കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സത്യങ്ങള്‍ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാന്‍ പഠിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് മടി തോന്നിയേക്കാം. എത്ര പ്രതികൂല സാഹചര്യമാണെങ്കിലും ഒരാള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം: രണ്ട് കുരുവികള്‍
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: യാദൃശ്ചികമായി ഒന്നും തന്നെ സംഭവിക്കില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വന്നു ചേരേണ്ടത് തന്നെയാണ്. ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം, എന്നാല്‍ എല്ലാം ശരിയായി തന്നെ സംഭവിക്കും. എല്ലാ ലക്ഷണങ്ങളും പോസിറ്റീവ് ആണ്. ഭാഗ്യചിഹ്നം: സെറാമിക് പൂച്ചെട്ടി
വിര്‍ഗോ (Virgo)(കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ശരിയായ കാര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കണം എന്നില്ല. അതിനാല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കുറച്ചു സമയം കൂടി കാത്തിരിക്കണം. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ നിങ്ങളെക്കുറിച്ച് തന്നെ ചിന്തിക്കണം. ഭാഗ്യചിഹ്നം: നീല മണ്‍പാത്രം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നല്ല അന്തരീക്ഷത്തില്‍ വിഭവസമൃദ്ധമായ ഭക്ഷണം ഒക്കെ കഴിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് സമയമായി. കഠിനാധ്വാനത്തിന്റെ ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. പഴയ ചില നിക്ഷേപങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: ഒരു അണ്ണാന്.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ നിങ്ങള്‍ ഒരു തീരുമാനമെടുത്ത് നീക്കങ്ങള്‍ നടത്തണം. കാരണം, അതിനിര്‍ണ്ണായകമായ സമയമാണിപ്പോള്‍. ഒന്നിനും കാലതാമസം പാടില്ല. പങ്കാളിയുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ചില സന്ദര്‍ശകര്‍ ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: ഒരു തത്ത
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: തലവേദന പിടിച്ച ഒരു കാര്യം ഒഴിവാക്കിയതിനാല്‍ നിങ്ങള്‍ക്ക് നല്ല ആശ്വാസം തോന്നിയേക്കാം. ഇനി കാര്യങ്ങള്‍ നീട്ടി വെയ്ക്കുകയും ചിട്ടയോടെ ചെയ്യേണ്ടതും ഇല്ല. ആരോ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുണ്ട്. ഭാഗ്യചിഹ്നം: ഒരു കിളിക്കൂട്
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് കാര്യങ്ങള്‍ മന്ദഗതിയിലായേക്കാം. എന്നാല്‍ അത് താല്‍ക്കാലികം മാത്രമാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ എങ്ങനെ നടപ്പിലാക്കണമെന്ന് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ വേണം. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം തെറ്റായ ആശയവിനിമയത്തിലേയ്ക്ക് നയിച്ചേക്കാം. ചെറിയ മോഷണങ്ങള്‍ സൂക്ഷിക്കുക. ഭാഗ്യചിഹ്നം: ഒരു ആമ