ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഏതൊക്കെയോ സാഹചര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നായി തോന്നിയേക്കാം. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന കാര്യത്തിന് പതിയെ അനക്കം വെച്ചു തുടങ്ങും. ആരില്‍ നിന്നെങ്കിലും, അല്ലെങ്കില്‍ എന്തില്‍ നിന്നെങ്കിലും ഒരു പുതിയ അവസരമോ, ചിന്തയോ അല്ലെങ്കില്‍ പ്രചോദനമോ ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു ചുറ്റിപ്പിണഞ്ഞ കയര്‍
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങള്‍ സ്വയം തീരുമാനിച്ചാലേ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കൂ. ജീവിതത്തിലെ എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു പുതിയ ഉത്തരവാദിത്തം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആരംഭിച്ചേക്കാം. നിങ്ങളുടെ മനസ് പറയുന്നത് എന്താണോ അതനുസരിച്ച് മുന്‍പോട്ടു പോകുക. ഭാഗ്യചിഹ്നം - ഒരു പായല്‍
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചിലര്‍ നിങ്ങളെക്കുറിച്ച് ഗോസിപ്പ് പ്രചരിപ്പിച്ചേക്കാം. അവയില്‍ ചിലത് നിങ്ങളെ ബാധിക്കുകയും ചെയ്തേക്കാം. ജോലിസ്ഥലത്ത് നിങ്ങളോട് അസൂയ തോന്നുന്നവരോ നിങ്ങള്‍ക്കെതിരെ തന്ത്രം മെനയുന്നവരോ ഉണ്ടായേക്കാം. ഒരു പ്രധാനപ്പെട്ട രേഖ കാണാതെ പോയേക്കാം. ഭാഗ്യചിഹ്നം - ഒരു സ്നൂസ് ബട്ടണ്‍
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മുന്‍കോപം നിങ്ങളില്‍ പല ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കും. നിങ്ങള്‍ മുന്‍ കാലങ്ങളില്‍ നടത്തിയിട്ടുള്ള ചില തിരഞ്ഞെടുപ്പുകള്‍ വീണ്ടും പരിഗണിക്കേണ്ടതായി വന്നേക്കാം. ഒരു നിര്‍ണായക അറിയിപ്പ് നിങ്ങള്‍ക്ക് അനുകൂലമായി വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു കുതിരപ്പട
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഒരു കാര്യത്തില്‍ വിശ്വാസമില്ലെങ്കില്‍ ഒരു ബാധ്യതയെക്കുറിച്ചും ഓര്‍ത്ത് നിങ്ങള്‍ മുന്നോട്ട് പോകരുത്. നിങ്ങളുടെ വീട്ടില്‍ വഴക്കുകള്‍ നടന്നേക്കാം. അത് പതിവിലും കൂടുതല്‍ സമയം നിലനില്ക്കുകയും ചെയ്തേക്കാം. പങ്കാളിത്തത്തില്‍ നിങ്ങള്‍ പുലര്‍ത്തുന്ന പ്രതിബദ്ധത ഇപ്പോള്‍ ഒഴിവാക്കാവുന്നതാണ്. ഭാഗ്യചിഹ്നം - ഒരു പാരച്യൂട്ട്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ ദിനചര്യയില്‍ ഉറച്ചുനില്ക്കുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങള്‍ക്ക് ഇപ്പോള്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍, പിന്നീട് അത് വലിയ പ്രതിഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ചെറിയ തടസങ്ങള്‍ നേരിട്ടേക്കാം. പക്ഷേ അവയെല്ലാം താല്കാലികമാണ്. നിങ്ങള്‍ ഒരു ഷോപ്പിംഗ് ആഘോഷമാക്കുകയും അത് ഒരു തെറാപ്പിയായി കാണുകയും ചെയ്തേക്കാം. ഭാഗ്യചിഹ്നം - ഒരു കീ ഹോള്‍ഡര്‍
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെങ്കിലോ പുതിയ എന്തെങ്കിലും സംരംഭം തുടങ്ങാന്‍ സാമ്പത്തിക സഹായം തേടുകയാണെങ്കിലോ നിങ്ങള്‍ക്ക് ഇപ്പോള്‍ അതേക്കുറിച്ച് രണ്ട് സൂചനകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലമായി നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ മന്ദഗതിയിലായിരിക്കാം മുന്നോട്ട് പോയിരുന്നത്. പക്ഷേ അവ ഇപ്പോള്‍ സാവധാനം പ്രാവര്‍ത്തികമായി തുടങ്ങും. വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷം മാറി, ഇപ്പോള്‍ ശാന്തമായ സ്ഥിതി ആയിരിക്കും. ഭാഗ്യചിഹ്നം - ഒരു മഞ്ഞു മനുഷ്യന്
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി പൂര്‍ണമായും ബന്ധപ്പെട്ടതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ നേരത്തെ തന്നെ ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിച്ചതു പോലെ ആയിരിക്കില്ല. എന്നാല്‍ നിങ്ങള്‍ ശ്രമം അവസാനിപ്പിക്കാതിരുന്നാല്‍ ചിലപ്പോള്‍ ചെറിയ പ്രതീക്ഷകള്‍ പോലും സഫലമാക്കപ്പെട്ടേക്കാം. പണമൊഴുക്ക് വേ?ഗത്തില്‍ ആയേക്കാം. ഭാഗ്യചിഹ്നം - ഒരു സില്‍ക്ക് ടൈ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നു എന്നതിനെക്കുറിച്ച് സ്വയം മനസിലാക്കുന്നത് നല്ലതാണ്. ചെറിയ കാരണങ്ങള്‍ക്കു പോലും നിങ്ങള്‍ പ്രകോപിതരാകാന്‍ സാധ്യതയുണ്ട്. സ്വയം വിനോദത്തിനായോ നിങ്ങളെ തന്നെ സന്തോഷിപ്പിക്കാനോ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ നിങ്ങള്‍ക്ക് തോന്നില്ല. അതേസമയം, നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി പുറത്ത് പോയേക്കാം. ഭാഗ്യചിഹ്നം - ഒരു കറുത്ത ടൂര്‍മാലിന്‍
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി മാറിയേക്കാം. നിങ്ങളെ നേരിട്ട് ബാധിക്കുന്നതല്ലെങ്കിലും അതേക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ മാനസികമായി വിഷമിക്കും. ഒരാളില്‍ നിന്നുള്ള ചെറിയ സഹായമോ വായ്പയോ നിലവിലെ സാമ്പത്തിക സാഹചര്യത്തെ നേരിടാന്‍ നിങ്ങളെ സഹായിച്ചേക്കാം. ഇപ്പോള്‍ നിങ്ങള്‍ നേരിടുന്ന സാമ്പത്തിക പിരിമുറുക്കത്തിന് അല്പം ആശ്വാസം ലഭിക്കും. ഭാഗ്യചിഹ്നം - ഒരു മുയല്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലുള്ള പരിഗണന ആയിരിക്കില്ല മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിങ്ങളുടെ പൊസിറ്റിവിറ്റി അഭിനന്ദനാര്‍ഹമാണ്. പെട്ടെന്നുള്ള യാത്രകള്‍ സംഭവിച്ചേക്കാം. പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാന്‍ കഴിയും. ഭാഗ്യചിഹ്നം - ഒരു മഞ്ഞ പൂവ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പഴയ കാലത്തെ ചില ബന്ധങ്ങള്‍ ഓര്‍ത്തെടുക്കല്‍, ഓര്‍മ്മകളിലൂടെയുള്ള ഒരു മടങ്ങിപ്പോക്ക്, വികാരങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ മാനസികാവസ്ഥകളിലൂടെ എല്ലാം ഈ ദിവസം നിങ്ങള്‍ കടന്നു പോയേക്കാം. ചിലപ്പോള്‍ ഇത്തരം വികാരങ്ങള്‍ അനുഭവിക്കുന്നത് നല്ലതാണ്. സമയപരിധിക്കുള്ളില്‍ തീര്‍ക്കേണ്ട ചില ജോലികളും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും നിങ്ങള്‍ക്ക് ചെറിയ തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു രാപ്പാടി.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com