ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ചില അനാവശ്യ ഫോണ്‍ കോളുകള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്. അയല്‍പ്പക്കത്തെ ചിലരുടെ അഭിപ്രായം നിങ്ങളെപ്പറ്റി മറ്റുള്ളവരുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും. സാമ്പത്തിക അഭിവൃദ്ധി നിങ്ങളെ പോസീറ്റീവ് ആക്കും. മുമ്പ് വന്ന ചില വിവാഹാലോചനങ്ങള്‍ വീണ്ടും പരിഗണിക്കും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും സ്വയം പരിഹരിക്കപ്പെടും.
ഭാഗ്യചിഹ്നം: ബോട്ട്
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ജോലിയില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ടീമായിരിക്കും ഓഫീസില്‍ ഉണ്ടാകുക. ഇത് ഗുണം ചെയ്യും. പ്രണയ ബന്ധത്തിലുള്ളവര്‍ക്ക് നേരിയ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക രംഗത്തെ വിദഗ്ധരുടെവ്യക്തമായ ഉപദേശങ്ങള്‍ കേട്ട ശേഷം മാത്രം നിക്ഷേപങ്ങള്‍ നടത്തുക.
ഭാഗ്യചിഹ്നം: മഴത്തുള്ളി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നടക്കാതെ കിടന്നിരുന്ന ചില ജോലികള്‍ അനായാസം പൂര്‍ത്തിയാക്കാനാകും. അതിശയിപ്പിക്കുന്ന ഓഫറുമായി ഒരു ബിസിനസ്സുകാരന് നിങ്ങളെ സമീപിക്കും. സംശയ മനോഭാവം ഓഫീസില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കും. നിങ്ങളുടെ ബജറ്റിനുള്ളില്‍ ഒതുങ്ങുന്ന ചെറിയ യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. നിങ്ങളെ ആവേശപ്പെടുത്തുന്ന ഒരു പ്രൊജക്ട് ആശയം രൂപപ്പെടും.
ഭാഗ്യചിഹ്നം: പെയിന്റ്
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ജോലി ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ആവേശം ഇപ്പോഴുണ്ടാകില്ല. കുടുംബത്തിനുള്ളില്‍ സംഭവിച്ചേക്കാവുന്ന ചില നാടകീയ സംഭവങ്ങള്‍ അപ്രസക്തമാകും. മുന്‍കാല പ്രവൃത്തികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക. ചില യാത്രകള്‍ മാനസിക സന്തോഷം നല്‍കും.
ഭാഗ്യചിഹ്നം: ക്രിസ്റ്റല്‍
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: സ്വപ്ന തുല്യമായ ബിസിനസ്സ് ആഗ്രഹിക്കുന്നവര്‍ അതിനായുള്ള പ്രവൃത്തനങ്ങൾചെയ്ത് തുടങ്ങേണ്ടതാണ്. നിങ്ങളുടെ അഭ്യുദയാകാംഷികള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ ചിലര്‍ നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്മികച്ച റിസള്‍ട്ട് ലഭിക്കും. ഷോപ്പിംഗ് നടത്തുന്നത് സന്തോഷം നല്‍കും.
ഭാഗ്യചിഹ്നം: ഒരു സിറ്റ്കോം
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പ്രവര്‍ത്തിക്കാന്‍ പാകമായ ഒരു പദ്ധതി തയ്യാറാക്കേണ്ട സമയമാണിത്. എന്തെങ്കിലും പുതുതായി തുടങ്ങാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അത് ആരംഭിക്കാനുള്ള സമയമാണ്. ചിലരുമായുള്ള ബന്ധം കൂടുതൽശക്തിപ്പെടുത്തണം. കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് അതേപ്പറ്റിയുള്ള കാര്യങ്ങള്‍ ആരോടും പറയരുത്. ദേഷ്യം നിയന്ത്രിക്കണം. ഭാഗ്യചിഹ്നം: ഒരു പെയിന്റിംഗ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രകടനം മറ്റുള്ളവര്‍ സൂഷ്മമായി നിരീക്ഷിക്കുന്ന സമയമാണ്. അതിനാല്‍ ജോലിയില്‍ അമിതമായി വൈകാരികത കാണിക്കരുത്. ശ്രദ്ധ പുലർത്തുക.സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയിലെ പ്രകടനത്തെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിക്കുന്ന സാഹചര്യമുണ്ടാകും. പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളില്‍ നിന്ന് അവഗണന ഉണ്ടാകുന്നതായി തോന്നും. ഭാഗ്യചിഹ്നം: സ്പൂണ്‍
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: മുമ്പ് എടുത്ത ചില തീരുമാനങ്ങളെപ്പറ്റി നിങ്ങള്‍ ഗാഢമായി ആലോചിക്കും. എന്നാല്‍ നിങ്ങളെ പിന്തുണയ്ക്കുന്ന സാഹചര്യമല്ല ഇന്ന്. ചിലരുമായി നിങ്ങള്‍ സംസാരിക്കാനിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ അനുകൂലമായസമയമല്ല. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായ ഇടപെടരുത്. ഇപ്പോള്‍ എടുത്ത തീരുമാനങ്ങളെപ്പറ്റി പിന്നീട് ഖേദിക്കാനുള്ള അവസരമുണ്ടാകും. ദീര്‍ഘ കാലമായി നിങ്ങള്‍ ജോലി ചെയ്ത് വരുന്ന പ്രോജക്ടുകള്‍ പരിസമാപ്തിയിലെത്തും. യോഗ ചെയ്യുന്നത് ഉത്തമമാണ്. ഭാഗ്യചിഹ്നം: ബോട്ടില്‍ ഓപ്പണര്‍
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വളരെയധികം ആശ്വാസം തോന്നുന്ന ദിവസമായിരിക്കും ഇന്ന്. ചിതറിപ്പോയ പല കാര്യങ്ങളും ഒത്തുച്ചേരുന്ന ദിവസം. വിവാഹലോചനകള്‍ വരുന്ന ദിവസമാണിന്ന്. ചിലരുമായുള്ള നിങ്ങളുടെ കമ്യൂണിക്കേഷന്‍ ഗ്യാപ് അവസാനിക്കും. നിങ്ങളെ വളരെ സ്വാധീനിച്ച വ്യക്തിയുമായുള്ള കൂടിക്കാഴ്ച ഭാവിയില്‍ നിങ്ങള്‍ക്ക് ലാഭകരമാകും. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ലജ്ജിക്കരുത്. ഒരു കൂടിച്ചേരലിനുള്ള ക്ഷണം ഉണ്ടാകും. ഭാഗ്യചിഹ്നം: ഒരു ചിത്രശലഭം.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് സര്‍പ്രൈസ് കൊടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ചിലരുമായി ഫോണില്‍ സാംസാരിക്കുന്നത് ഉത്തമമാണ്. സൗഹൃദപരമായ നിങ്ങളുടെ പെരുമാറ്റം ഉയരങ്ങളിലെത്തിക്കും. കുടുംബത്തിലെ മുതിര്‍ന്നവര്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും കേള്‍ക്കും. ഇന്നത്തെ ദിവസത്തിന്റെ ഭൂരിഭാഗവും അടുക്കളയില്‍ തന്നെ ചെലവഴിക്കും. ഭാഗ്യചിഹ്നം: മെഴുകുതിരി സ്റ്റാന്‍ഡ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: അമിതമായി എല്ലാവരുമായി അടുക്കുന്നത് നിയന്ത്രിക്കേണ്ട ദിവസമാണിന്ന്. നിങ്ങള്‍ക്ക് ജോലി വളരെ ആസ്വദിച്ച് ചെയ്യാനാകും. അറിവും, കഴിവും വര്‍ധിപ്പിക്കാനുള്ള പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കും. നിങ്ങളുടെ ജൂനിയര്‍ ഒരു കാര്യത്തിനായി നിങ്ങളെ സമീപിക്കും. എഴുത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എഴുതാന്‍ അനുകൂലമായ സമയം. ക്രിയേറ്റീവ് ആയി ചിന്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
ഭാഗ്യചിഹ്നം: സംഗീതം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങള്‍ ഇപ്പോള്‍ പല വിദ്യകളിലും പ്രാവീണ്യം നേടിയിട്ടുണ്ടാകാം. പക്ഷേ അത് പിന്തുണച്ചെന്നു വരില്ല. ചില സമയങ്ങളില്‍ നിങ്ങള്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കില്ല. ഇന്നത്തെ ദിവസം ഒരുപാട് ജോലികള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടാകും. സ്വത്തും, ഉയര്‍ന്ന ജീവിതരീതിയും ഉണ്ടെങ്കില്‍ എല്ലാം നേടി എന്നല്ല അര്‍ത്ഥം. ജീവിതത്തില്‍ ഐക്യമുണ്ടാകാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
ഭാഗ്യചിഹ്നം: സിംഫണി
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com