ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം. പങ്കാളിയില്‍ നിന്ന് അത്തരം ആവശ്യമുയരും. ചില കാര്യങ്ങളില്‍ തിരിച്ചടിയുണ്ടായാലും തളരാതെ മുന്നോട്ടു പോകണം. എല്ലാകാര്യങ്ങളും മടികൂടാതെ ചെയ്തുകൊണ്ടിരിക്കണം. ഭാഗ്യ ചിഹ്നം - ഗ്രീന്‍ ഗ്ലാസ്സ് ബോട്ടില്‍
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഒരു വ്യക്തി ജോലിസ്ഥലത്ത് നിങ്ങൾക്ക് അല്‍പ്പം വിശ്രമം പ്രദാനം ചെയ്യും. ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ ഒരു റിമൈന്‍ഡര്‍ സെറ്റ് ചെയ്യുന്നതാണ് ഉത്തമം. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അനുകൂല സമയം. ഭാഗ്യ ചിഹ്നം - ഒരു ഫൗണ്ടൈന്‍
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയിലെ പ്രകടനം കണ്ട് പ്രമുഖര്‍ നിങ്ങളെത്തേടിയെത്തും. മറ്റൊരാളില്‍ നിന്നും അറിഞ്ഞായിരിക്കും നിങ്ങളെത്തേടി ചിലര്‍ എത്തുന്നത്. ഈ നിമിഷം മുതല്‍ നിങ്ങളുടെ ജോലിയില്‍ ചില സംശയങ്ങളുണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് മാത്രം ചെയ്യുക. ഭാഗ്യ ചിഹ്നം - സ്വീക്വന്സിലെ നമ്പര്‍
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ചെറിയ ചില തര്‍ക്കങ്ങള്‍ പരിഹരിക്കാത്തത് ജോലി സ്ഥലത്തെ സമാധാന അന്തരീക്ഷം തകര്‍ക്കും. ചില അധിക ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതായി വരും. പഴയ സുഹൃത്തിനെ അപ്രതീക്ഷിതമായി കാണാനിടവരും. ഭാഗ്യ ചിഹ്നം - സില്‍ക്ക് സ്കാര്‍ഫ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില സന്തോഷ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വളരെ അലസമായി തുടങ്ങുന്ന ദിവസമാണെങ്കിലും പിന്നീട് വളരെ ഊര്‍ജസ്വലമായി നിങ്ങള്‍ പ്രവര്‍ത്തിക്കും. ദീര്‍ഘ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാൻ ഇടവരും. ഭാഗ്യ ചിഹ്നം - ഫ്ളോറല്‍ പാറ്റേണ്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മുഖവിലയുള്ള ചിലതിനെ ഈ ദിവസം നിങ്ങള്‍ സ്വീകരിക്കും. ക്ഷീണം തോന്നുന്നത് സ്വഭാവികമാണ്. അല്‍പ്പം വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. ഒരു ജോലി എല്‍പ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ ശരിയാണോ എന്ന് പരിശോധിക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളക്കെട്ട്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കുടുംബകാര്യങ്ങള്‍ പരിഹരിക്കാന്‍ സഹായം തേടി ഒരു സുഹൃത്ത് നിങ്ങളെത്തേടിയെത്തും. മുമ്പ് നടത്തിയ നിക്ഷേപം ഇപ്പോള്‍ ഉപകരിക്കും. ആലോചിച്ച് മാത്രം എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കണം. ഭാഗ്യ ചിഹ്നം - ഒരു പുതിയ വാസ്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com