ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം നിങ്ങൾക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം . നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾക്ക് തടസ്സം നേരിടാനുള്ള സാധ്യതയുമുണ്ട് . മറ്റൊരാളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിന് നിങ്ങൾ പുതിയ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട് . ഇടപാടുകൾ നടത്തുന്നവർ ആശയവിനിമയം കൃത്യമായി നടത്താൻ ശ്രദ്ധിക്കുക. കാരണം പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ ദിവസം പുതിയ ചില കാര്യങ്ങൾ പഠിക്കാനുള്ള തീവ്രമായ ആഗ്രഹവും നിങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇത് നിങ്ങൾ കൃത്യമായി പിന്തുടരുകയാണെങ്കിൽ പുതിയ ചില ബിസിനസ് ആശയങ്ങൾ സൃഷ്ടിക്കാൻ നിങ്ങളെ ഭാവിയിൽ സഹായിക്കും.ഭാഗ്യ ചിഹ്നം -തുമ്പികൈ
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇതുവരെ മറ്റുള്ളവരുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരാളാണെങ്കിൽ അതിൽ നിന്ന് ഒരു മാറ്റത്തിന് അനുകൂലമായ ദിവസമാണ് ഇന്ന്. മറ്റൊരാളോട് ആശയവിനിമയം നടത്തുമ്പോൾ നിങ്ങളുടെ മനസ്സിലെ കാര്യങ്ങൾ കൃത്യമായി പ്രകടിപ്പിക്കുക.കൂടാതെ ഒരു പുതിയ ജോലിക്കായി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരാനുള്ള സാധ്യത ഇന്ന് നിലനിൽക്കുന്നുണ്ട്.കൂടാതെ മുൻപ് നിങ്ങളിൽ ഉണ്ടായിരുന്ന ഭയത്തെ മറികടക്കാൻ ഇന്ന് പുതിയ ഒരു വഴി തെളിയും..ഭാഗ്യ ചിഹ്നം -നിയോൺ സൈൻ
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പുരോഗതി കൈവരിക്കാൻ ലക്ഷ്യമിടുകയാണെങ്കിൽ അതിനുവേണ്ടി കാര്യമായി പരിശ്രമിക്കേണ്ട ദിവസമാണ് ഇന്ന്. ഇനി വരും ദിവസങ്ങളിൽ നിങ്ങളുടെ ജോലി കാര്യക്ഷമമായി പൂർത്തിയാക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും . നിങ്ങളുടെ ആത്മവിശ്വാസം കൂടും. പുതിയ ചില സൗഹൃദവും നിങ്ങൾക്ക് ലഭിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ ഈ ദിവസം മുതൽ നിങ്ങൾ മറികടക്കും.ഭാഗ്യ ചിഹ്നം -ഒരു പുതിയ വള
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കൂടുതൽ പുതിയ ചിന്തകൾ ഈ ദിവസം നിങ്ങളുടെ മനസ്സിൽ ഉടലെടുത്തേക്കാം. ഇതെല്ലാം ദിശാബോധമില്ലാതെ നിങ്ങളുടെ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കാം . നിങ്ങൾക്ക് വളരെ സഹായകമാകുന്ന മുതിർന്ന ഒരാളുടെ ഉപദേശം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ അതിനുവേണ്ടി കുറച്ച് സമയം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ സാന്നിധ്യം വളരെ ആവശ്യമുള്ള സമയമാണിത്. സാഹചര്യം കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഒരു തർക്കത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട് . ഭാഗ്യ ചിഹ്നം - ഒരു പുരാതന ലേഖനം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ഇടപഴുകുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഒരാളായി നിങ്ങൾ ചിത്രീകരിക്കപ്പെടാം. നിങ്ങളുടെ ഉദ്ദേശം അതല്ലെങ്കിലും മറ്റുള്ളവരാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ ആശയവിനിമയം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പാലിക്കുക. നിങ്ങൾ ഏതെങ്കിലും അധികാരം സ്ഥാനത്ത് നിലനിൽക്കുന്ന ആളുകൾ ആണെങ്കിൽ മറ്റുള്ളവരെ സ്വാധീനിക്കുന്നതിൽ നിങ്ങൾ ഇന്ന് വിജയിക്കും. കഴിഞ്ഞ കുറച്ച് കാലങ്ങളായി പുരോഗതിയില്ലാതിരുന്ന ബിസിനസ്സിൽ ഈ ദിവസം മികച്ച മാറ്റങ്ങൾ പ്രതീക്ഷിക്കാം. ലോഹങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച ലാഭ സാധ്യത ഉണ്ട്.ഭാഗ്യ ചിഹ്നം - ഒരു വെള്ളി നാണയം
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് :മുൻകാലത്തെ ചില ശക്തമായ അനുഭവങ്ങൾ നിങ്ങളെ ഇപ്പോൾ കൂടുതൽ പിൻതുണച്ചേക്കാം. അതേ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കും.ജോലി സംബന്ധമായ ചില കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുകയാണെങ്കിൽ വ്യക്തതക്കായി മറ്റുള്ളവരുടെ സഹായം തേടാം. സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള സാധ്യതയും ഈ ദിവസം നിങ്ങളുടെ പാതയിലാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത് യാത്രകൾക്ക് ഒരുങ്ങുന്നതായിരിക്കും ഉചിതം .ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ്സ് മേശ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്കുള്ള ഒരു മികച്ച കഴിവ് നിങ്ങളുടെ സഹോദരനോ സുഹൃത്തോ ഉപയോഗപ്രദമാകും. ഇപ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് വളരെ തിരക്കേറിയ ഒരു ദിനചര്യ വന്നു ചേരും. നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ പുതിയ അവസരത്തിനായി നിങ്ങൾ ഇപ്പോൾ കാത്തിരിക്കുകയാണ്.ഇക്കാര്യം നിങ്ങളുമായി അടുപ്പമുള്ള ഒരാൾ മനസ്സിലാക്കും. നിങ്ങളുടെ വ്യക്തിത്വത്തിൽ ചില മാറ്റങ്ങൾ ഈ ദിവസം അനുഭവപ്പെടാൻ സാധ്യതയുണ്ട് . അത് സ്വയം തിരിച്ചറിയാൻ നിങ്ങളെ മികച്ച രീതിയിൽ സഹായിക്കും.ഭാഗ്യചിഹ്നം - ഒരു ചുവന്ന കാർ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ തെരഞ്ഞെടുത്ത കാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസം തോന്നുന്ന ദിവസമാണ് ഇന്ന്. കൂടാതെ മറ്റുള്ളവരും നിങ്ങളുടെ താല്പര്യങ്ങളെ അംഗീകരിക്കും. എന്നാൽ ജോലിസ്ഥലത്ത് നേരിയ അസ്വസ്ഥതകൾ നേരിടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സ് കൂടുതൽ വ്യതിചലിക്കാനുള്ള സാധ്യതയും ഈ ദിവസം നിലനിൽക്കുന്നുണ്ട്. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട മധുര പലഹാരം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് അവരുടെ ജോലി കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും വളരെ തിരക്കേറിയ ഒരു ദിവസം ആയിരിക്കും ഇന്ന്. സമയപരിതിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നതും നിങ്ങൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടാൻ കാരണമായേക്കാം. അതേസമയം നിങ്ങൾ ഒരു നിയമപരമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തെളിവുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.കൂടാതെ നിങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യവിവരങ്ങൾ നൽകുന്നതിൽ നിങ്ങളുമായി അടുത്ത ചിലർ സഹായിച്ചേക്കാം.അതിനാൽ കൂടുതൽ ജാഗ്രത പാലിക്കുക.ഭാഗ്യ ചിഹ്നം - വീടിന് അകത്ത് വളർത്തുന്ന ചെടി
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വിചാരിച്ച കാര്യങ്ങൾ നടത്തുന്നതിന് ഇതൊരു മികച്ച സമയമായി കണക്കാക്കാം. ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട കൂടുതൽ നല്ല ആശയങ്ങളും നിങ്ങൾക്ക് വന്നുചേരും. പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്നത് ആയിരിക്കും ഈ ദിവസം ഉചിതം. കാരണം ഇത് നിങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കും. ഇപ്പോൾ വരുന്ന വിവാഹാലോചനകൾ ഫലം കാണും.ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി സ്റ്റാൻഡ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നൂതന പഠനങ്ങൾക്കായി ആസൂത്രണം ചെയ്യുന്നവർക്ക് ചില പരീക്ഷണങ്ങൾ നേരിടേണ്ടതായി വന്നേക്കാം. പുരോഗതി കൈവരിക്കുന്നതിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമാണ്. മറ്റൊരാളുടെ സഹായം നിങ്ങൾക്ക് ഈ ദിവസം ലഭിക്കും. പെട്ടെന്ന് വീട്ടിൽ നിന്നും മാറിനിൽക്കുന്ന വ്യക്തിയാണെങ്കിൽ അതിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ അത് താൽക്കാലികമായി മാറും.ഒരു നല്ല വ്യായാമ ദിനചര്യ നിങ്ങൾക്ക് വന്നുചേരും. അമ്മയുടെ ആരോഗ്യത്തിലുള്ള അശ്രദ്ധ നിങ്ങളിൽ ദേഷ്യം ഉണ്ടാക്കാം..ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ പുഷ്യരാഗം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഒരു പുതിയ തൊഴിൽ മാർഗത്തിനായുള്ള നിർദേശം നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങളെ തേടിയെത്തും. ഏൽപ്പിച്ച ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഈ ദിവസം മികച്ച ഫലങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ട ആളുകൾക്ക് നിങ്ങളെ കുറിച്ചുള്ള അഭിപ്രായം നിങ്ങളുടെ മനസ്സിനെ വ്യതിചലിപ്പിച്ചേക്കാം. ഒരു ചെറിയ യാത്ര ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകും. ഭാഗ്യ ചിഹ്നം - ഒരു നാപ്കിൻ ഹോൾഡർ