ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങൾ ഊഷ്മളമായി നിലനിൽക്കാൻ നിങ്ങൾ നല്ല പരിശ്രമം നടത്തേണ്ടി വരും, നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിലായിരിക്കും അത് ഏറ്റവും കൂടുതൽ ആവശ്യം വരിക. പൊതുവിൽ സ്ഥിഗതികൾ നിങ്ങൾക്ക് അനുകൂലമല്ലെന്ന് തോന്നുന്നുവെങ്കിൽ തല്ക്കാലം വിട്ട് നിൽക്കുന്നതാണ് നല്ലത്. ജോലി സമയം പരമാവധി പ്രയോജനപ്രദമാക്കാൻ ശ്രമിക്കണം. ഭാഗ്യ ചിഹ്നം - പച്ച ഗ്ലാസ് കുപ്പി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയൊരാൾ നിങ്ങൾക്കൊപ്പം ചേരുകയും നിങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം. കാര്യങ്ങൾ ഇപ്പോഴേ ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും. ചെയ്യാനുള്ള ജോലികൾ കൃത്യസമയത്ത് ഓർക്കാൻ ശ്രമിച്ചാൽ അധിക ജോലി ചെയ്യുന്നത് ഒഴിവാകും. കായികമായ ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് കൂടുതൽ ഊർജസ്വലമാകാൻ സഹായകമാകും. ഭാഗ്യ ചിഹ്നം - ജലധാര
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ മാനസികമായ നിലനിൽപിനെയും ഊർജസ്വലത വർദ്ധിപ്പിക്കാനും സഹായിക്കും. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത് ആത്മീയമായ ഒരു കാര്യമായി നിങ്ങൾക്ക് തോന്നാനിടയുണ്ട്. ചില കാര്യങ്ങൾക്ക് നേതൃത്വം നൽകാനും സഹകരിക്കാനുമുള്ള അവസരം ഉടൻ വരും. ഭാഗ്യചിഹ്നം - പുരാതനമായ ഒരു ക്ലോക്ക്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ മുമ്പ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ നിങ്ങളോടോ നിങ്ങളുടെ പ്രവൃത്തികളോടോ ക്ഷമിക്കാൻ സാധ്യതയില്ല. മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ബോധപൂർവ്വം കൂടുതൽ ശ്രമങ്ങൾ നടത്തുക എന്നതാണ് ചെയ്യാനാവുന്നത്. ഇപ്പോൾ അനുരഞ്ജനത്തിനുള്ള നല്ല സമയമല്ല. അടുത്ത സുഹൃത്തുക്കൾ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്തേക്കാം. മധുരപലഹാരങ്ങൾ കഴിക്കാൻ ഇന്ന് നല്ല ദിവസമാണ്. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രശസ്തനായ ഒരാൾ നിങ്ങൾ ജോലി ചെയ്യുന്നത് ശ്രദ്ധിക്കുകയും തുടർന്ന് നിങ്ങളെ സമീപിക്കുകയും ചെയ്യാനിടയുണ്ട്, അത് മറ്റൊരാൾ പറഞ്ഞിട്ടുമാകാം. നിങ്ങളുടെ ജോലിയെക്കുറിച്ച് നിങ്ങൾക്ക് തന്നെ സംശയം തോന്നുന്ന ഒരു ഘട്ടത്തിലാണ് ഇത് വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സഹജാവബോധത്തെ പൂർണ്ണമായി ഈ ഘട്ടത്തിൽ വിശ്വസിക്കുക. ഭാഗ്യ ചിഹ്നം - ക്രമത്തിലുള്ള സംഖ്യകൾ
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ചെറിയ സാഹചര്യം നന്നായി കൈകാര്യം ചെയ്യാത്തതിനാൽ ജോലിസ്ഥലത്ത് നിലനിൽക്കുന്ന സമാധാനപരമായ അന്തരീക്ഷം ചിലപ്പോൾ തടസ്സപ്പെട്ടേക്കാം. നേരത്തെ ആസൂത്രണം ചെയ്തിട്ടില്ലാത്ത ഒരു അധിക ജോലി ഇന്ന് നിങ്ങൾക്ക് ചെയ്യേണ്ടി വന്നേക്കാം. വിനോദത്തിന്റെതായ ഒരു പുതിയ ഉറവിടത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയിന്ന് തിരിയും. ഒരു പഴയ സുഹൃത്ത് മുന്നറിയിപ്പൊന്നും ഇല്ലാതെ വരാനിടയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു സിൽക്ക് സ്കാർഫ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോൾ ജോലിസ്ഥലത്ത് ഉരുത്തിരിഞ്ഞ് വരുന്ന സാഹചര്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. ഈ ഘട്ടത്തിൽ നിങ്ങൾ നടത്തുന്ന ഏതൊരു ഇടപെടലും പിന്നീട് നിങ്ങൾക്ക് പ്രയോജനപ്രദമായേക്കാം. അയൽപക്കത്ത് ഉടലെടുക്കുന്ന അസ്വസ്ഥത നിങ്ങൾക്കൊരു തടസ്സമാകാൻ കാരണമായേക്കാം. പ്രണയസംബന്ധിയായ കാര്യങ്ങളിൽ പുരോഗതി ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - വല
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ തേടി വരാനിടയുണ്ട്. ഇന്നത്തെ ദിവസം വളരെ മന്ദഗതിയിലുള്ളതായതിനാൽ കാര്യങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായി മാറി മറിഞ്ഞേക്കാം. നിങ്ങൾ വളരെ ക്ഷീണിതനാകാനും പതിവിലും നേരത്തെ ഉറങ്ങാനും സാധ്യതയുണ്ട്. ഏതെങ്കിലും ഒരു ഘട്ടത്തിൽ ചിലപ്പോൾ നിങ്ങൾ ദീർഘനേരം നീണ്ട് നിൽക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം -ഫ്ലോറൽ പാറ്റേൺ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്തത്തിന്റെയോ സഹകരണത്തിന്റെയോ ഒരു പുതിയ അവസരം നിങ്ങളെ തേടി വരാനിടയുണ്ട്. വഴികൾ എല്ലാം വ്യക്തവും നേരായതുമാണെന്ന് തോന്നുമെങ്കിലും ഏറ്റവും മികച്ചത് എന്നുറപ്പുള്ള വഴി മാത്രം തിരഞ്ഞെടുക്കുക. നിങ്ങൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ പെരുമാറിക്കൊള്ളണമെന്നില്ല. ഭാഗ്യ ചിഹ്നം - ക്യാൻവാസ് ഷൂ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പൊതുവിൽ കാര്യങ്ങളെ മുഖവിലയ്ക്കെടുക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ ശുഭകരമായ ദിവസമായിരിക്കും. ക്ഷീണം തോന്നുന്നത് സാധാരണമാണ്, അൽപ്പം വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഒരു കാര്യത്തെ കുറിച്ച് വിലയിരുത്തുന്നതിന് മുമ്പ് നിങ്ങളുടെ മുന്നിലുള്ള വസ്തുതകൾ ശരിയാണെന്ന് ഒന്ന് കൂടെ ഉറപ്പാക്കുക. വിരസമായ ഈ അവസ്ഥയിൽ നിന്ന് എത്രയും വേഗം പുറത്ത് കടക്കാൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ട്. ഭാഗ്യ ചിഹ്നം - ജലാശയം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഒരു നല്ല സുഹൃത്തിന് അയാളുടെ കുടുംബകാര്യങ്ങളിൽ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് നന്നായി അറിയാത്ത ആരെയും കൂടുതൽ വിമർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സംരക്ഷിച്ച വച്ച സമ്പത്ത് ഇപ്പോൾ സഹായകരമാണെന്ന് തെളിഞ്ഞേക്കാം. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് കുറച്ച് പരിശീലനം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - പുതിയ ഒരു പാത്രം