ജന്മസംഖ്യ 1( 1, 20, 19, 28 തീയതികളില്‍ ജനിച്ചവര്‍): ഈ മാസം നിങ്ങള്‍ക്ക് പ്രണയ ബന്ധങ്ങള്‍ കണ്ടെത്താനാകും. ആശയവിനിമയം പങ്കാളികളുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തും. തര്‍ക്കങ്ങള്‍ ഒഴിവാക്കുക. പുതിയ ബിസിനസ്സ് പങ്കാളിത്തത്തിന് പറ്റിയ ദിവസമാണ്. കുടുംബ ചടങ്ങുകള്‍, സ്റ്റേജ്, ഇവന്റുകള്‍ എന്നിവയില്‍ അവതാരകരാകാന്‍ അവസരം ലഭിക്കും. പൊതുവേദികളില്‍ ബന്ധം സ്ഥാപിക്കാന്‍ ഓര്‍മ്മിക്കുക. അഭിനേതാക്കള്‍, നര്‍ത്തകര്‍, സോളാര്‍ ഡീലര്‍മാര്‍, ഡോക്ടര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മാധ്യമങ്ങള്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, ഞായര്‍, ഭാഗ്യ നമ്പര്‍:1,3, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): ആഘോഷത്തിനും കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാനും പറ്റിയ സമയമാണിത്. സര്‍ക്കാര്‍ ജോലികളിലും ഐടി മേഖലയിലുള്ളവര്‍ക്കും വളര്‍ച്ച കൈവരിക്കാന്‍ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടി വരും. പാല്, വെള്ളം, രാസവസ്തുക്കള്‍, പെയിന്റ്, മരുന്നുകള്‍, ഭക്ഷ്യ വ്യവസായം തുടങ്ങിയ മേഖലകളില്‍ ലാഭം ഉണ്ടാകും. തിങ്കളാഴ്ച ശിവഭഗവാന് പാല് അഭിഷേകം നടത്തുകയും സൂര്യ മന്ത്രം ജപിക്കുന്നതും നല്ലതാണ്. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ അവഗണിക്കുക. പ്രണയ ബന്ധങ്ങള്‍ക്കും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും, സെമിനാറുകളില്‍ പങ്കെടുക്കാനും, കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാനും, ഒരു ചെറിയ യാത്ര നടത്താനും, ഓഹരികളിൽ നിക്ഷേപിക്കാനും പറ്റിയ സമയമാണ്. ഭാഗ്യ നിറം: ക്രീം, ഭാഗ്യ ദിനം: തിങ്കളാഴ്ച ,ഭാഗ്യം നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 3 ( 3, 12, 22, 30 തീയതികളില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ നിങ്ങളെ വഞ്ചിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാകും, ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തില്‍ പ്രത്യേക പരിചരണം ആവശ്യമാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധത്തില്‍ വിശ്വാസം നഷ്ടപ്പെട്ടേക്കാം. കഠിനാധ്വാനം ചെയ്യേണ്ടി വരും. കരിയറിലെ പുതിയ സാധ്യതകള്‍ കണ്ടെത്താനാകും. ഗായകര്‍, പരിശീലകര്‍, വിദ്യാഭ്യാസ മേഖലയിലുളളവര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുക. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പുസ്തകങ്ങള്‍, അലങ്കാരങ്ങള്‍, ധാന്യങ്ങള്‍ എന്നിവ വാങ്ങാനും യാത്രാ ബുക്ക് ചെയ്യാനും പറ്റിയ ദിവസമാണ്. ഡിസൈനര്‍മാര്‍, ഹോട്ടലുടമകള്‍, ലൈഫ്, സ്പോര്‍ട്സ് കോച്ചുകള്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്ക് വിജയം നേടാനാകും. ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, 6
ജന്മസംഖ്യ 4 ( 4,13, 22, 31 തീയതികളില്‍ ജനിച്ചവര്‍): കരിയറില്‍ വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിടേണ്ടി വരും. അതിനാല്‍ കഠിനാധ്വാനം ചെയ്യുക, കൂടുതല്‍ ചിന്തിക്കുന്നത് നിര്‍ത്തുക. മെഡിക്കല്‍ ഫീല്‍ഡ്, ഇന്റലിജന്റ് സര്‍വീസ്, നിയമം, ഓഡിറ്റിംഗ്, ഡിഫന്‍സ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ക്ക് അനുകൂല സമയമാണ്. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ക്ക് കാലതാമസം നേരിട്ടേക്കാം, ക്ഷമയോടെ കാത്തിരിക്കുക. സെയില്‍സ് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ അഭിനേതാക്കള്‍, ടിവി അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയ സമയമാണ്. നിര്‍മ്മാണ സാമഗ്രികള്‍, ലോഹങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ക്ക് ബിസിനസ്സില്‍ പുതിയ ഓഫര്‍ ലഭിക്കും. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ചൊവ്വ, വെള്ളി, ഭാഗ്യ നമ്പര്‍: 9,6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 ( 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): സ്പോര്‍ട്സ്, അഭിനയം മീഡിയ തുടങ്ങിയ മേഖലയില്‍ നിന്നുമുള്ളവര്‍ക്ക് വിജയം നേടാന്‍ സാധിക്കും. യാത്രാ പ്ലാനുകള്‍ നടത്തുകയും അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടി വരും. ദീര്‍ഘകാലമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ലഭിക്കും. സമ്പത്ത് വർധിക്കും. പ്രോപ്പര്‍ട്ടിയുടെയും സ്റ്റോക്കിലെയും നിക്ഷേപത്തില്‍ നിന്ന് വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. കയറ്റുമതി ഇറക്കുമതി, രാഷ്ട്രീയം ആഭരണ നിക്ഷേപം, കായികം, ഇവന്റുകള്‍, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും.ഭാഗ്യ നിറം; ടീല്‍, ഭാഗ്യ ദിനം: ബുധന്‍, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്; മൃഗങ്ങള്‍ക്കോ അനാഥാലയത്തിലോ പഴങ്ങള്‍ നല്‍കുക
ജന്മസംഖ്യ 6 (6, 15, 24 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ വികാരങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോട് തുറന്ന് പറയാതെ ഇരിക്കുക. ആഘോഷങ്ങള്‍, പാര്‍ട്ടി, ഷോപ്പിംഗ്, യാത്രകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കും. നിങ്ങളുടെ സാമൂഹിക പ്രതിച്ഛായ നിങ്ങള്‍ക്ക് പണവും ബഹുമാനവും നേടിത്തരും. വാതുവെപ്പ് നടത്തുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കുന്നതിന് ഉചിതമായ സമയമല്ല. വീട്ടമ്മമാര്‍, കായികതാരങ്ങള്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍ ഗായകര്‍, ഡിസൈനര്‍മാര്‍, ഇവന്റ് മാനേജ്മെന്റ്, ബ്രോക്കര്‍മാര്‍, ഷെഫുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതിയ അംഗീകാരങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 ( 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ഉത്തരവാദിത്വത്തങ്ങള്‍ കൂടും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുകയും എതിര്‍ലിംഗത്തിലുള്ളവരെ ശ്രദ്ധിക്കുകയും വേണം. അമ്മയുടെയും മറ്റ് മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക. പങ്കാളിയുമായി നിങ്ങളുടെ പദ്ധതികളെക്കുറിച്ച് തുറന്ന് സംസാരിക്കുക. അഭിഭാഷകര്‍, പൈലറ്റുമാര്‍, രാഷ്ട്രീയക്കാര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിഎ, സോഫ്റ്റ്വെയര് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവര്‍ക്ക് വിജയം നേടാനാകും. ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, ടീല്‍, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, 3, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് ലോഹ പാത്രങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 ( 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): സ്നേഹത്തോടെയുള്ള സംസാരവും ദയയുള്ള മനോഭാവവും നിങ്ങള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും വിജയം നേടിത്തരും. സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, കായികതാരങ്ങള്‍, യുവ രാഷ്ട്രീയക്കാര്‍, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്ക് വളര്‍ച്ച നേടാന്‍ സാധിക്കും. സ്ത്രീകള്‍ കോപം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ദമ്പതികള്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം അനുഭവപ്പെടും. ഗ്ലാമര്‍ വ്യവസായത്തിലും മാധ്യമ മേഖലയിലുള്ളവര്‍ക്കും പുതിയ ഓഫറുകള്‍ ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് മികച്ച അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍, പരിശീലകര്‍, സംഗീതജ്ഞര്‍, എഴുത്തുകാർ, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ജനപ്രീതി ആസ്വദിക്കാന്‍ സാധിക്കും. ഭാഗ്യ നിറം: നീല, ഗ്രേ, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക
ജന്മസംഖ്യ 9, (9,18, 27 തീയതികളില്‍ ജനിച്ചവര്‍): ബന്ധങ്ങള്‍ നഷ്ടപ്പെടാനും പുതിയ നിക്ഷേപത്തിലേര്പ്പെടാനും സാധ്യതയുണ്ട്. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക. ദമ്പതികൾക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. ഐടി ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പേരും പ്രശസ്തിയും ലഭിക്കും. സ്പോര്‍ട്സ് മേഖലയിലുള്ളവര്‍ക്ക് അവസരങ്ങള്‍ക്കും വളര്‍ച്ചയ്ക്കും കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് മഞ്ഞ അരി ദാനം ചെയ്യുക.