ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മുൻപ് നിരാശപ്പെടുത്തിയ ഏതെങ്കിലും കാര്യങ്ങളിൽ ഇന്ന് നിങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം പ്രതീക്ഷിക്കാം. സ്വയം തെറ്റുകൾ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകുന്നത് നിങ്ങളുടെ ബലഹീനതയായി കണക്കാക്കരുത്. ഈ ദിവസം നിങ്ങൾ മറ്റുള്ളവരുമായി ഐക്യത്തോടുകൂടി പ്രവർത്തിക്കുക. മറ്റേത് സാഹചര്യങ്ങളേക്കാളും നിങ്ങളുടെ ലക്ഷ്യത്തിനാണ് പ്രാധാന്യം എന്ന് മനസ്സിലാക്കുക. ഭാഗ്യ ചിഹ്നം - സ്ഫടിക കല്ല്
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില കാര്യങ്ങളിൽ സ്വയം കൃത്രിമം കാണിക്കുന്നതായി നിങ്ങൾക്ക് തന്നെ തോന്നാം. പക്ഷേ അത് എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. ഈ ദിവസം നിങ്ങൾ മറ്റുള്ളവരാൽ പ്രശംസിക്കപ്പെടും. നിങ്ങളുമായി വളരെ അടുപ്പം ഉള്ളവർ നിങ്ങളുടെ നന്മയ്ക്കായി ആഗ്രഹിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. അതേസമയം നിങ്ങൾ മുമ്പ് ചെയ്തിരുന്ന ചില കാര്യങ്ങൾ വീണ്ടും ചെയ്യാനുള്ള അവസരം ഈ ദിവസം വന്നുചേരും. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് നിങ്ങളുടെ അതിരുകളെ മറികടക്കാൻ വലിയ തയ്യാറെടുപ്പ് വേണ്ടി വന്നേക്കും. കൂടാതെ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്കൊപ്പം ഉണ്ട്. നിങ്ങളുടെ ബന്ധുക്കൾ നിങ്ങളുടെ അറിവില്ലാതെ ഈ ദിവസം ചില കാര്യങ്ങൾക്ക് പദ്ധതിയിട്ടേക്കാം. നിങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ നിരസിക്കുന്നതിൽ കൂടുതൽ ചിന്തിക്കേണ്ടതില്ല. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് പാത്രം
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില കാര്യങ്ങൾ മറ്റുള്ളവരോട് തുറന്നു പറയേണ്ട സാഹചര്യം വന്നേക്കാം. ആരുടെയും പിന്തുണ ഈ ദിവസം നിങ്ങൾക്ക് പ്രതീക്ഷിക്കേണ്ടതില്ല. കാരണം അത് നിങ്ങൾ ആഗ്രഹിച്ചാലും ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ നിങ്ങൾക്ക് ഈ ദിവസം ലാഭം പ്രതീക്ഷിക്കാം. ഈ രാശിയിൽ ജനിച്ചവർക്ക് വാരാന്ത്യത്തിൽ കൂടുതൽ വിശ്രമം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - പിങ്ക് നിറത്തിലുള്ള പൂവ്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ നിങ്ങളുടെ നിശബ്ദതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് ദിവസമാണ് ഇന്ന്. അതിനുള്ള സാഹചര്യവും നിങ്ങൾക്ക് വന്നുചേരും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം ഈ ദിവസം മാറിനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മുൻകാല പ്രകടനങ്ങൾ ഈ ദിവസം മറ്റുള്ളവരാൽ അഭിനന്ദിക്കപ്പെടും. നിങ്ങളുടെ സഹായം അത്യാവശ്യമായ ആളുകളെ മാത്രം പിന്തുണയ്ക്കുക. ഭാഗ്യ ചിഹ്നം - റൂബിക്സ് ക്യൂബ്
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു യാത്ര ചെയ്യാനുള്ള അതിയായ ആഗ്രഹം നിങ്ങൾക്ക് ഈ ദിവസം ഉടലെടുത്തേക്കാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള സാധ്യത ഉണ്ട്. നിങ്ങളുടെ തിരക്കുകൾക്കിടയിൽ ഉണ്ടാകുന്ന ചില ഉത്തരവാദിത്തങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഉയർച്ചയ്ക്ക് അനുകൂലമായ സമയമാണ് ഇത്. പതിവ് വ്യായാമം പിന്തുടരാൻ നിങ്ങൾ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു കമ്പി വല
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: സമൃദ്ധിയും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്ന ഒരു ദിവസമാണ് ഇന്ന്. നിങ്ങളുടെ ചുമതലകൾ പൂർത്തീകരിക്കപ്പെടുന്നതിലും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്. വൈകാരികമായി ഒരു ശൂന്യത നിങ്ങൾക്ക് അനുഭവപ്പെടാം. എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അതിനെ മറികടക്കാൻ നിങ്ങൾക്ക് സാധിക്കും. ഉപകാരസ്മരണയുള്ളവരായി നിലകൊള്ളുക. ഭാഗ്യചിഹ്നം - നിയോൺ സൈൻ ബോർഡ്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ലഭിക്കുന്ന അഭിനന്ദനം നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. എങ്കിലും സാഹചര്യം വെല്ലുവിളി നിറഞ്ഞതാകാൻ സാധ്യതയുണ്ട്. അതിനാൽ വളരെ തന്ത്രപരമായ കൂട്ടായ പ്രവർത്തനത്തിലൂടെ അവയെല്ലാം മറികടക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ കഴിവുകൾ വീണ്ടും തിരിച്ചു കൊണ്ടുവരാനുള്ള ഒരു പ്രേരണ നിങ്ങൾക്ക് ഈ ദിവസം ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഗ്രാമ്പൂ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ആർക്കും അറിയാത്ത നിങ്ങളുടെ കഴിവുകളെ പുറത്തു കൊണ്ടുവരാൻ ഈ ദിവസം നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങൾ ഏറ്റെടുത്ത കാര്യ നിർവഹണത്തിനായി നിങ്ങളുടെ മാതാവിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകുന്ന ഒരു ദിവസം ആയിരിക്കും ഇന്ന്. ഒരു പഴയ സുഹൃത്ത് വളരെ പ്രധാനപ്പെട്ട വിവരം നിങ്ങളുമായി പങ്കുവയ്ക്കും. ഭാഗ്യ ചിഹ്നം - സോപ്പ് പാത്രം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മറ്റുള്ളവരാൽ നിങ്ങൾക്കുണ്ടായ ദുഃഖങ്ങളെ മറികടന്ന് നിങ്ങൾ മുന്നോട്ടു വരേണ്ട ദിവസമാണ് ഇന്ന്. എങ്കിലും മുമ്പ് നിങ്ങളെ വൈകാരികമായി ദ്രോഹിച്ച ഒരാളോട് ക്ഷമിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. പക്ഷേ എഴുത്തിലൂടെ നിങ്ങൾക്ക് ആശ്വാസം കണ്ടെത്താനാകും. ഭാഗ്യ ചിഹ്നം - മണൽക്കല്ല്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിലെ വലിയ പ്രശ്നങ്ങളെയെല്ലാം ഈ ദിവസം മാറ്റിവെക്കുക. ആദ്യം ചെറിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത ശേഷം അതിലേക്ക് നീങ്ങാൻ ശ്രമിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് അനാവശ്യ സമ്മർദ്ദം അനുഭവപ്പെടും. സംഘർഷം ഒഴിവാക്കാനുള്ള ദിവസം കൂടിയാണ് ഇന്ന്. രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - സുഗന്ധ വ്യഞ്ജന പെട്ടി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ലിസ്റ്റിലുള്ള പത്തിൽ രണ്ടു കാര്യങ്ങളെങ്കിലും നടപ്പിലാകും. പക്ഷേ നഷ്ടവും അസ്വസ്ഥതകളും ഈ ദിവസം അനുഭവപ്പെടാം. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ കൂടുതൽ മനസ്സിലാക്കും. നിങ്ങൾക്ക് ചെറിയ തലവേദന അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം - ചായക്കൂട്ടുകൾ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com