ഏരീസ് (Arise-മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് ശ്രദ്ധയും വ്യക്തമായ ആശയവിനിമയവും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ജോലി സംബന്ധമായി വിദേശയാത്രകള്‍ കുറച്ച് മാസത്തിനുള്ളില്‍ നടക്കാന്‍ സാധ്യത. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ പുരോഗതി. ഭാഗ്യചിഹ്നം: ഒരു അണ്ണാന്
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ മെഡിറ്റേഷന്‍ ചെയ്യുക. ചില ചിന്തകള്‍ പരഹരിക്കുകയും ചിലത് പൂര്‍ണ്ണമായും ഇല്ലാതാക്കുകയും വേണം. ആരുടെയെങ്കിലും വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചാല്‍, അത് ക്ഷമിക്കുകയും മറക്കുകയും വേണം. ഭാഗ്യചിഹ്നം: ഒരു ഈന്തപ്പന
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: അടുത്ത സുഹൃത്ത് നിങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിച്ചേക്കാം. അകലെ നിന്നും നിങ്ങളുടെ ജോലിയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അഭിനന്ദിക്കുന്ന ഒരാള്‍ നിങ്ങളുടെ അടുത്ത് എത്തും. സത്യം മനസ്സിലാക്കാതെ മറ്റുള്ളവര്‍ പറയുന്നത് മാത്രം കേട്ട് വിശ്വസിക്കരുത്. ഭാഗ്യചിഹ്നം: വെള്ളി നിറത്തിലുള്ള കമ്പി
സാജിറ്റൈറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വിലയേറിയതായ എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെ കരുതലോടെ സൂക്ഷിക്കണം. ചിവ വിശ്വാസ പ്രശ്നങ്ങളോ ജോലി സ്ഥലത്ത് പെട്ടെന്നുള്ള എന്തെങ്കിലും കുഴപ്പങ്ങളോ ഉണ്ടായേക്കാം. സ്ഥലം മാറ്റം ഉണ്ടാകാന്‍ സാധ്യത. ഭാഗ്യചിഹ്നം: ഒരു പിരമിഡ്
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: എപ്പോഴും മുഖത്ത് പുഞ്ചിരി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്ന് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടേക്കാം. നിങ്ങള്‍ വളരെയധികം ഒരാളെ മിസ് ചെയ്യുന്നുണ്ടാകും, എന്നാല്‍ അയാളോട് സംസാരിക്കാന്‍ പേടിയാണ്. ഭാഗ്യചിഹ്നം: ഒരു മരം
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കണമെങ്കില്‍ സ്ഥിരമായി പരിശ്രമിക്കണം. കഠിന പ്രയത്നത്തിനൊപ്പം സ്ഥിരതയും ഇച്ഛാശക്തിയും ആവശ്യമാണ്. ഔദ്യോഗിക രേഖകളില്‍ ഒപ്പിടുന്നതിന് മുന്‍പ് ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം: സ്വര്‍ണ്ണമത്സ്യം. പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com