ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ എടുത്ത ചില തീരുമാനങ്ങള്‍ ഇപ്പോള്‍ പോസിറ്റീവ് ഫലങ്ങള്‍ നല്കി തുടങ്ങും. തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കോപം നിയന്ത്രണത്തിലാക്കാനും നിങ്ങള്‍ക്ക് കഴിയും. പങ്കാളിയുമൊത്തുള്ള ഒരു യാത്ര ഉടന്‍ നടക്കും. ഭാഗ്യ ചിഹ്നം - ഒരു ക്രൂയിസ് കപ്പല്‍.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. സഹകരണ മനോഭാവമുള്ള ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടാകും. വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യുക.ഭാഗ്യ ചിഹ്നം - ഒരു കുരുവി.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ വര്‍ഷത്തില്‍ സ്വപ്നമായി തോന്നിയ ഒരു കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറും. വിശ്വസ്തരായ ആളുകളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. സംശങ്ങള്‍ നിങ്ങളുടെ ജോലിയുടെ വേഗതയെ തടസപ്പെടുത്തും.ആത്മീയ യാത്രകള്‍ നടത്തുന്നത് നല്ലതാണ്. മുന്‍കാലങ്ങളിലുണ്ടായ ചെറിയ കാലതാമസം നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം, പക്ഷേ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകും. ഒരു ബിസിനസ്സ് ആശയം ആവേശകരമായി തോന്നിയേക്കും.ഭാഗ്യ ചിഹ്നം - ഒരു കെട്ടിടം
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നേരത്തെ ജോലി ചെയ്തിരുന്ന അതേ ആവേശത്തോടെ ഇപ്പോഴും പ്രവര്‍ത്തിക്കണം. നിങ്ങള്‍ മറ്റുള്ളവരോട് സഹായവും പിന്തുണയും തേടുന്നത് തുടരും. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്കായി ഒരു സര്‍പ്രൈസ് പ്ലാന്‍ ചെയ്യുന്നുണ്ടാകാം, അത് പെട്ടെന്ന് തന്നെ കാണാന്‍ സാധിക്കും. ഭാഗ്യ ചിഹ്നം - സൂര്യോദയം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍, നിങ്ങള്‍ ജോലിയിലും നിക്ഷേപത്തിലും സ്ഥിരത പുലര്‍ത്തണം. പ്ലാനുകള്‍ നടപ്പിലാക്കുന്നതിനു മുമ്പ് ഒരു രേഖാചിത്രം ക്രിയേറ്റ് ചെയ്യുന്നത് സഹായകരമാകും. മറ്റുള്ളവര്‍ നിങ്ങളുടെ ഉപദേശം സ്വീകരിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. വീട്ടിലെ ആരുടെയെങ്കിലും ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടായേക്കാം. കുടുംബ ജീവിതം സമാധാനപരമായിരിക്കും. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും. ക്ഷമ പാലിക്കുക. ഭാഗ്യ ചിഹ്നം - ബ്ലൂ റേ.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗിക പരിജ്ഞാനം നിങ്ങള്‍ക്ക് ആവശ്യമാണ്. നിങ്ങള്‍ എന്തെങ്കിലും പുതുതായി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ ആരംഭിക്കണം. കൂടുതല്‍ ആളുകളുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. കുടുംബത്തില്‍ നിന്നുള്ള പിന്തുണയുണ്ടാകും. നിങ്ങളുടെ ഐഡിയകള്‍ നടപ്പിലാക്കുന്നതിനായി, പുറത്തുള്ള ആളുകളുമായി കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കരുത്. മധുരപലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കണം. ഭാഗ്യ ചിഹ്നം: ഒരു ബ്രാസ് ആര്‍ട്ടിക്കിള്‍.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. സമയം പാഴാക്കാതെ മുന്നോട്ടുപോകണം. ഷോപ്പിംഗ് നടത്തുകയാണെങ്കിലും ഏതെങ്കിലും പേപ്പര്‍ സമര്പ്പിക്കുകയാണെങ്കിലും നിങ്ങള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. പ്രിയപ്പെട്ട കായിക വിനോദം നിങ്ങളെ ആകര്‍ഷിച്ചേക്കാം. ഒരു സുഹൃത്തിനെ കണ്ടുമുട്ടും. നിങ്ങള്‍ കാത്തിരുന്ന കാര്യത്തിനായി കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വരും. ഭാഗ്യ ചിഹ്നം - ഒരു ടൈ.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കും. പക്ഷേ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കില്ല. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടരുത്. ഇപ്പോള്‍ എടുത്ത കടുത്ത തീരുമാനത്തില്‍ പിന്നീട് പശ്ചാത്താപം ഉണ്ടാകും. വളരെക്കാലമായി നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിന് ഇപ്പോള്‍ അന്തിമരൂപം ഉണ്ടായേക്കാം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - വയലറ്റ് പൂക്കള്‍.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹാലോചനകള്‍ വരും. തകര്‍ന്ന ബന്ധങ്ങളില്‍ മാറ്റം കണ്ടേക്കാം. പ്രധാനപ്പെട്ട ഒരു ആശയവിനിമയ വിടവ് പരിഹരിക്കപ്പെട്ടേക്കാം. പിന്നീട് വളരെ ഉപകാരപ്രദമായേക്കാവുന്ന ചില സ്വാധീനമുള്ള ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കണം. ഒരു ഒത്തുചേരലിനുള്ള ക്ഷണം നിങ്ങള്‍ക്ക് ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു ചിത്രശലഭം.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ട് ചുറ്റുമുള്ള എല്ലാവരെയും ആശ്ചര്യപ്പെടുത്താനുള്ള സമയമാണിത്. സൗഹൃദ മനോഭാവം നല്ലതാണ്. കാലതാമസം ഉണ്ടാകുന്നതിനാല്‍ കൂടുതല്‍ പരിശ്രമിച്ച് ജോലി ചെയ്യാതിരിക്കുക. നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന ആരെങ്കിലും നിങ്ങളില്‍ നിന്ന് ഒരു കാര്യം കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ടാകും. അടുക്കളയിലും പാചകത്തിലും സമയം ചിലവഴിക്കും. ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി സ്റ്റാന്‍ഡ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും അറിവ് വര്‍ധിപ്പിക്കാനുള്ള സമയമാണിത്. ഒരു ജൂനിയര്‍ നിങ്ങളില്‍ നിന്ന് പ്രചോദിതനായേക്കാം. എഴുതാന്‍ താല്‍പ്പര്യമുള്ള ആളാണെങ്കില്‍ അതിനു വേണ്ടി തയ്യാറെടുക്കാനും ഔപചാരിക പ്രസിദ്ധീകരണത്തെ കുറിച്ച് ചിന്തിക്കാനുമുള്ള സമയമാണിത്. ക്രിയേറ്റീവ് കഴിവുകളുള്ള ആളുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഭാഗ്യ ചിഹ്നം: സംഗീതം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ പല ടെക്നിക്കുകളും ഇതിനകം പഠിച്ചിട്ടുണ്ടാകും. എന്നാല്‍ സൗമ്യമായ മനോഭാവത്തോടെ പെരുമാറണം. ചില സമയങ്ങളില്‍ നിങ്ങളുടെ ശാന്തത നഷ്ടപ്പെടുകയും അക്രമാസക്തമാകുകയും ചെയ്തേക്കാം. ഇന്ന് കാണുന്ന നിങ്ങളെ ഈ നിലയില്‍ എത്തിക്കുന്നതിന് ഒരുപാട് പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാം. പക്ഷേ തിരിച്ചറിവുകള്‍ ഇനിയും അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിക്കാലത്തെ ജീവിതശൈലിയില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും നിങ്ങള്‍ എല്ലാം നേടിയിട്ടില്ല.
ഭാഗ്യചിഹ്നം: ആവേശകരമായ ഒരു നോവല്‍. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com