ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കുറച്ച് ദിവസം മുമ്പ് എടുത്ത ചില തീരുമാനങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചേക്കില്ല. അയല്പക്കത്തുള്ള ഒരാള്‍ കാരണം, മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് തെറ്റിദ്ധരിച്ചേക്കാം. പണം സംബന്ധിക്കുന്ന ഒരു നല്ല വാര്‍ത്ത നിങ്ങളെ നല്ല മാനസികാവസ്ഥയില്‍ നിലനിര്‍ത്തിയേക്കാം. അവിവാഹിതര്‍ക്ക് അനുയോജ്യമായ വിവാഹാലോചന എത്തിയേക്കാം. നിങ്ങളുടെ പഴയ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുക. ഭാഗ്യചിഹ്നം- ഒരു മേലാപ്പ്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ നിങ്ങളുടെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു മുതിര്‍ന്നയാളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വളരെ ഉപയോഗപ്രദമാകും. നിങ്ങളുടെ ആവശ്യങ്ങളോട് സഹകരിക്കുന്നവരും സംവേദനക്ഷമതയുള്ളവരുമായ നല്ല ആളുകളോടൊപ്പമ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിക്കും. നിങ്ങള്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, ശരിയായ മാര്‍ഗനിര്‍ദേശം തേടുക. ഭാഗ്യചിഹ്നം- ഒരു മഴത്തുള്ളി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുറച്ചുകാലം മുന്‍പു വരെ നീണ്ടു പോകുന്നതായി തോന്നിയ ചിലത് അനായാസം പൂര്‍ത്തിയാക്കിയേക്കും. ഒരു സംരംഭകന് ഒരു ഓഫറുമായി നിങ്ങളെ സമീപിച്ചേക്കാം. സംശയങ്ങള്‍ തോന്നുന്നത് നിങ്ങളുടെ ജോലിയുടെ വേഗതയെ ബാധിച്ചേക്കാം. ചെറിയ ബജറ്റില്‍ ഒറ്റക്കുള്ള ഒരു യാത്ര നടന്നേക്കാം. ഒരു പ്രോജക്റ്റിനുള്ള ആശയത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം തോന്നിയേക്കാം. ഭാഗ്യചിഹ്നം- ഒരു പുതിയ ചെടി
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചതുപോലെ സമാനമായ ആവേശത്തോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കണമെന്നില്ല. പുതിയ ചില കാര്യങ്ങള്‍ ശീലിക്കുന്നത് ആവശ്യമായി വന്നേക്കാം. കുടുംബത്തിനുള്ളില്‍ ചില നാടകീയ കാര്യങ്ങള്‍ സംഭവിച്ചേക്കാം. നിങ്ങളുടെ മുന്‍കാല പ്രവൃത്തികള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാം. ഇടക്കൊക്കെ പുറത്തു പോകുന്നത് നിങ്ങളുടെ മാനസികോല്ലാസത്തിന് നല്ലതാണ്. ഭാഗ്യചിഹ്നം- ഒരു ക്രിസ്റ്റല്‍ തെറാപ്പി
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വിജയകരമായ ഒരു ബിസിനസ്സിനെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍, അതിന് അടിത്തറയിടാനും ജോലി വേഗത്തിലാക്കാനും നിങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണം. നിരവധി അഭ്യുദയകാംക്ഷികളും സഹകരിക്കാന്‍ വന്നേക്കാം. കുടുംബത്തിലെ കലഹം പലരുടെയും ഹൃദയങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. യുവ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ഒരു ഷോപ്പിംഗ് സന്തോഷം നല്‍കിയേക്കാം. ഭാഗ്യചിഹ്നം- ഒരു സിറ്റ്കോം
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയതായി എന്തെങ്കിലും തുടങ്ങാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിക്കണം. കൂടുതല്‍ ആളുകളുമായി സംസാരിക്കേണ്ടതായി വന്നേക്കാം. ഒരു പഴയ സഹപ്രവര്ത്തകന് സഹായത്തിനെത്തും. കുടുംബത്തിന്റെ പിന്തുണയോടെ തുടരും. നിങ്ങളുടെ ആശയങ്ങളെക്കുറിച്ച് പുറത്തുള്ളവരോട് അധികം കാര്യങ്ങള്‍ പങ്കുവെയ്ക്കരുത്. നിങ്ങളുടെ അനാവശ്യമായ ദേഷ്യം നിയന്ത്രിക്കേണ്ടതായി വന്നേക്കാം. ഭാഗ്യചിഹ്നം- ഒരു മോഡേണ്‍ പെയിന്റിങ്ങ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിയെയും വികാരങ്ങളും തമ്മില്‍ കൂട്ടി യോജിപ്പിക്കരുത്. നേരത്തെ നിങ്ങളെ പിന്തുണച്ചിട്ടുള്ള എല്ലാവര്ക്കും ഇപ്പോളും അങ്ങനെ തോന്നണമെന്നില്ല. നിങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങളുടെ ജോലിയില്‍ കഴിവ് പ്രകടിപ്പിക്കാന്‍ ഒരു അവസരമുണ്ടാകും. നിങ്ങള്‍ അവരെ അവഗണിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയേക്കാം. ഭാഗ്യചിഹ്നം- ഒരു സ്പൂണ്‍
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട എന്തെങ്കിലും സംബന്ധിച്ച് മുന്‍കാലങ്ങളില്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകാം, എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുയോജ്യമായിരിക്കില്ല. മറ്റൊരാളുടെ കാര്യങ്ങളില്‍ ഇടപെടരുത്. ഇപ്പോള്‍ എടുക്കുന്ന തെറ്റായ ചില തീരുമാനങ്ങള്‍ പിന്നീട് പശ്ചാത്തപിക്കാന്‍ ഇടയാക്കിയേക്കാം. നിങ്ങള്‍ വളരെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില പ്രോജക്റ്റുകള്‍ നടക്കും. സ്ഥിരമായി ധ്യാനിക്കുന്നത് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കിയേക്കാം. ഭാഗ്യചിഹ്നം- ഒരു ബോട്ടില്‍ ഓപ്പണര്‍
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹാലോചനകള്‍ പരിഗണിക്കണം. തകര്‍ന്ന ബന്ധങ്ങള്‍ കൂട്ടിയോജിച്ചേക്കാം. ആശയവിനിമയത്തിലുള്ള വിടവ് പരിഹരിക്കപ്പെട്ടേക്കാം. വരും കാലങ്ങളില്‍ വളരെ ഉപകാരപ്രദമായേക്കാവുന്ന ചില സ്വാധീനമുള്ള ആളുകളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാന്‍ മടിക്കരുത്. ഒരു പ്രധാന ഒത്തുചേരലിനുള്ള ക്ഷണം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഭാഗ്യചിഹ്നം- ഒരു പൂമ്പാറ്റ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: എപ്പോഴും പുറത്തു പോകാനും സോഷ്യലൈസ് ചെയ്യാനും ആഗ്രഹക്കുന്ന വ്യക്തി ആയിരിക്കും നിങ്ങള്‍. അത് നിയന്ത്രിക്കേണ്ട സമയമാണിത്. നിങ്ങളുടെ അറിവ് വിപുലീകരിക്കാന്‍ പറ്റിയ സമയമാണിത്. ഒരു ജൂനിയറിന് നിങ്ങളുടെ സമയവും പങ്കാളിത്തവും ആവശ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് എഴുതാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു ഔപചാരിക പ്രസിദ്ധീകരണത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള സമയമാണിത്. ക്രിയേറ്റീവ് രംഗത്തുള്ള ആളുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും കാണാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക. ഭാഗ്യചിഹ്നം- ശാന്തത നല്കുന്ന സംഗീതം
അക്വാറിയസ് (Aquarius -കുംഭം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: എപ്പോഴും പുറത്തു പോകാനും സോഷ്യലൈസ് ചെയ്യാനും ആ?ഗ്രഹക്കുന്ന വ്യക്തി ആയിരിക്കും നിങ്ങള്‍. അത് നിയന്ത്രിക്കേണ്ട സമയമാണിത്. നിങ്ങളുടെ അറിവ് വിപുലീകരിക്കാന്‍ പറ്റിയ സമയമാണിത്. ഒരു ജൂനിയറിന് നിങ്ങളുടെ സമയവും പങ്കാളിത്തവും ആവശ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് എഴുതാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു ഔപചാരിക പ്രസിദ്ധീകരണത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള സമയമാണിത്. ക്രിയേറ്റീവ് രം?ഗത്തുള്ള ആളുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും കാണാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചില സമയങ്ങളില്‍ നിങ്ങള്‍ ആരുടെയെങ്കിലും വികാരങ്ങളെയും വ്രണപ്പെടുത്തും. നിങ്ങളെ ഇന്നത്തെ നിങ്ങള്‍ ആക്കുന്നതിന് വളരെയധികം പരിശ്രമിച്ചിട്ടുണ്ടാകാം, പക്ഷേ ആകുറച്ച് മിനുക്കല്‍ ആവശ്യമായി വന്നേക്കാം. ഭൗതിക സമ്പത്ത് ശേഖരിക്കുന്നതിലൂടെയും ജീവിതശൈലിയിലൂടെയും നിങ്ങള്‍ എല്ലാം നേടിയിട്ടുണ്ടാകില്ല. നിങ്ങള്‍ക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ചില ക്രിയാത്മക വിമര്‍ശനങ്ങള്‍ തുറവിയോടെ കേള്‍ക്കുക. ഭാഗ്യചിഹ്നം- ഒരു സിംഫണി.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.