ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: വളരെ അടുപ്പമുള്ള ഒരാള്‍ നിങ്ങളുടെ സഹായം വല്ലാതെ ആവശ്യപ്പെടുന്നുണ്ട്. ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് അക്കാര്യത്തില്‍ പല എതിര്‍പ്പുകളും തോന്നാമെങ്കിലും സഹായിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് മനസ്സിലാക്കുക. അധികാരത്തിലിരിക്കുന്ന ആളുകളോട് ഇടപെടുന്നതിന് നിങ്ങള്‍ക്ക് ആശങ്ക തോന്നിയേക്കാം. എന്നാല്‍ പുതിയ തുടക്കത്തിന് അത് അത്യാവശ്യമാണ്. ഭാഗ്യചിഹ്നം - ഒരു മണി പ്ലാന്റ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് ഇന്നത്തെ ദിവസം മുഴുവന്‍ ആഘോഷങ്ങളുടേതും ആസ്വാദനത്തിന്േറതുമായിരിക്കും. എന്നാല്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ വല്ലാതെ ബോറടിപ്പിക്കുന്ന ദിവസമായി മാറും. ഇക്കാര്യത്തില്‍ നിങ്ങള്‍ തന്നെ സ്വയം ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ആലോചിക്കാതെ തീരുമാനമെടുക്കരുത്. ഭാഗ്യചിഹ്നം - ഒരു ചുവന്ന രംഗാലങ്കാരം.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണം കൂടുതലായി ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ പ്രതീക്ഷയും അതിനോടൊപ്പം തന്നെ വര്‍ധിക്കും. നിങ്ങള്‍ എന്തിനെങ്കിലും വല്ലാതെ അടിമപ്പെട്ടിരുന്ന ഒരാളാണെങ്കില്‍ ആ ശീലത്തില്‍ നിന്ന് വലിയൊരു മാറ്റം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. വീട് നോക്കുന്നവര്‍ക്ക് തിരക്കുള്ള ദിവസമാണ്. പുതിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ഭാഗ്യ ചിഹ്നം - ഒരു ലളിതമായ കളിപ്പാട്ടം.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ആശങ്കയുള്ള മനസ്സുമായി കാര്യങ്ങളെ സമീപിക്കാന്‍ തുടങ്ങിയാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവാനാണ് സാധ്യത. നിങ്ങളുടെ മാനസികാവസ്ഥ എന്തെന്ന് സ്വയം മനസ്സിലാക്കുന്നതിന് നിങ്ങള്‍ കുറച്ച് സമയം ചെലവഴിക്കേണ്ടിയിരിക്കുന്നു. ഡിമാന്‍ഡ് വര്‍ധിക്കുന്നത് കാരണം തുണിത്തരങ്ങളുടെ വ്യവസായത്തിലോ വില്പനയിലോ ഉള്ളവര്‍ക്ക് ലാഭമുണ്ടാവും. ഭാഗ്യ ചിഹ്നം - ഒരു സിഗ്നല്‍.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി നിങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ നല്ല ധാരണയുണ്ട്. എന്നാല്‍ നിങ്ങള്‍ അതിന് വേണ്ടി 100 ശതമാനവും കൊടുക്കുന്നതിന് തയ്യാറായിട്ടില്ല. ഈ സമയം മുതല്‍ അതിനായി ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ മുമ്പ് ചെയ്ത ഒരു കാര്യത്തിനുള്ള അംഗീകാരമോ പ്രതിഫലമോ ഉടന്‍ ലഭിക്കുന്നതാണ്. ഭാഗ്യചിഹ്നം - ഒരു ബൈക്ക്.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: എന്തെങ്കിലും വിപുലപ്പെടുത്താനുള്ള ആലോചന ഏറെക്കാലമായി മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് എത്രയും പെട്ടെന്ന് തുടങ്ങുന്നതാണ്. ആദ്യം വിത്തിടുക, പിന്നീട് അത് മുളപൊട്ടി മരമായി വളര്‍ന്നു കൊള്ളും. നിങ്ങളോട് റൊമാന്റിക്കായി ഇടപെടുന്ന പുതിയ ഒരാളെ യാത്രക്കിടയില്‍ പരിചയപ്പെട്ടേക്കും. ഭാഗ്യചിഹ്നം - ഒരു തൂവല്‍.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു ഒത്തുചേരലിലോ പുറത്ത് പോയി ആഘോഷത്തിലോ പാര്‍ട്ടിയിലോ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ദിവസത്തിന്റെ രണ്ടാമത്തെ പകുതി ഒന്നാമത്തെ പകുതിയേക്കാള്‍ മനസ്സിന് കൂടുതല്‍ ആനന്ദവും ഊര്‍ജ്ജവും പകരുന്നതായിരിക്കും. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളില്‍ വളരെ അലസമായ ചില നിമിഷങ്ങളിലൂടെയും നിങ്ങള്‍ കടന്ന് പോകും. ഭാഗ്യചിഹ്നം - ഒരു കരോക്കെ.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മാറ്റം വരുത്താത്ത തീരുമാനങ്ങളും ചിന്തകളും കാരണം മറ്റുള്ളവര്‍ക്ക് ചെറിയ മടുപ്പ് തോന്നിയേക്കും. എന്നാല്‍ അങ്ങനെ തന്നെ മുന്നോട്ട് പോകാനായിരിക്കും നിങ്ങളുടെ തീരുമാനം. മറ്റുള്ളവരെ അത് പറഞ്ഞ് ബോധ്യപ്പെടുത്താനും സാധിക്കും. നിങ്ങളുടെ മനസ്സിനെ അല്പം കൂടി വഴക്കമുള്ളതാക്കാന്‍ നിങ്ങള്‍ പണിപ്പെടേണ്ടതായി വരും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നിങ്ങളെ തേടിയെത്തിയിരുന്ന ചില അവസരങ്ങള്‍ വീണ്ടും നിങ്ങളിലേക്ക് വരും. ഭാഗ്യചിഹ്നം: ഒരു പുതിയ പുസ്തകം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഏറെക്കാലത്തിന് ശേഷം നിങ്ങളുടെ ചുറ്റുപാടും എന്തെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ നല്ല ബോധ്യമുള്ള ഒരാളായി മാറും. ഇനി ചെയ്യാനുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവേശത്തോടെ വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കി മുന്നോട്ട് പോവുക. നിങ്ങള്‍ ആര്‍ക്കെങ്കിലും വായ്പ നല്കിയിരുന്നുവെങ്കില് അത് വൈകാതെ തിരികെ ലഭിക്കും. ഭാ?ഗ്യചിഹ്നം - ഒരു പിയാനോ.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാനത്തിലും അധികാരത്തിലും നോട്ടമിട്ടിട്ടുള്ള ചിലര്‍ ചുറ്റിലുമുണ്ട്. അതിനാല്‍ വളരെ ശ്രദ്ധയോടെ തന്നെ നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങളില്‍ ആരെങ്കിലും അനാവശ്യ ഇടപെടല്‍ നടത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് അനിഷ്ടം തുറന്ന് പറയുക. കൗമാരക്കാര്‍ക്ക് കുറച്ച് ആശങ്കകളുള്ള സമയമായിരിക്കും. ഭാ?ഗ്യചിഹ്നം - ഒരു ചതുരപ്പെട്ടി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗികമായി കൂടുതല്‍ നല്ല ഇടപെടലുകള്‍ നടത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കി വൈകാരികമായ ചില ആവശ്യകതകളെ നിങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുക. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ഒരുപാട് കുഴഞ്ഞ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. ഒരു പുതിയ അവസരം നിങ്ങളെ തേടി വരുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. ഭാഗ്യചിഹ്നം - ഒരു സമ്മാനപ്പെട്ടി.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയതായി ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന ഏതൊരു കാര്യത്തേയും മനസ്സ് തുറന്ന് സ്വാഗതം ചെയ്യുന്നതിനുള്ള മാനസികാവസ്ഥയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ മനസ്സ് ഇപ്പോഴും ചിന്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ഭയം ഒഴിവാക്കി ധൈര്യത്തോടെ മുന്നോട്ട് പോവുക. സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും, അതിനെ നിങ്ങള്‍ക്ക് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കില്ല. ഭാ?ഗ്യചിഹ്നം - ഒരു ക്ലോക്ക് ടവര്‍.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com