വിവിധ രാശികളില് ജനിച്ചവരുടെ 2022 ഫെബ്രുവരി 13ലെ ദിവസ ഫലം അറിയാം.ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍-മുന്‍പ് നടന്ന എന്തെങ്കിലും സംഭവത്തെ തുടര്‍ന്ന് ആരോടെങ്കിലും വൈരാഗ്യമോ പകയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം തേടാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. അല്പ സമയമെങ്കിലും നിങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കാന്ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു തത്ത
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍-ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ അധികം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. നിങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്ന വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ കഴിയും. ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നല്കിയിട്ടുണ്ടെങ്കില് സാധിച്ചു കൊടുക്കാന്‍ കഴിയാത്ത പക്ഷം അത് തുറന്നു പറയുകയും മറ്റൊരു ദിവസം നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യണം. ഭാഗ്യചിഹ്നം - ഒരു തൂവല്‍
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍-ഇത് വരെ പരിഹാരം കാണാനാകാത്ത ചില പ്രശനങ്ങള്‍ക്ക് ഇന്നത്തെ ദിവസം പരിഹാരം കണ്ടെത്തും. പ്രധാനമായി ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളില്‍ അല്പം കാലതാമസം നേരിടും. ജോലി കാര്യങ്ങളില്‍ കാണുന്ന പുരോഗതി നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ജോലി സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കണം. വിശ്രമം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. ഭാഗ്യചിഹ്നം - ഒരു പാച്ച് വര്‍ക്ക്
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി ): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍-വളരെ കാലമായി നിങ്ങള്‍ ആഗ്രഹിച്ച് നടപ്പിലാക്കുന്ന ഒരു പ്രിയപ്പെട്ട പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഇന്നത്തെ ദിവസം നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഇടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിച്ചേക്കാം. അമിതമായി നിങ്ങള്‍ക്ക് ഉണ്ടാകുന്ന ഉത്കണ്ഠ ഇന്ന് അനുഭവപ്പെടില്ല. ജോലിയില്‍ നിന്നും ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം - ഏലം
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍-മറ്റാര്‍ക്കെങ്കിലും ഇന്ന് സംഭവിക്കുന്ന ഒരു നഷ്ടം നിങ്ങളുടെ നേട്ടത്തിന് കാരണമായേക്കാം. പഴയ കഴിവുകള്‍ വീണ്ടും പൊടി തട്ടി എടുക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. അമിതമായി ഒന്നും ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക. ഭാഗ്യചിഹ്നം - സൂര്യാസ്തമയം
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍-സാമ്പത്തികമായി അനുകൂല ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി ഉയരാന്‍ സാധ്യതയുണ്ട്. ദൂരെ താമസിക്കുന്ന ഒരു സുഹൃത്ത് നിങ്ങളെ കാണാനായി എത്തും. അപ്രതീക്ഷിതമായ സന്ദര്‍ശനം നിങ്ങളെ ആശ്ചര്യപ്പെടുത്തും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടാകും. അവ ശാന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ഭാഗ്യചിഹ്നം - ഒരു വെളുത്ത ബോര്‍ഡ്
ലിബ്ര (Libra - തുലാം രാശി):സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍-പുതിയ അവസരങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്താം. പക്ഷെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് അല്പം കാലതാമസം നേരിടും. കാര്യങ്ങളെ വൈകാരികമായി സമീപിക്കാതെ ഇരിക്കുക. പ്രയോഗികമായി ചിന്തിക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ വൈകാരികമായി എല്ലാ കാര്യങ്ങളെയും നോക്കി കാണുന്നത് നിങ്ങളുടെ മനസിനെ കൂടുതല്‍ വിഷമിപ്പിക്കാന്‍ ഇടയുണ്ട്. സമാധാനം നിലനിര്‍ത്തുന്നതിനുള്ള ലളിതമായ നടപടി എന്നോണം കാര്യങ്ങളെ പ്രായോഗികമായി കാണാന്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം - കോബാള്‍ട്ട് നീല
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-ഇന്നത്തെ ദിവസം നിങ്ങള്‍ പ്രധാനപ്പെട്ടതീരുമാനങ്ങളൊന്നും എടുക്കാതിരിക്കുന്നതിനു നല്ലത്. നിങ്ങളുടെ നിഗമനങ്ങള്‍ ചിലപ്പോള്‍ തെറ്റാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആലോചിച്ച് മാത്രം കൈകാര്യം ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെ ഇന്ന് കാണാന്‍ സാധിക്കും. നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ചില കാര്യങ്ങളെ മനഃപൂര്‍വം അവഗണിക്കാന്‍ ശീലിക്കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം - ഒരു ട്രേ
സാജിറ്റേറിയസ് (Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-ഇന്നത്തെ ദിവസം ചില പുതിയ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ നിങ്ങളുടെ പതിവ് ജോലികള്‍ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ഇന്ന്ഒരു സത്കാരത്തില്‍ പങ്കെടുക്കേണ്ടി വരും. നിങ്ങള്‍ കാത്തിരിക്കുന്ന ഏതെങ്കിലും കാര്യത്തിന്റെ ഫലം എന്താവുമെന്ന് ആലോചിച്ച് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടാവാം. എന്നാല്‍ തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഒരു ഫലം ആയിരിക്കും ഉണ്ടാകുക. ഭാഗ്യചിഹ്നം - ഒരു കൂട്ടം പക്ഷികള്‍
കാപ്രികോണ്‍ (Capricorn - മകരം രാശി ): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍-ചില ദിവസങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അനുകൂലമാകാറുണ്ട്. ഇന്നത്തെ ദിവസവും അതുപോലെ ഒന്നാണ്. നിങ്ങള്‍ വളരെ അധികം അനുഗ്രഹിക്കപ്പെട്ടതായി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് തോന്നും. മനഃസാന്നിധ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ മുന്നിലുള്ള പ്രതിസന്ധി മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യചിഹ്നം - ഒരു ഇന്‍ഡോര്‍ പ്ലാന്റ്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍-നേരത്തെ മുടങ്ങിയ ഒരു പദ്ധതിയുമായി ഇന്നത്തെ ദിവസം നിങ്ങള്‍ മുന്നോട്ട് പോകും. തര്‍ക്കത്തിലേക്ക് നയിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അവ അവഗണിക്കാന്‍ സാധിക്കും. പഴയ ഒരു സുഹൃത്ത്നിങ്ങളെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കും. ഭാഗ്യചിഹ്നം - നിങ്ങള്‍ക്കുള്ള ഒരു കാഷ്വല്‍ കുറിപ്പ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍-മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാനും ശ്രമിക്കണം. ചില കാര്യങ്ങള്‍ നിങ്ങളെ വല്ലാതെ ഉത്കണ്ഠാകുലരാക്കും . എന്നാല്‍ വിവേകത്തോടെ പെരുമാറാന്‍ ശ്രമിക്കുക. ഇന്നത്തെ ദിവസം നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കും. ഭാഗ്യചിഹ്നം - ഒരു പഴയ ഫോട്ടോ.തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.