ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ ഉദ്ദേശം കൃത്യമായി അറിയാമെങ്കിലും റിസ്ക് എടുത്ത് മുന്നോട്ട് പോകാന്‍ നിങ്ങള്‍ തയ്യാറാകും. മറ്റുള്ളവരെ വളരെവേഗം വിശ്വസിക്കും. എന്നാൽ ഈ ചിന്താഗതിയിൽ മാറ്റം വരുത്തുക.നിങ്ങളുടെ പദ്ധതികള്‍ക്ക് ആവശ്യമായ ബാക്ക് അപ്പ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. ചെറിയ ചില യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ അവഗണിച്ച ചിലര്‍ അപ്രതീക്ഷിതമായി നിങ്ങളെ കാണാനെത്തും. രഹസ്യങ്ങള്‍ വിശ്വാസമുള്ളവരോട് മാത്രം പങ്കുവെയ്ക്കുക.
ഭാഗ്യചിഹ്നം: ഇന്‍ഡോര്‍ പ്ലാന്റ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങളില്‍ യാഥാസ്ഥിതിക മനോഭാവം നിങ്ങള്‍ കാണിക്കും. എന്നാല്‍ സമൂഹത്തില്‍ പുരോഗമനവാദിയാണെന്ന രീതിയില്‍ പെരുമാറുകയും ചെയ്യും. പ്രോജക്ടുകള്‍ വേഗം തീര്‍ക്കാന്‍ കഴിയും. ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നേടിത്തരും. വളരെ ദൂരെയുള്ള ചിലര്‍ സന്തോഷവാര്‍ത്തയുമായി നിങ്ങളെ തേടിയെത്തും.
ഭാഗ്യചിഹ്നം: പൂക്കള്‍
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക. അല്‍പ്പം വിശ്രമിക്കുന്നത് നല്ലതാണ്. നിങ്ങൾ ശ്രദ്ധിക്കാതിരുന്ന ചിലര്‍ നിങ്ങളെ അദ്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചേക്കും. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നത് നല്ലതാണ്. കുടുംബ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കും. അവ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുക. വായ്പ എടുക്കുന്നത് ഒഴിവാക്കണം.
ഭാഗ്യചിഹ്നം: സെറാമിക് ഫ്ലവർവേസ്.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവര്‍ക്കിടയില്‍ നിങ്ങളെപ്പറ്റി മികച്ച അഭിപ്രായം ആയിരിക്കും. നിങ്ങളെ നിരീക്ഷിച്ചിരുന്ന ചിലര്‍ ജോലി സംബന്ധമായ ആവശ്യവുമായി നിങ്ങളെ സമീപിക്കാനിടയുണ്ട്. നിങ്ങളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കും. പഴയ ചില കാര്യങ്ങളെപ്പറ്റി ചിലര്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും.
ഭാഗ്യചിഹ്നം: പിങ്ക് നിറത്തിലുള്ളപൂവ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു പദ്ധതി വിഭാവനം ചെയ്യും. എന്നാല്‍ അത് നടപ്പിലാക്കാന്‍ ചില ബുദ്ധിമുട്ടുകൾനേരിടും. ദൈനംദിന ജോലികള്‍ നിങ്ങളെ തിരക്കിലാക്കിയേക്കാം. നിങ്ങള്‍ മുന്‍കാലങ്ങളില്‍ ചെയ്ത പ്രവൃത്തിയുടെഫലം ഇപ്പോള്‍ അനുഭവിക്കേണ്ടി വരും. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. വിശ്രമത്തിനായി ഒരു ചെറിയ ഇടവേള എടുക്കാൻ ശ്രമിക്കുക.
ഭാഗ്യചിഹ്നം: പുതിയ പെര്‍ഫ്യൂം
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സ്വകാര്യ സംഭാഷണങ്ങള്‍ പരസ്യമായി നടത്തുന്നത് ഒഴിവാക്കുക. സമ്മിശ്ര വികാരങ്ങള്‍ അനുഭവപ്പെടുന്ന ദിവസമാണിന്ന്. നിങ്ങളെ ഇഷ്ടപ്പെടുന്ന ചിലര്‍ നിങ്ങളെ തേടിയെത്തിയേക്കാം. വൈകാരികമായി ഇന്ന് നിങ്ങൾ വളരെദുര്ബലരായി തോന്നും. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. നിങ്ങള്‍ക്ക് ആശയക്കുഴപ്പമുള്ള കാര്യങ്ങള്‍ വിട്ടുകളയുക. യോഗ പോലുള്ള വ്യായാമ മുറകള്‍ പരിശീലിക്കുക.
ഭാഗ്യചിഹ്നം: വൈറ്റ്ബോര്‍ഡ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അവരുടെ സമയത്തെയും ബഹുമാനിക്കണം. നടപ്പിലാക്കാന്‍ കഴിയാത്ത ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചില സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അത് ഉടന്‍ തരണം ചെയ്യാന്‍ സാധിക്കും. മുതിര്‍ന്നവര്‍ക്ക് നിങ്ങളെപ്പറ്റി മതിപ്പുണ്ടാകും. അവരെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.
ഭാഗ്യ ചിഹ്നം: സിലിക്കണ്‍ ട്രേ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി ചിലര്‍ വഴക്കുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കണം. സ്വഭാവത്തിലെ ചില കാര്യങ്ങള്‍ നിങ്ങളെ കുഴിയില്‍ ചാടിച്ചേക്കാം. ഉടന്‍ തന്നെ അത് ശാന്തമാക്കാനുള്ള വഴികൾ നിങ്ങള്‍ക്ക് കണ്ടെത്താനാകും. ജോലിയിലെ പിരിമുറുക്കം നിങ്ങളെ ബാധിച്ചേക്കാം. കഴിഞ്ഞ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് മനശാന്തി പകരും.
ഭാഗ്യചിഹ്നം: സ്ട്രിംഗ് ഓഫ് ലൈറ്റ്സ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകും. മന സന്തോഷമുണ്ടാകും. ചെറിയ കാര്യങ്ങളെപ്പറ്റി തര്‍ക്കങ്ങളും വഴക്കുമുണ്ടായേക്കാം. പങ്കാളിയുമായി ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ടാകും. പുറത്തേക്ക് പോകാന്‍ സമയം കണ്ടെത്തണം. ആത്മീയ യാത്രകള്‍ക്ക് പോകുന്നത് നല്ലതാണ്.
ഭാഗ്യചിഹ്നം: ദേശാടനക്കിളി
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നടക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ സഫലമാകും. അവയെപ്പറ്റിയുള്ള ഭയങ്ങള്‍ ഒഴിവാക്കണം. അച്ചടക്കമുള്ള ദിവസമായിരിക്കും. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക. ചില സുഹൃത്തുക്കള്‍ നിങ്ങളെ കാണാന്‍ വരും. എന്നാല്‍ അവരെ കാണാന്‍ നിങ്ങള്‍ തയ്യാറാകില്ല. പുതിയ ആശയം എന്തെങ്കിലും തോന്നിയാല്‍ അത് പങ്കാളിയോട് വളരെ ശ്രദ്ധിച്ച് വേണം അവതരിപ്പിക്കാന്‍.
ഭാഗ്യചിഹ്നം: സണ്‍ ബ്ലോക്ക്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വിനയത്തോടെ പ്രവര്‍ത്തിക്കുക. അത് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. കുട്ടികളിലൂടെ സന്തോഷം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ഒത്തുച്ചേരല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കും. ജോലിയില്‍ നിന്ന് അല്‍പ്പം വിശ്രമം എടുത്ത് മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കും. സമ്മര്‍ദ്ദം കുറയും. സാമ്പത്തിക ലാഭം ഉണ്ടാകുന്ന ദിവസമായിരിക്കും. കറുപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം.
ഭാഗ്യചിഹ്നം: കളിമണ്‍ കുടം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ നിരാശ അനുഭവപ്പെടും. നിങ്ങളുടെ പഴയ ബോസ് നിങ്ങളെ തേടിയെത്തിയേക്കാം. അവസരങ്ങള്‍ കുറവായിരിക്കും. എന്നാല്‍ ലഭ്യമായതില്‍ മികച്ചത് തെരഞ്ഞെടുക്കണം. നിങ്ങള്‍ അടക്കിവെച്ച ചില വികാരങ്ങള്‍ പരസ്യമായി പുറത്തെടുക്കുന്ന ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല.
ഭാഗ്യചിഹ്നം: കാത്തിരുന്ന ഒരു മെയില്‍
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com