ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിത്തിരക്കിനിടെ നിങ്ങൾക്ക് കുറച്ച് സമയം വിശ്രമിക്കണമെന്ന് തോന്നിയേക്കാം. നിങ്ങളുടെ നിശബ്ദ മനോഭാവം കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് അൽപം അകൽച്ച അനുഭവപ്പെടാം. അതിനാൽ, പരസ്പരം തുറന്ന് സംസാരിക്കുക. ഭാഗ്യ ചിഹ്നം - ഒരു കിളിക്കൂട്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി മറന്നുപോയ ഒരു ജോലി പുനരാരംഭിക്കാൻ നിങ്ങൾ ഇപ്പോൾ ആലോചിച്ചേക്കാം. അതിന്റെ വിജയസാധ്യതകളെക്കുറിച്ചു നിങ്ങൾക്ക് നല്ല ബോധ്യമുണ്ടായേക്കാം. ഒരു ദീർഘകാല നിക്ഷേപം നല്ല ഫലം നൽകിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു പുതിയ ഫോൺ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചിന്തകൾ നിലവിലെ നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലായിരിക്കാം. മറ്റുള്ളവർ നിങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് അധികം ചിന്തിക്കേണ്ടതില്ല. ഒരു പുതിയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു കുപ്പി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ ചിന്ത നിങ്ങളെ ആകർഷിക്കുകയും അതിനെക്കുറിച്ച് ധാരാളം വിശകലനം ചെയ്യുകയും ചെയ്തേക്കാം. ഒരു വരുമാന സ്രോതസിൽ മാത്രം ആശ്രയിക്കാതെ പല വരുമാന മാർഗങ്ങൾ കണ്ടെത്തുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളി സ്പൂൺ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com