വിവിധ രാശികളില് ജനിച്ചവരുടെ 2022 ഏപ്രില്‍ 23ലെ ദിവസഫലം അറിയാം.ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ഒരു ശുഭ വാര്‍ത്തയും കേള്‍ക്കാനിടയില്ല. കുടുംബത്തില്‍ ഉടന്‍ ചില ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചേക്കും. ചില അംഗീകാരങ്ങളും തേടിയെത്തിയേക്കാം. ഭാഗ്യ ചിഹ്നം - നക്ഷത്രസമൂഹം
വിര്‍ഗോ (Virgo- കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മാനസികമായി ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കുമെങ്കിലും ഉത്കണ്ഠ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. മീഡിയ, മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - മാവ്
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണം സമ്പാദിക്കുക എന്ന നിങ്ങളുടെ പ്രാഥമിക ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിക്കപ്പെടും. ചില അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഇതിനായുള്ള പിന്തുണ ലഭിച്ചേക്കാം. നിങ്ങളുടെ സംസാര വൈദഗ്ദ്ധ്യം പരീക്ഷിക്കപ്പെടാനുള്ള അവസരം വന്നു ചേരും. ഭാഗ്യചിഹ്നം - ഒരു ഇന്‍ഡോര്‍ ചെടി
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ചെറിയ എതിര്‍പ്പ് പോലും ഗുരുതരമായ വാദമായി മാറിയേക്കാം. അതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഏതൊരു വ്യക്തിഗത സംരംഭത്തെക്കാളും ടീം വര്‍ക്ക് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. രേഖാമൂലമുള്ള നടപടിക്രമങ്ങള്‍ രണ്ടു തവണയെങ്കിലും പരിശോധിച്ച് ഉറപ്പാക്കുക. ഭാഗ്യചിഹ്നം - മുല്ലപ്പൂ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കാല്പ്പനികതയോട് താത്പര്യം തോന്നുന്ന സമയം. അതുകൊണ്ട് തന്നെ പലപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനാകും ഇഷ്ടപ്പെടുക. പ്രതീക്ഷകളിലും പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയും വസ്തുനിഷ്ഠയോടെയും തുടരേണ്ടതുണ്ട. പ്രായമായ ഒരാളുടെ ഉപദേശം സമയോചിതമായി തോന്നിയേക്കാം. ഭാഗ്യചിഹ്നം - ഗോള്‍ഡന്‍ നിറത്തിലുള്ള വാച്ച്.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com