ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ അമിതമായി വിശ്വസിക്കാൻ നിങ്ങൾക്ക് തോന്നിയേക്കില്ല. ജോലിസ്ഥലത്ത് നടപ്പിലാക്കാനായി നിങ്ങൾക്ക് ഒരു പുതിയ ആശയം ലഭിച്ചേക്കാം. നിങ്ങളുടെ ടീമുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ സാധിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു വിന്റേജ് ക്ലോക്ക്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കേണ്ടതായി വന്നേക്കാം. ചില പുതിയ വരുമാന സ്രോതസുകൾ ഉടൻ കണ്ടെത്താൻ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളി നാണയം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളൊരു ബിസിനസുകാരനാണെങ്കിൽ, മുൻപ് ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഇപ്പോൾ നിങ്ങളുടെ കണ്ണിലുടക്കിയേക്കാം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം സൂക്ഷ്മമായി പരിശോധിക്കുകയും അവലോകനം ചെയ്യുകയും വേണം. ഭാഗ്യ ചിഹ്നം - പഴങ്ങൾ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ തിരക്കിനിടയിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അതിനായി ഇപ്പോൾ ആസൂത്രണം ചെയ്യാവുന്നതാണ്. ചില രഹസ്യങ്ങളറിയാൻ ആരെങ്കിലും നിങ്ങളോട് അടുക്കാൻ ശ്രമിക്കുന്നുണ്ടാകാം. ഭാഗ്യചിഹ്നം - പുതിയ കാർ
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം മന്ദഗതിയിലായിരിക്കും മുന്നോട്ടു നീങ്ങുന്നത്. പക്ഷേ വൈകുന്നേരത്തോടെ നിങ്ങൾ ഊർജസ്വലരാകും. സോഷ്യൽ മീഡിയകളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ പറ്റിയ ദിവസമാണ്. നിങ്ങൾ ബാങ്കിംഗ് മേഖലയിലാണെങ്കിൽ, ജോലിഭാരം വർദ്ധിക്കും. ഭാഗ്യചിഹ്നം - ഒരു പുതിയ നോവൽ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നു രാവിലെ നിങ്ങൾ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല. മടി കാരണമായിരിക്കാം ഇത്. ഉച്ചയോടെ, നിങ്ങൾ ഊർജസ്വലരായി മാറിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു മോതിരം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com