ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നല്ല രീതിയിൽ ആശയവിനിമയം നടത്തുകയും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുക. അവസരങ്ങൾ വേണ്ടതുപോലെ പ്രയോജനപ്പെടുത്തുക. നിങ്ങൾ ജോലിസ്ഥലത്ത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ജോലിസ്ഥലത്ത് പ്രതീക്ഷിച്ച ഫലങ്ങളിൽ ലഭിക്കണമെന്നില്ല. ഒരാൾ നിങ്ങളുടെ ജീവിതത്തിൽ ചില തടസങ്ങൾ സൃഷ്ടിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു കുരുവി
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പുതിയൊരു കാര്യത്തിലേക്ക് നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. തർക്കങ്ങളിൽ നിന്നും കഴിയുന്നത്ര വിട്ടുനിൽക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിലെ തികച്ചും പുതിയ ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാനാകും. നിങ്ങളുടെ സഹോദരങ്ങൾ ചില കുടുംബ പ്രശ്നങ്ങളിലൂടെ കടന്നുപോയേക്കാം. ഭാഗ്യ ചിഹ്നം - ഒരു താറാവ്
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം വിലയിരുത്തുന്ന സമയമാണിത്. നിങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തീർക്കാത്ത ജോലികൾ ഉണ്ടെങ്കിൽ അത് ഇപ്പോൾ പൂർത്തിയാക്കണം. നിങ്ങളുടെ ജോലിയിൽ എന്തെങ്കിലും പിഴവുകളെണ്ടെന്ന് കണ്ടെത്തിയാൽ വരും വർഷങ്ങളിൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു ആൽ മരം
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: സമാനമനസ്കരായ ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനും സമയം ചെലവഴിക്കാനും സാധിക്കും. പോസിറ്റീവ് ചിന്തകൾ നിറഞ്ഞ ദിവസമായിരിക്കുമിത്. വൈകുന്നേരം സുഹൃത്തുമായി ചേർന്ന് ഒരു പദ്ധതി ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്. സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കാം. നിങ്ങൾ മുൻപ് ആർക്കെങ്കിലും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ പറ്റിയ സമയമാണിത്. ഭാഗ്യ ചിഹ്നം - ഒരു കളിമൺ പാത്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: മറ്റാരെങ്കിലും നിങ്ങൾക്കായി ചില സഹായം ചെയുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ നിരാശപ്പെടേണ്ടി വരും. നിങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടായിരിക്കും. അത് തെളിയിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണ്. ഒരു പുതിയ തൊഴിലവസരം ഉടൻ ലഭിക്കും ഭാഗ്യചിഹ്നം - ഒരു അമ്യൂസ്മെന്റ് പാർക്ക്
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം അലസരായി സമയം പാഴാക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ, പുതിയ കരാറുകൾ, അഭിനന്ദനങ്ങൾ എന്നിവ സ്വീകരിക്കണം. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിൽ ശ്രദ്ധ പുലർത്തുക. ഒരു ചെറിയ യാത്ര ചെയ്യാൻ സാധ്യതയുണ്ട്. അതു നിങ്ങൾക്ക് സന്തോഷം നൽകിയേക്കാം. ഈ ദിവസം മുഴുവൻ, നിങ്ങൾ ഊർജവും ഉത്സാഹവും നിറഞ്ഞവരായിരിക്കും. നിങ്ങൾ കേൾക്കാനിടയുള്ള നല്ല വാർത്തകളുടെ ഫലമായിരിക്കാം ഇത്. ഭാഗ്യ ചിഹ്നം - ഒരു മ്യൂസിയം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ മുൻകാലങ്ങളിൽ ചെയ്ത ചില നല്ല കർമങ്ങളുടെ പ്രതിഫലം ഇപ്പോൾ ലഭിക്കും. ഓഫീസിൽ ചില വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എന്നാൽ അവയെല്ലാം നിങ്ങൾക്ക് അതിജീവിക്കാനാകും. അദ്ധ്യാപകരും കുട്ടികളും ഈ ദിവസം പ്രയോജനകരമായി ചെലവഴിക്കും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു ക്രിസ്റ്റൽ
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പ്രതിസന്ധികളിൽ തളരാതെ അവയിൽ നിന്നും ഊർജം ഉൾക്കൊണ്ട് നിങ്ങൾ മുന്നോട്ടു നീങ്ങണം. ഈ ദിവസം നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്പാദനക്ഷമതയുള്ളതായിരിക്കും. ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പിന്നത്തേക്ക് നീട്ടിവെക്കരുത്. ഓഫീസ് ജോലികൾക്കിടയിൽ അൽപം വിശ്രമിക്കാൻ സമയം കണ്ടെത്തണം. നിങ്ങളുടെ ഭാവി പദ്ധതികൾ ഒരുപാട് ആളുകളുമായി പങ്കിടാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - ഒരു ക്രിസ്റ്റൽ ഗ്ലാസ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് അൽപം മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യുന്നതിനാലാകം അങ്ങനെ സംഭവിക്കുന്നത്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ നിന്ന് കൂടുതൽ സമയം ആവശ്യമാണ്. അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുക. സുഹൃത്തുക്കളുമായി ഒരുപാടു നേരം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു മരം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന പിഴവുകൾക്ക് നിങ്ങൾ മറ്റൊരാളെ കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങളുടെ വികാരങ്ങളെ അമിതമായി അടിച്ചമർത്തരുത്. ഹൃദയത്തിൽ നിന്ന് സംസാരിക്കുകയും മനസു പറയുന്നതു പോലെ പെരുമാറുകയും ചെയ്യുക. മറ്റുള്ളവർ നിങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് അധികം ചിന്തിക്കാതിരിക്കുക. ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു ആൽമരം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എത്രത്തോളം നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും എന്തെങ്കിലും കുറവുള്ളതായി നിങ്ങൾക്ക് എപ്പോഴും തോന്നും. സ്വയം പൂർണമായി പ്രകടിപ്പിക്കുന്നതിനും നിങ്ങൾ എപ്പോഴും സ്വപ്നം കണ്ട രീതിയിൽ ജീവിക്കാനും സാധിക്കും. ജോലിസ്ഥലത്ത് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് ടേബിൾ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിശ്തചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഉത്കണ്ഠ തോന്നിയേക്കാം. ഉച്ചക്കു ശേഷം, സുഹൃത്തുക്കളുമായി ചേർന്ന് ചില പദ്ധതികൾ ആവിഷ്കരിക്കും. വിനോദം നിറഞ്ഞ ഒരു സായാഹ്നം ആയിരിക്കുമിത്. ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - ഒരു മിറർ വർക്ക്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com