആഗ്രഹിച്ച് പിന്തുടരുന്ന കാര്യങ്ങൾ ഒന്നുകൂടി പുനർവിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. എല്ലാ കാര്യങ്ങളും ഒന്ന് അവലോകനം ചെയ്യാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - തെളിഞ്ഞ ആകാശം
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധുക്കൾ നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടാകും. മാതാപിതാക്കളുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങൾക്ക് താത്പര്യമില്ലാത്ത കാര്യങ്ങൾ നിരസിക്കുന്നതിൽ മടി വിചാരിക്കരുത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്ത് തന്നെയായാലും അവ തുറന്നു പറയണം. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് പാത്രം
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
മുൻകാലങ്ങളിൽ നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ പുരോഗതി ഉണ്ടാകും. ഒരേ രീതിയിൽ തന്നെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് നിങ്ങൾക്ക് മറ്റുള്ളവരോട് തുറന്നു പറയേണ്ട അവസ്ഥ ഉണ്ടാകാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് ആരിൽ നിന്നും പിന്തുണ ലഭിക്കില്ല. വാരന്ത്യം വിശ്രമത്തിനായി തിരഞ്ഞെടുക്കുക. ഭാഗ്യചിഹ്നം - പിങ്ക് നിറത്തിലുള്ള പുഷ്പം
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം ഒരു പ്രധാന ചർച്ചയിൽ ഇടപെടാൻ നിങ്ങൾക്ക് ആഗ്രഹം തോന്നിയേക്കാം പക്ഷെ നിങ്ങൾ അതിനായി ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആത്മാർത്ഥമായ സേവനത്തിനു ഇന്നത്തെ ദിവസം പ്രശംസ ലഭിക്കും. നിങ്ങളുടെ അരികിൽ സഹായം ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാൽ അവരുടെ ആവശ്യം യഥാർത്ഥമാണോ എന്ന് പരിശോധിയ്ക്കുക. യഥാർത്ഥ ആവശ്യങ്ങൾ ഉള്ളവരെ മാത്രം പിന്തുണയ്ക്കുക. ഭാഗ്യചിഹ്നം - റൂബിക്സ് ക്യൂബ്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം യാത്ര ചെയ്യാൻ നിങ്ങൾ വളരെ അധികം ആഗ്രഹിക്കും. ഒരു യാത്രയ്ക്കായുള്ള ആസൂത്രണങ്ങൾ നിങ്ങൾക്ക് ഇന്ന് തനിയെ ആരംഭിക്കാം. കൂടുതൽ പ്രതിബദ്ധത ഉണ്ടാകുന്നത് നിങ്ങളുടെ തിരക്കേറിയ ജോലിയെ ബാധിക്കാം. സാമ്പത്തികമായി ഉയർച്ച ഉണ്ടാകും. പതിവ് വ്യായാമം മുടക്കാതെ ഇരിക്കുക. ഭാഗ്യചിഹ്നം - വല
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
സമ്പത്തും സമൃദ്ധിയും നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ജോലികൾ പ്രതിബദ്ധതയോടുകൂടി ചെയ്തു പൂർത്തിയാക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും. വിജയങ്ങൾ ഉണ്ടായാലും നിങ്ങൾക്ക് ജീവിതത്തിൽ ഒരു ശൂന്യത അനുഭവപ്പെടാം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതിനു മികച്ച ഒരു പരിഹാരം കാണാൻ നിങ്ങൾക്ക് സാധിക്കും. എല്ലാ കാര്യത്തിനും നന്ദി പ്രകടിപ്പിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - നിയോൺ സൈൻബോർഡ്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
ഒരു ക്ലയന്റിൽ നിന്നുള്ള ഒരു അഭിനന്ദന കുറിപ്പ് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കാം. എങ്കിലും നിങ്ങൾക്ക് മുൻപിൽ വെല്ലുവിളികൾ ഉണ്ടാകും. വെല്ലുവിളികളെ അതിജീവിക്കാൻ നിങ്ങൾ നിങ്ങളുടെ പരമാവധി കഴിവുകൾ പുറത്തെടുക്കേണ്ടതായി വരും. ഒരു നല്ല ടീം വർക്ക് വ്യക്തിഗതമായി ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കും. നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു ഗ്രാമ്പൂ
സാജിറ്റേറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ
നിങ്ങൾ ഇത് വരെ മറച്ചു വെച്ചിരുന്ന നിങ്ങളുടെ ചില കഴിവുകൾ പുറത്തേക്ക് കൊണ്ട് വരാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ 'അമ്മ നിങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാകും. പുതിയ കാര്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. തിരക്കുള്ള ജോലികൾക്കിടയിലും വിശ്രമിക്കാൻ സമയം കണ്ടെത്തണം. ഒരു പഴയ സുഹൃത്ത് നിങ്ങളെ തേടി വന്നേക്കാം. ആ സുഹൃത്തിൽ നിന്നും വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾക്ക് അറിയാനാകും. ഭാഗ്യചിഹ്നം - ഒരു സോപ്പ്
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലും മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കേണ്ട ദിവസമാണിന്ന്. മുൻകാലങ്ങളിൽ നിങ്ങളെ വൈകാരികമായി ദ്രോഹിച്ച ഒരാളോട് ക്ഷമിക്കാൻ പ്രയാസമായിരിക്കും. എങ്കിലും ക്ഷമിക്കുന്നത് ഒരു ബലഹീനതയായി കാണാതിരിക്കുക. അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ഇനിയെങ്കിലും പ്രകടിപ്പിക്കാൻ ശ്രമിക്കുക. പ്രതികാര മനോഭാവം ഒഴിവാക്കുക. മനസിലുള്ളത് തുറന്നു പറയാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു കല്ല്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ
വലിയ പ്രശ്നങ്ങൾ നിങ്ങളെ തേടി വന്നേക്കാം അത് തത്കാലം മാറ്റി വെക്കുക. ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആദ്യം ശ്രമിക്കുക. നിങ്ങൾക്ക് വളരെ അധികം മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. ഒരു സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതായിരിക്കും ഇന്നത്തെ ദിവസം നല്ലത്. പ്രകോപിതനാകാതെ ഇരിക്കണം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക. വെല്ലുവിളികളെയും പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിടുക. ഭാഗ്യചിഹ്നം - സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു പെട്ടി
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ പത്ത് പദ്ധതികളിൽ രണ്ട് പദ്ധതികൾ ഇന്ന് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ വളരെയധികം വിശ്വാസമായിരിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. അകാരണമായി തലവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് നിങ്ങളുടെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കും ഭാഗ്യചിഹ്നം - ഒരു പേസ്റ്റൽ നിറത്തിലുള്ള പ്ലേയ്റ്റ്.