ഏരീസ് (Arise : മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: അവിശ്വസനീയമായ ഒരു കാര്യം നിങ്ങള്‍ക്ക് വിശ്വസനീയമാണന്ന് ബോധ്യപ്പെട്ടാല്‍ അതുമായി മുന്നോട്ട് പോകാന്‍ സാധ്യതയുണ്ട്. ഒരു കായിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിങ്ങളുടെ തീക്ഷ്ണമായ താല്‍പ്പര്യം പ്രകടമാകും. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കൊപ്പം തൊഴില്‍ സംബന്ധമായ പദ്ധതികളും ദൃഢപ്പെടുത്തുന്നതിനുള്ള സമയമാണിത്. നിങ്ങളെ സ്വന്തം ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ നിങ്ങള്‍ക്കായി സ്വന്തം സ്വാധീനം ഉപയോഗിച്ചേക്കാം. ഭാഗ്യ ചിഹ്നം: ഒരു മുഖം മൂടി.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സ്വന്തം കഴിവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാലാണ് ഒരു നിശ്ചിത ലക്ഷ്യം നേടാന്‍ കഴിയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ഒരു സ്പോണ്‍സറെ നിങ്ങള്‍ കണ്ടെത്തിയേക്കാം. ഒരു പുതിയ പ്രോജക്റ്റ് ആകര്‍ഷകമായി തോന്നിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു കുഴല്‍ കിണര്‍.
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്വന്തമായി ബിസിനസ്സ് തുടങ്ങുക എന്നത് നിങ്ങളുടെ സ്വപ്നമാണ്. നിങ്ങള്‍ അതിനായി കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന സംഭവങ്ങള്‍ ഒന്നും നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ദോഷകരമായി ബാധിക്കില്ല. ഈ ബിസിനസ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ഭാവി പദ്ധതികളും പുനഃപരിശോധിക്കേണ്ടതുണ്ട്. സമാന്തരമായി, മറ്റെന്തെങ്കിലും അവസരങ്ങള്‍ വരുന്നുണ്ടെങ്കില്‍ അതിനുവേണ്ടി ശ്രമിക്കുക, അവ അവഗണിക്കരുത്. കുറച്ച് സമയത്തേക്ക് പിടിച്ചുനില്ക്കാന് ആവശ്യമായ സമ്പാദ്യം നിങ്ങളുടെ പക്കലുണ്ടാകും. ഭാഗ്യ ചിഹ്നം: ഒരു സ്പോര്‍ട്സ് മോഡല്‍.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസിലെ ചിന്തകളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. എന്താണോ നിങ്ങള്‍ പിന്തുടരേണ്ടത് അതിന്റെ ദിശയിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. ഈ ചിന്ത വരും നാളുകളില്‍ നിങ്ങള്‍ക്ക് വഴി കാട്ടും. കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഒരു ലക്ഷ്യം കൈവരിച്ചേക്കും. അതിനായി അക്ഷീണം പരിശ്രമിക്കുകയോ കാത്തിരിക്കുകയോ ചെയ്യുന്നവര്‍ക്കായിരിക്കും ഇത് സംഭവിക്കുക, നിങ്ങള്‍ക്ക് വൈകാതെ അംഗീകാരം ലഭിക്കും. രസകരമായ ഒരു ഉല്ലാസയാത്ര ഉടന്‍ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു സെറാമിക് പൂച്ചട്ടി.
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പൊതുസ്ഥലത്ത് സ്വകാര്യ സംഭാഷണങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. നിങ്ങള്‍ അറിയാതെ ചില കാര്യങ്ങളില്‍ അകപ്പെടുന്നതായി തോന്നിയേക്കാം. സമ്മിശ്ര വികാരങ്ങളും മാനസികവിക്ഷോഭങ്ങളും അനുഭവപ്പെടുന്ന ദിവസമാണ് ഇത്. നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആരെങ്കിലും നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചേക്കാം. വൈകാരികമായി വ്രണപ്പെടുന്നതായി അനുഭവപ്പെട്ടേക്കാം. സൂഷ്മത ഇല്ലാതെ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടെങ്കില്‍, അത് പിന്നീടത്തേക്ക് മാറ്റിവെയ്ക്കുക. ഭാഗ്യ ചിഹ്നം: ചുവപ്പ് നിറം.
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: രസകരമായ എന്തെങ്കിലും കാര്യം നിങ്ങളുടെ മുമ്പിലേക്ക് എത്തിയേക്കാം, അത് നിങ്ങള്‍ ഇതുവരെ ആസൂത്രണം ചെയ്യുകയോ ആവിഷ്കരിക്കുകയോ ചെയ്തിട്ടുള്ള ഒന്നായിരിക്കില്ല. അതിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല. അത് നിങ്ങളുടെ മുഖ്യപരിഗണനയില്‍ ഉണ്ടായിരുന്ന കാര്യവുമാവില്ല. എന്നാല്‍, നിങ്ങള്‍ അതിനെ ഗൗരവത്തോടെ സമീപിക്കുകയാണെങ്കില്‍ സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ യോഗമുണ്ടാകും. എല്ലാവരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കാം, എല്ലാവരുടെയും അഭിപ്രായം കേള്‍ക്കാം. പക്ഷെ അവസാന തീരുമാനം നിങ്ങള്‍ തന്നെയായിരിക്കണം എടുക്കേണ്ടത്. അഭിഭാഷകരെ സംബന്ധിച്ച് വരുന്ന രണ്ട് ദിവസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു സ്മാര്‍ട്ട് വാച്ച്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അതിനായി ആസൂത്രണം ചെയ്യുകയോ ഗൂഢാലോചന നടത്തുകയോ തന്ത്രങ്ങള്‍ മെനയുകയോ പദ്ധതികള്‍ തയ്യാറാക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഇടപാടുകളില്വ്യക്തതയും സുതാര്യതയും സൂക്ഷിക്കണം. നിങ്ങളുമായി അടുപ്പമുള്ള ആര്‍ക്കെങ്കിലും ഹൃദയഭേദകമായ അനുഭവം നേരിടേണ്ടി വന്നേക്കാം, അവര്‍ ഉപദേശത്തിനായി നിങ്ങളുടെ അടുക്കല്‍ വരാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായി നിങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം, അത് നിങ്ങളെ വിഷമിപ്പിച്ചേക്കാം. ഇത് താല്‍ക്കാലികം മാത്രമായിരിക്കും, കാലക്രമേണ സ്ഥിതിഗതികള്‍ മെച്ചപ്പെടും. ഭാഗ്യ ചിഹ്നം: ഒരു അലങ്കരിച്ച കുഷ്യന്.
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനോഭാവം ആയിരിക്കും നിങ്ങള്‍ക്ക് വിജയങ്ങള്‍ നല്‍കുക. നിങ്ങള്‍ നേട്ടം ഉണ്ടാക്കുന്നതില്‍ നിങ്ങളുടെ കൂടെയുള്ളവര്‍ക്കും പങ്കുണ്ടായിരിക്കും. അതേ സമയം, നിങ്ങള്‍ക്ക് ചിലരുമായി വിശ്വാസം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. മുതിര്‍ന്നവര്‍ക്കും അധികാരസ്ഥാനത്തുള്ളവര്‍ക്കും ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകനും അതേസമയം ഏറ്റവും കൂടുതല്‍ പിന്തുണ നല്കുന്ന വ്യക്തിയുമായിരിക്കും. ഏതെങ്കിലും വസ്തു വില്ക്കാന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്താം. ഭാഗ്യ ചിഹ്നം: ഒരു എംബ്രോയ്ഡറി വര്‍ക്ക്.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആളുകള്‍ക്ക് ന്യൂനതകളോ അല്ലെങ്കില്‍ ഒരു നിശ്ചിത ചുമതല നിര്‍വഹിക്കാനുള്ള കഴിവില്ലായ്മയോ അനുഭവപ്പെടാന്‍ തുടങ്ങുന്ന നിരവധി സമയങ്ങളുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള പോരായ്മയോ കഴിവില്ലായ്മയോ ഇല്ല. അതിനാല്‍ നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക, നിങ്ങളുടെ മുന്നിലുള്ള കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക. പരിഭ്രാന്തരാകരുത്, നിങ്ങള്‍ക്കും തിളങ്ങാന്‍ കഴിയും. കൂടാതെ, പൂര്‍ണ്ണമായി മനസ്സിലാക്കാതെ ഒരു കാര്യവും തള്ളിക്കളയരുത്. നിങ്ങള്‍ കൂടുതല്‍ ധീരമായ ചുവടുകള്‍ എടുക്കുന്നതിന്റെ ഫലങ്ങള്‍ വരും നാളുകളില്‍ പ്രകടമാകും. ഭാഗ്യചിഹ്നം: ഒരു മയില്‍.
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഭൂതകാലത്തിലെ ഒരു കയ്പേറിയ അനുഭവം വീണ്ടും ആവര്‍ത്തിച്ചേക്കാം. നിങ്ങള്‍ അതില്‍ ഭയപ്പെടേണ്ടതില്ല. പുതിയ സംഭവങ്ങളാണ് മികച്ച അനുഭവത്തിന് വഴിയൊരുക്കുന്നത്. വിശിഷ്ടരായ വ്യക്തികള്‍ക്കൊപ്പം നിങ്ങളുടെ ജോലിസ്ഥലത്തെ പ്രതിനിധീകരിക്കാന്‍ ഉടന്‍ അവസരം ലഭിക്കും. സുതാര്യത നിലനിര്‍ത്തുക. നിങ്ങള്‍ക്ക് നിരവധി ആരാധകരെ ലഭിക്കാന്‍ ഇത് കാരണമാകും. ഭാഗ്യ ചിഹ്നം - ഒരു പ്രസിദ്ധനായ വ്യക്തി.
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ഒറ്റപ്പെട്ടേക്കാം എന്ന ഭയം എപ്പോഴെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുക. സമയം വളരെ ചലനാത്മകമാണ്. അത് മാറിക്കൊണ്ടിരിക്കും. പഴയ കാലത്തെ തെറ്റുകളെക്കുറിച്ച് നിങ്ങള്‍ പുനര്‍വിചിന്തനം നടത്തുകയും അവ പുനഃപരിശോധിക്കുകയും വേണം. കാരണം അവ നിങ്ങളുടെ മനോഭാവത്തില്‍ മാറ്റമില്ലാതെ പ്രകടമായി കൊണ്ടേയിരിക്കും. ഒരു ആത്മീയ യാത്ര പുറപ്പെടാന്‍ സാധ്യത ഉണ്ട്, അത് മുന്‍കൂട്ടി ആസൂത്രണം ചെയ്തേക്കാം. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി തോന്നുന്ന ഊര്‍ജ്ജം നിങ്ങളുടെ സുഹൃത്തുക്കള്‍ തിരികെ കൊണ്ടുവരും. ഭാഗ്യ ചിഹ്നം - ഒരു ഫാന്‍സി കാര്‍.
പിസെസ് (Pisces- മീനം രാശി) :ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയെങ്കില്‍ അത് നടക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. തിരഞ്ഞെടുത്ത ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്കായി വിധിക്കപ്പെട്ട വ്യക്തിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തിനായി ശ്രമിക്കുന്നുണ്ടാകാം. അത്തരത്തിലുള്ളവരെ ദയവായി സൂക്ഷിക്കുക, അവര്‍ ഇടയ്ക്കിടെ അസൂയ പ്രകടിപ്പിച്ചേക്കാം. ചില സമയങ്ങളില്‍ നിഷേധാത്മകമായ ചിന്താഗതി നിങ്ങളെ ജീവിതത്തില്‍ കുറച്ച് ചുവടുകള്‍ പിന്നോട്ട് വെയ്ക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു വൃക്ഷം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com