ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വളരെ അനിവാര്യമായ ഒരു ഇടവേള എടുക്കുന്നതിനുള്ള സാഹചര്യം തെളിഞ്ഞ് വരികയാണ്. നിങ്ങൾ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്ന അസൈൻമെൻറ് വളരെയധികം ഗുണം ചെയ്യുമെന്ന് ഉറപ്പിക്കാം. നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന ഒരു പഴയ പ്രശ്നം പൂർണമായി അവസാനിക്കും. ഭാഗ്യചിഹ്നം – ഒരു ജമന്തിപ്പൂ.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: ഒരു പഴയ ബന്ധം തിരികെ കിട്ടുന്നതിന് നിങ്ങളുടെ വളരെ ലളിതമായ സമീപനം വിജയം കാണാനുള്ള സാധ്യതയുണ്ട്. നിങ്ങളെ വല്ലാതെ പ്രചോദിപ്പിക്കുന്ന ഒരാളെ കാണാനും സംസാരിക്കാനുമായി ഏറെക്കാലമായി ആഗ്രഹിക്കുന്നുവെങ്കിൽ അത് പൂർത്തീകരിക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ വ്യക്തിത്വത്തിൽ വലിയൊരു മാറ്റം വന്നിട്ടുണ്ടെന്ന് നിങ്ങൾക്ക് തന്നെ വ്യക്തമായി മനസ്സിലാവും. ഭാഗ്യചിഹ്നം – ഡെയ്സിച്ചെടി.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: പുതിയ ജീവിതചര്യ നിങ്ങൾക്ക് അൽപം ഉത്കണ്ഠയുണ്ടാക്കും. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങളുടെ മനസ്സ് എന്താണോ പറയുന്നത് അതിനനുസരിച്ച് മാത്രം മുന്നോട്ട് പോവുന്നതിന് പരമാവധി ശ്രമിക്കുക. വളരെ അടുത്ത ഒരു സുഹൃത്ത് നിങ്ങൾക്ക് ഭാവിയിൽ ഏറെ ഗുണകരമാവുന്ന തരത്തിലുള്ള ഒരു ചിന്ത പങ്കുവെക്കും. ഭാഗ്യ ചിഹ്നം – ഒരു നാഴികക്കല്ല്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നിരന്തരം പഴയ നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുകയും അതിൽ അഭിരമിച്ച് സമയം അനാവശ്യമായി പാഴാക്കുകയും ചെയ്യും. നിങ്ങളുടെ പ്രതിഭയെ പിന്തുടരുന്ന ഒരാൾ നിങ്ങളെ അനുകരിക്കാൻ വേണ്ടി പരമാവധി പരിശ്രമിക്കും. നിങ്ങളെ സ്വയം പ്രചോദിപ്പിക്കുന്നതിനും സ്വന്തം സന്തോഷങ്ങളെ തൃപ്തിപ്പെടുത്തുന്നതിനും പറ്റിയ ഒരു ദിവസമാണ്. ഭാഗ്യ ചിഹ്നം – ഒരു വജ്രക്കല്ല്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ജോലിയിലും ജീവിതത്തിലും നിങ്ങൾക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അനാവശ്യമായ ഒരു തർക്കം വലിയ പ്രശ്നത്തിന് വഴി തെളിയിക്കുകയും അത് നിങ്ങളുടെ സമാധാനം താൽക്കാലികമായി ഇല്ലതാക്കുകയും ചെയ്യും. പല കാര്യങ്ങളും നിങ്ങൾ അനാവശ്യമായി നീട്ടിവെക്കുകയാണ്. അനന്തമായി നീട്ടിവെക്കാതെ അവ പൂർത്തിയാക്കാൻ നോക്കുക. ഭാഗ്യചിഹ്നം – ഒരു കറുത്ത് കല്ല്.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കഴിഞ്ഞ കുറച്ച് കാലമായി നന്നായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന നിങ്ങളുടെ ദിനചര്യക്ക് ചില തടസ്സങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് വളരെയധികം ശ്രദ്ധിക്കുകയും ആലോചിക്കുകയും ചെയ്യുക. വരുന്ന കുറച്ച് ദിവസത്തേക്ക് സാമ്പത്തിക കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയില്ല. ഭാഗ്യചിഹ്നം – ഒരു പഴയ സിനിമ.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ചില സാങ്കേതികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അത് നേരത്തെ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുന്നതാവും ഉചിതം. നിങ്ങളുടെ പ്രവൃത്തികൾ നിങ്ങൾ തന്നെ നന്നായി ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുക. നിങ്ങളെ വിശ്വസിച്ച് ജീവിതത്തിൽ ഒപ്പം നിൽക്കുന്ന ഒരാൾക്ക് വളരെ അടുത്ത് തന്നെ ഒരു സഹായം ആവശ്യമായി വരും. ഭാഗ്യചിഹ്നം – ഒരു കൈപ്പടം.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഒരു ഇൻറർവ്യൂ ഉണ്ടെങ്കിൽ അമിതമായി തയ്യാറെടുക്കേണ്ട സാഹചര്യമില്ല. നിങ്ങളുടെ ഉള്ള കഴിവ് തന്നെ ധാരാളമാണ്. ആരുടെയെങ്കിലും പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കാൻ സാധിക്കില്ല. സാമ്പത്തികമായ കാര്യങ്ങളിൽ പ്രതിസന്ധി പരിഹരിക്കാൻ സുസ്ഥിരമായ ഒരു വഴി കണ്ടെത്തിയതിനാൽ നിങ്ങൾക്ക് വലിയ സമാധാനം തോന്നും. ഭാഗ്യചിഹ്നം: ഒരു ഇൻഡോർ ഗെയിം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എന്തെങ്കിലും അപകടസാധ്യതയുള്ള ഘട്ടം തരണം ചെയ്യുന്നതിന് മുമ്പ് അതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നത് നല്ലതായിരിക്കും. പ്രതിസന്ധിയിൽ എപ്പോഴും വലിയ പിന്തുണയുമായി നിങ്ങളുടെ കുടുംബം കൂടെയുണ്ടാവും. ഒരു ഉപദേശകനിൽ നിന്നുള്ള ചെറിയ നിർദ്ദേശം നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ആമ്പൽപ്പൂവ്.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വേണ്ടത് മറ്റൊരു കാര്യമാണെങ്കിലും കിട്ടുന്നത് പ്രതീക്ഷിക്കാത്ത കാര്യമായിരിക്കും. ഇത്തരത്തിലുള്ള രസകരമായ ഒരു അനുഭവത്തിലൂടെ ഇന്ന് കടന്ന് പോവാനുള്ള സാധ്യതയുണ്ട്. ഇന്ന് പല കാര്യങ്ങളിലായി നിങ്ങളുടെ ഊർജ്ജം അമിതമായി ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മനോഹരമായ പല്ലുകളെ സംരക്ഷിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു തീയറ്റർ പെർഫോർമൻസ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ദിനചര്യ കാരണം വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ മാറിപ്പോവാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ജോലി വൈകാതെ തന്നെ നിങ്ങൾക്ക് ലഭിക്കും. പുതിയ സുഹൃത്തുക്കളിൽ നിന്ന് ഉപദേശങ്ങളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുക. ഭാഗ്യചിഹ്നം – ഒരു പേഴ്സ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സിലെ ചിന്തകൾ വല്ലാതെ ബുദ്ധിമുട്ടിക്കുകയും ഏറെ സമയം പാഴാക്കുകയും ചെയ്യും. നിങ്ങൾക്ക് വലിയ പ്രധാന്യമില്ലെന്ന് തോന്നുന്നതായിട്ടും ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതായി വരും. സാമ്പത്തികമായി നേട്ടം ലഭിക്കുന്നത് നിങ്ങളെ ഏറെ സന്തോഷവും സംതൃപ്തിയും ഉള്ള ഒരാളാക്കി മാറ്റും. പണപരമായ കാര്യങ്ങളിൽ വേവലാതിപ്പെടേണ്ട സാഹചര്യമില്ല. ഭാഗ്യചിഹ്നം – ഒരു സിൽക്ക് സ്കാർഫ്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com