ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സ്വന്തം കാര്യങ്ങൾ നോക്കാനും ഭാവിയെ സംബന്ധിച്ച ആസൂത്രണത്തിന് ചർച്ചകൾ നടത്താനുമുള്ള ദിവസമാണിത്. നിങ്ങൾ ചിലകാര്യങ്ങൾ പിന്നീട് ചെയ്യാനായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് നിങ്ങളുടെ ശ്രദ്ധ ഉടൻ ആവശ്യമാണ്. സമീപകാലത്തെ ഒരുബന്ധം വീണ്ടും വന്നേക്കാം. ഭാഗ്യ ചിഹ്നം - ജമന്തി പൂ
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങളിൽ ഗൗരവവും ഉത്തരവാദിത്തബോധവും നിങ്ങളിൽ ഉണ്ടാകാനിടയുള്ള ദിവസമാണ് ഇന്ന്. നിങ്ങളേക്കാൾ മുതിർന്നവർക്ക് പറയാനുള്ളത് അവഗണിക്കാതിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ നല്ല ദിവസമാണ്. ഭാഗ്യ ചിഹ്നം - ചിത്രശലഭം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവുകൾ നിങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച ഫലം നിങ്ങൾക്ക് നേടിത്തന്നേക്കാം. നിങ്ങൾക്ക് പ്രശ്നങ്ങൾ നിറഞ്ഞ ഒരു ഭൂതകാലമുണ്ടെങ്കിൽ, ഉടൻ തന്നെ അതിവിശിഷ്ടനായ ഒരു ഉപദേഷ്ടാവിനെ കണ്ടെത്താനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അവർ പ്രതീക്ഷിക്കുന്നതിലും മികച്ച ഫലം ലഭിക്കും. ഭാഗ്യ ചിഹ്നം - ചിലന്തിവല
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അറിയപ്പെടുന്ന ഒരു വ്യക്തി സാമ്പത്തിക പ്രശ്നത്തിലായിരിക്കാം, സഹായത്തിനായി നിങ്ങളെ സമീപിച്ചേക്കാം. വ്യാപാരരംഗത്തുള്ളവർക്ക് സാമ്പത്തിക അഭിവ്യദ്ധി ഉണ്ടാകും. ജോലി മാറ്റത്തെ കുറിച്ചുള്ള ആലോചനകൾ തല്ക്കാലം നിർത്തി വയ്ക്കുന്നത് അഭികാമ്യമായിരിക്കും. ഭാഗ്യ ചിഹ്നം - ഉദിക്കുന്ന സൂര്യൻ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ചിന്തിപ്പിക്കുന്ന ചിലത് ഇന്ന് ഉണ്ടായേക്കാം. നിങളുടെ സ്ഥാപനം ചില നെറ്റ്വർക്കിങ് ബന്ധങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ അമൂല്യമായ എന്തെങ്കിലും ഇപ്പോൾ കണ്ടെത്താനാകും. അസാധാരണമായ രീതിയിൽ തിരക്കുള്ള ദിവസമായിരിക്കും. ഭാഗ്യ ചിഹ്നം -പർവതകാഴ്ച
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:കുറച്ച് ദിവസമായി സംഭവിക്കും എന്ന് കരുതി നിങ്ങൾ കാത്തിരുന്ന ഒരു കാര്യം ഇന്ന് സംഭവിച്ചേക്കം. നിങ്ങളുടെ ജോലിസ്ഥലത്ത് നിന്നുള്ള ഒരു നല്ല വാർത്ത നിങ്ങളെ സന്തോഷിപ്പിക്കാൻ സാധ്യതയുണ്ട്. സ്വകാര്യത ഇല്ലാത്തതിനാൽ നിങ്ങളുടെ ദിനചര്യ തടസ്സപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു പുരാവസ്തു
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ആഘോഷങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ്. അപ്രതീക്ഷിതമായി പ്രതികൂലമായ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കൂടിയും നിങ്ങൾക്കതിൽ അനുകൂലമായ ചിലത് കണ്ടെത്താൻ സാധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തിരക്കുകൂട്ടരുത്, പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - പ്ലാറ്റിനം മോതിരം
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അമിതമായ പ്രായോഗിക രീതികൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം. നിങ്ങളുടെതായ ശൈലിയിൽ നിങ്ങൾ പ്രവർത്തിക്കേണ്ടി വന്നേക്കാം. നിങ്ങൾ വിചാരിച്ച എല്ലാ കാര്യങ്ങളും പൂർണ്ണമായി നടന്ന് കൊള്ളണമെന്നില്ല. ഭാഗ്യ ചിഹ്നം - സ്വർണ്ണ പൊടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നെ മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സ്വയം കൂടുതൽ സമ്മർദ്ദം ചെലുത്തരുത്. നിങ്ങൾക്ക് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവസരമുണ്ട്. നിങ്ങളുടെ പ്രവർത്തനശേഷി പുതുക്കാനുള്ള ദിവസമാണിന്ന്. ഭാഗ്യ ചിഹ്നം - ഒരു പ്രിയപ്പെട്ട ഓർമ്മ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: അജ്ഞാതമായ ലക്ഷ്യസ്ഥാനത്തേക്ക് ഒരു പുതിയ യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ അത് ഫലപ്രദമാകാനുള്ള സാധ്യതയുണ്ട്. ഒരു പഴയ ബന്ധു നിങ്ങളെ സ്നേഹത്തോടെ ഓർക്കും. ഹ്രസ്വകാല വ്യാപാരത്തിന് നല്ല ദിവസമാണ്. ഭാഗ്യ ചിഹ്നം - ഒരു പ്രാവ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാതിരിക്കുന്നതാവും ഇന്ന് അഭികാമ്യം. ജോലിസ്ഥലത്തെ മുതിർന്നവർ നിങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ചേക്കാം. നിങ്ങളുടെ കൂടെ വളർച്ചയ്ക്ക് ഉതകുന്ന അധിക ഉത്തരവാദിത്തം നിങ്ങളിൽ വന്ന് ചേർന്നേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുക. ഭാഗ്യ ചിഹ്നം - മൂന്ന് പ്രാവുകൾ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ട ദിവസമാണ്. ഒരു വിപുലീകരണ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ആവശ്യമായ കഴിവുകൾ പഠിക്കാൻ സ്വയം തയ്യാറാവുക. നിങ്ങളുടെ ബോസിന്നിങ്ങളിൽ നിന്ന് ഒരു ഉറപ്പ് ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കാൻ അവസരങ്ങൾ കിട്ടുന്ന ദിവസമാണ്. ഭാഗ്യ ചിഹ്നം - ഒരു ഇളം നിറം