ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പഴയ ജോലികൾ തീർക്കുന്നതിനും നിലവിലെ പ്രധാനപ്പെട്ട കാര്യങ്ങൾ അവസാനിപ്പിക്കുന്നതിനും വളരെ അനുയോജ്യമായ ഒരു ദിവസം. ജോലി സംബന്ധമായ കാര്യങ്ങളിൽ എപ്പോഴും ജാഗ്രത പുലർത്തുക. ഏറ്റവും നന്നായി തന്നെ ടാസ്കുകൾ തീർക്കുക. തർക്കങ്ങളിൽ ഇടപെടാതെ സംയമനം പാലിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – ഒരു തേയില എസ്റ്റേറ്റ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: ഇന്നത്തെ ദിവസം നിങ്ങൾ ഏറെ ഉത്ഹാസം നിറഞ്ഞതായിരിക്കും. നിങ്ങൾ പുതിയ ജോലികൾ ആരംഭിക്കുകയും പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ആരെങ്കിലും സഹായം ചെയ്യാമെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വിനയത്തോടെ നിരസിക്കുന്നതാണ് നല്ലത്. പുറത്ത് പോയി കുറച്ച് സമയം ചെലവഴിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണ്. ഭാഗ്യചിഹ്നം – രണ്ട് തോണികൾ.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ദുർബലമായ ഭാഗം ആളുകളുടെ മുന്നിൽ വെളിപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. വിചാരിച്ചത് പോലെ നിങ്ങൾക്ക് ആ വിഷയം കൈകാര്യം ചെയ്യാൻ സാധിച്ചെന്ന് വരില്ല. പുരോഗതി കൈവരിക്കണമെങ്കിൽ ചർച്ചകൾ നടത്തുകയും തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നത് വളരെ അത്യാവശ്യമാണ്. ഒരു സഹപ്രവർത്തകൻ സഹായം ചോദിച്ചേക്കാം. അത് സ്വാർത്ഥതയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഭാഗ്യ ചിഹ്നം – മുത്തുകൾ.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പഴയ പരിചയക്കാരനുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തത് കാരണം പുറത്ത് പോയി പങ്കെടുക്കേണ്ട ഒരു പരിപാടി ഒഴിവാക്കേണ്ടതായി വന്നേക്കും. നിങ്ങൾക്ക് യോഗ്യതയുണ്ടെന്ന് തോന്നുന്ന ഒരു കാര്യത്തിനായി ശ്രമം നടത്തുകയാണെങ്കിൽ അവസരങ്ങൾ തേടിയെത്തുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.. ഭാഗ്യ ചിഹ്നം – ഒരു ക്യാമറ.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതല്ലാത്ത ഒരു പദ്ധതിയുടെ ഭാഗമായി നിങ്ങൾ മാറാനുള്ള സാധ്യത കാണുന്നുണ്ട്. വിരുന്നുകളിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ധാരാളം കഴിക്കാനുള്ള അവസരം ലഭിക്കും. മാറ്റി വെച്ച ചില ജോലികൾ വേഗതയോടെ ചെയ്ത് തീർക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ സപ്പോർട്ട് സ്റ്റാഫ് പരിഹരിക്കേണ്ട ഒരു പ്രശ്നവുമായി വന്നേക്കാം. ഭാഗ്യചിഹ്നം – മുത്തുകൾ.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തെ അന്തരീക്ഷം ഒടുവിൽ നിങ്ങൾക്ക് അനുകൂലമായി തോന്നിയേക്കാം. വളരെ കാലമായി സംസാരിക്കാൻ ആഗ്രഹിച്ചിട്ടും പറ്റാത്ത ഒരു കാര്യം സുഹൃത്തുമായി ചർച്ച ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്. വീട്ടിലും ഓഫീസിലും നിങ്ങളുടെ രേഖകൾ സൂക്ഷിക്കുക. നിങ്ങൾക്ക് ഇന്ന് ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – വാതിൽപ്പടി.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: മറ്റുള്ളവരോട് കരുതലും സ്നേഹവും കാണിച്ചുവെന്ന് കരുതി നിങ്ങൾ ഒരു കാരണവശാലും ദുർബലരായി മാറാൻ സാധ്യത കാണുന്നില്ല. ഏത് സാഹചര്യത്തിലും എന്ത് വിഷയത്തിലും നിങ്ങളുടെ ഏറ്റവിം ശക്തമായ പോയിന്റുകൾ തന്നെ മുന്നോട്ട് വയ്ക്കുക. പാചകത്തിൽ പുതിയ ചില പരീക്ഷണങ്ങൾ നടത്തി നോക്കാൻ പറ്റിയ ദിവസമാണ്. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ഭാഗ്യചിഹ്നം – ഒരു ചുവന്ന തൂവാല.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പേടിസ്വപ്നങ്ങളോ മോശം സ്വപ്നങ്ങളോ ഉപബോധമനസ്സിന്റെ ഭയം മാത്രമാണ്. അവ നിങ്ങൾക്ക് ചില സൂചനകൾ മാത്രമാണ് നൽകുന്നത്. അതിനാൽ അമിതമായി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. എതിർലിംഗത്തിൽ നിന്നുള്ള ഒരാൾ നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. പഴയ ഒരു സുഹൃത്തുമായുള്ള നല്ല ബന്ധം വീണ്ടും തിരികെ കിട്ടും. അത് നിങ്ങൾക്ക് വലിയ സന്തോഷം പകരും. ഭാഗ്യചിഹ്നം: കല്ല് കൊണ്ടുണ്ടാക്കിയ മതിൽ.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വളരെ അടുപ്പമുള്ള ഒരാൾ നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, അയാൾക്ക് സമയം നൽകാൻ നിങ്ങൾക്ക് സാധിക്കുന്നില്ല. വാരാന്ത്യത്തിൽ പുറത്ത് പോയി രസകരമായ ചില ഇടപെടലുകൾ നടത്താനുള്ള സാഹചര്യം നിങ്ങളെ തേടിയെത്തും. നിങ്ങൾക്ക് ഒരു സാധാരണ മെഡിക്കൽ ചെക്കപ്പ് നടത്താവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങളിലുള്ള ആശങ്ക അതോടെ അവസാനിക്കും. ഭാഗ്യചിഹ്നം: ഒരു നിയോൺ ചിഹ്നം.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ചില പഴയ ഓർമ്മകൾ ഇന്നത്തെ ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിലൂടെ കടന്ന് പോവാനുള്ള സാധ്യത കാണുന്നുണ്ട്. പ്രായോഗികമായി കാര്യങ്ങൾ ചിന്തിച്ച് വിലയിരുത്തലുകൾ നടത്താനുള്ള സമയം ആയിരിക്കുന്നു. നിങ്ങളുടെ കുട്ടിയുമായി സമയം ചെലവഴിക്കുക. വളരെ പ്രധാനപ്പെട്ട കാര്യം അവർക്ക് നിങ്ങളോട് പങ്ക് വെക്കാനുണ്ടാവും. പഴയ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കേണ്ടി വരും. ഭാഗ്യചിഹ്നം – ഒരു ഗ്ലാസ്സ് ബോട്ടിൽ.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഇപ്പോൾ ഒന്നിനെയും അമിതമായി ഭയമില്ല. ഇനി മോശം സ്വപ്നങ്ങളൊന്നുമില്ല, കാലം മാറിക്കഴിഞ്ഞു. സമീപ മാസങ്ങളിലെ നേട്ടങ്ങൾക്ക് വലിയ അഭിനന്ദനവും പ്രശംസയും ലഭിക്കും. മുന്നോട്ടുള്ള പോക്കിന് അത് നിങ്ങൾക്ക് പ്രചോദനമായി മാറും. നിങ്ങൾക്ക് അധിക ഉത്തരവാദിത്തം ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു വേപ്പ് മരം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: കുടുംബത്തിലെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ നിങ്ങൾക്ക് വലിയ പങ്കുണ്ട്. വളരെ വൈകാരികമായാണ് കുടുംബത്തിലെ വിഷയങ്ങളിൽ നിങ്ങൾ ഇടപെടുന്നത്. ജോലിയിൽ പുതിയ കരാർ ഒപ്പിടാൻ സാധ്യതയുണ്ട്. അക്കാദമിക് പ്രൊഫഷണലുകൾക്ക് പതിവിലും കൂടുതൽ തിരക്കുള്ള ദിവസമാണ്. ഭാഗ്യചിഹ്നം – ദേശാടന പക്ഷികൾ.