ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: കായിക മേഖലയോടുള്ള നിങ്ങളുടെ താല്‍പ്പര്യം നിങ്ങളെ ഉയര്‍ന്ന പദവികളിലേക്ക് നയിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ക്കൊപ്പം തന്നെ തൊഴില്‍ മേഖലയിലെ പദ്ധതികള്‍ക്കും പ്രാധാന്യം നല്കി മുന്നോട്ടു പോകണം. നിങ്ങളെ ആവശ്യമുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ ടീമിലേക്ക് നിങ്ങളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി നിങ്ങളുമായി സംസാരിക്കും. ഭാഗ്യ ചിഹ്നം - ഒരു മുഖാവരണം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു സ്ഥാപനത്തിലേക്ക് നിങ്ങളെ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സ്വന്തം കഴിവിനെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അശ്രാന്ത പരിശ്രമം നടത്തും. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ഒരു സ്പോണറെ കണ്ടുമുട്ടാന്‍ ഇടവരും. നിങ്ങളുടെ പ്രോജക്ട് വളരെ ആകര്‍ഷകമായി മറ്റുള്ളവര്‍ക്ക് തോന്നും. ഭാഗ്യ ചിഹ്നം - ഒരു കുഴല്‍ക്കിണര്‍
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 ഇടയില്‍ ജനിച്ചവര്‍: ഒരു ബിസിനസ്സ് തുടങ്ങുക എന്നത് നിങ്ങളുടെ എക്കാലത്തെയും സ്വപ്നമായിരിക്കും. അതിനായി നിങ്ങള്‍ കഠിനായി പരിശ്രമിക്കും. ഒരു ചിന്തയ്ക്കും നിങ്ങളെ വ്യതിചലിപ്പിക്കാന്‍ കഴിയില്ല. ഈ ബിസിനസ്സുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെപ്പറ്റി അവലോകനം ചെയ്യേണ്ടി വരും. അതിനിടെയില്‍ എന്തെങ്കിലും തടസ്സം വന്നാല്‍ അവയെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ ആവശ്യമായ നിക്ഷേപം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു സ്പോര്‍ട്സ് മോഡല്‍
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മനസ്സിലുണ്ടാക്കുന്ന ചിന്തകളെപ്പറ്റി കൃത്യമായ അവബോധം നിങ്ങള്‍ക്കുണ്ടായിരിക്കും. ഏത് ദിശയിലേക്ക് ചലിക്കണമെന്ന സൂചനകള്‍ ചിന്തകളിലൂടെ രൂപപ്പെടും. കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ കാലമായി ആഗ്രഹിച്ചിരുന്ന ചില മാറ്റങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഇവയ്ക്കായി വളരെക്കാലമായി കാത്തിരുന്നവര്‍ക്കും കഠിന ശ്രമം നടത്തിയവര്‍ക്കുമാണ് ഈ മാറ്റം അനുഭവിക്കാന്‍ കഴിയുന്നത്. ഭാഗ്യ ചിഹ്നം - ഒരു സെറാമിക് വെയ്സ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സ്വകാര്യ സംഭാഷണങ്ങള്‍ പൊതുയിടങ്ങളില്‍ വെച്ച് നടത്തരുത്. അറിയാതെ ചില വിഷയങ്ങളില്‍ നിങ്ങള്‍ ചെന്ന് പെടാന്‍ ഇടയുണ്ട്. സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ള ദിവസമാണ്. നിങ്ങളോട് താല്‍പ്പര്യമുള്ള ഒരു വ്യക്തി ഇന്ന് നിങ്ങളുമായി സംസാരിക്കാന്‍ ഇടവരും. വൈകാരികമായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരും. പലകാര്യങ്ങളിലും ആശങ്കകള്‍ ഉണ്ടാകും. അങ്ങനെയുള്ള കാര്യങ്ങള്‍ വിട്ടുകളഞ്ഞേക്കണം. ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ പരിശീലിക്കണം. ഭാഗ്യ ചിഹ്നം - ചുവപ്പ് നിറം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം ഇന്ന് സംഭവിക്കും. അക്കാര്യത്തെ നിങ്ങള്‍ വളരെ ഗൗരവമായി എടുക്കുന്നത് ഉചിതമായിരിക്കും. എല്ലാവരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കും. അഭിഭാഷക വൃത്തിയിലുള്ളവര്ക്ക് അനുകൂല ദിവസമല്ല. ഭാഗ്യ ചിഹ്നം - ഒരു സ്മാര്‍ട്ട് വാച്ച്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മത്സരബുദ്ധിയോടെ പെരുമാറുന്നവരായിരിക്കും എങ്കിലും ഒരു ലക്ഷ്യത്തിനായി ആലോചന നടത്തുകയോ തന്ത്രങ്ങള്‍ മെനയുകയോ ചെയ്യുന്നത് നല്ലതല്ല. കരാറുകളിലും ഇടപാടുകളിലും സുതാര്യത പാലിക്കണം. നിങ്ങളുടെ തീരുമാനങ്ങളില്‍ മനംനൊന്ത് ചിലര്‍ നിങ്ങളെ ഉപദേശിക്കാനായി എത്തും. ആരോഗ്യപരമായി അത്ര നല്ലകാലമായിരിക്കില്ല. എന്നാലും ആ വിഷമതകള്‍ താല്ക്കാലികമാണ്. അവയെല്ലാം ഉടന്‍ തന്നെ പരിഹരിക്കപ്പെടും. ഭാഗ്യ ചിഹ്നം - പാറ്റേണുള്ള തലയിണ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അതേസമയം അടുപ്പമുള്ളവരില്‍ വിശ്വാസക്കുറവ് അനുഭവപ്പെട്ടേക്കാം. മുതിര്‍ന്നവര്‍ അല്ലെങ്കില്‍ ഓഫീസിലെ സീനിയര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരും. പങ്കാളിയായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകർ. അവര്‍ തന്നെ നിങ്ങള്‍ക്ക് മികച്ച പിന്തുണയും നല്‍കും. സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്താവുന്നതാണ്. ഭാഗ്യ ചിഹ്നം - എംബ്രോയിഡറി വര്‍ക്ക്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കുന്നതില്‍ പരാജയം നേരിടും. എന്നാല്‍ നിങ്ങളുടെ കുഴപ്പം കൊണ്ടായിരിക്കില്ല അങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ ആത്മവിശ്വാസം വീണ്ടെടുത്ത് എല്ലാ തടസങ്ങളെയും നേരിടണം. പരിഭ്രാന്തരാകരുത്. കൂടാതെ, ഒന്നും പൂര്‍ണ്ണമായി മനസ്സിലാക്കാതെ ഒരു കാര്യവും പൂര്‍ണ്ണമായി തള്ളിക്കളയരുത്. കൂടുതല്‍ ധീരമായ ചുവടുകള്‍ മുന്നോട്ട് വെയ്ക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും. ഭാഗ്യ ചിഹ്നം - മയില്‍
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പഴയ ചില കയ്പ്പേറിയ സംഭവങ്ങള്‍ ആവര്‍ത്തിക്കും. അവ കണ്ട് പേടിക്കാതെ പഴയ രീതിയില്‍ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കണം. പുതിയ ചില അനുഭവങ്ങള്‍ മുന്നോട്ട് നയിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. പ്രശസ്ത വ്യക്തികള്‍ക്ക് മുന്നിലോ മറ്റ് എവിടെയെങ്കിലുമോ നിങ്ങളുടെ ജോലിസ്ഥലത്തെ പ്രതിനിധീകരിച്ച് പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സുതാര്യമായിരിക്കാന് ശ്രദ്ധിക്കുക. അവ നിങ്ങള്‍ക്ക് ധാരാളം ആരാധകരെ സൃഷ്ടിക്കും. ഭാഗ്യ ചിഹ്നം - ഒരു പ്രശസ്തനായ വ്യക്തി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഒറ്റപ്പെട്ടുപോകും എന്ന തോന്നല്‍ അനാവശ്യമാണ്. സമയം എന്നത് എല്ലാവര്‍ക്ക് വേണ്ടിയും മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍കാലത്ത് ചെയ്ത തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണം. മുന്‍കൂട്ടി പദ്ധതിയിട്ട ഒരു ആത്മീയ യാത്ര നടത്താന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ഊര്‍ജം നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു ഫാന്‍സി കാര്‍
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. നിങ്ങള്‍ക്ക് യോജിച്ച വ്യക്തിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന അതേ കാര്യം നിങ്ങള്‍ക്ക് അടുപ്പമുള്ളയാളും ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ അസൂയയുടെ വിഷം നിങ്ങളില്‍ കുത്തി വെയ്ക്കാം. ഭാഗ്യ ചിഹ്നം - ഒരു വൃക്ഷം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com