ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു പുതിയ മാർഗ്ഗം മുന്നിൽ വരും. നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളോടു സംസാരിച്ച് തീരുമാനമാക്കേണ്ട പ്രധാനപ്പെട്ട എന്തെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾ അത് ഒഴിവാക്കരുത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റ് പൂർത്തീകരണത്തിലേക്ക് നീങ്ങും.
ഭാഗ്യ ചിഹ്നം - നിറമുള്ള ഗ്ലാസ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്ന പ്രധാനപെട്ട ചില കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ ഭയത്തെ നേരിടാനും അത് പരിഹരിക്കാനുമുള്ള നല്ല ദിവസമാണിന്ന്. നിങ്ങൾ വാക്ക് പാലിക്കുന്നതിൽ അല്പം പിന്നോട്ടായിരിക്കും, എങ്കിലും പരമാവധി വേഗത്തിൽ പറഞ്ഞ വാക്ക് പാലിക്കാൻ ശ്രമിക്കുക.
ഭാഗ്യ ചിഹ്നം - ഒരു റോസ് ക്വാർട്സ്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് സമയത്തിനുള്ളിൽ തന്നെ നിങ്ങൾ താമസിക്കുന്ന പുതിയ സ്ഥലം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞേക്കാം. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ അതേക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ അപ്പാടെ മാറിമറിഞ്ഞേക്കാം. ഭാഗ്യ ചിഹ്നം - ഒരു പൈതൃക സ്ഥലം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആലോചനകളെ ബോധപൂർവം അടിച്ചമർത്തുന്നത് ഭാവിയിൽ ധാരാളം ആശയക്കുഴപ്പങ്ങൾക്ക് കാരണമായേക്കാം. എല്ലാ കാര്യത്തിലും ഒരു വ്യക്തത ഉണ്ടായിരിക്കുന്നതാണ് നല്ലത്. ഒരു പ്രോജക്റ്റ് നയിക്കാനുള്ള അവസരം നിങ്ങൾക്ക് ഉടൻ ലഭിച്ചേക്കാം. നിങ്ങൾക്ക് ചുറ്റും മത്സരാധിഷ്ഠിതമായ കാര്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ ജാഗ്രത പുലർത്തുക.
ഭാഗ്യചിഹ്നം - ഒരു പുതിയ റെസ്റ്റോറന്റ്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:ഒരു സംഭാഷണത്തിലൂടെ നിങ്ങൾ വളരെ നാളായി അന്വഷിക്കുന്ന ആത്മവിശ്വാസം നിങ്ങളിൽ നിറഞ്ഞേക്കാം. നിങ്ങളുടെ യോഗ്യത കൊണ്ട് മാത്രം നിങ്ങൾക്ക് ലഭിച്ച ചിലതിന് വളർച്ചയുണ്ടാകും. നിങ്ങളുടെ ഉള്ളിലെ ദുഷ്ചിന്തകൾ അവഗണിക്കുക, അതിന്മേൽ എത്രത്തോളം ശ്രദ്ധ കൊടുക്കുന്നുവോ അത്രമാത്രം അത് നിങ്ങളെ അസ്വസ്ഥപെടുത്തികൊണ്ടേയിരിക്കും. ഭാഗ്യ ചിഹ്നം - ഒരു പാർക്ക്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസത്തിൽ ആത്മവിശ്വാസം സ്വയം നേടേണ്ടി വരും. പതിവ് ശീലങ്ങൾ ചില സമയങ്ങളിൽ നിങ്ങളെ പിന്നോട്ടടിപ്പിക്കാനുള്ള സാധ്യതയുണ്ട്. സ്മാർട്ട് വർക്ക് എന്ന ആശയം ഒരു പുതിയ ശക്തിയായി നിങ്ങളുടെ ഉള്ളിൽ നിന്ന് പ്രവർത്തിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു മുദ്രാവാക്യം
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ യഥാർത്ഥ നേട്ടങ്ങളെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകാം, അവരതിൽ ഒരു പരിധി വിജയിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ഊർജ്ജം അൽപ്പം കുറഞ്ഞതായി അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിന് നിങ്ങളെ മനസ്സിലാക്കാനും തിരികെ കൊണ്ടുവരാനും കഴിയും.
ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് ജഗ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:നിരവധി ആളുകൾ നിങ്ങളുടെ സ്ഥാനത്ത് വരാൻ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ നിലവിലെ ജോലിയും ഭാവിയും സ്വയം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ദഹനപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ലഘുഭക്ഷണം കഴിക്കുന്നതാവും നല്ലത്. ഭാഗ്യ ചിഹ്നം - മാർബിൾ ഷെൽഫുകൾ
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: എന്തെങ്കിലും കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ പരക്കം പായുന്നത് ഗുണകരമല്ല. നിങ്ങൾ അന്വേഷിക്കുന്നത് എന്താണോ അത് നിങ്ങൾക്ക് അറിയുന്ന ആരുടെയെങ്കിലും പക്കലുണ്ടാവാം. ഒരു പുതിയ ആവേശം നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും. ഭാഗ്യ ചിഹ്നം - ഒരു കല്ല് മോതിരം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില ഊഹക്കച്ചവടങ്ങൾ നടത്താനും ഭാവിയിലേക്കുള്ള സ്വന്തം പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള ദിവസമാണിന്ന്. ഒരു സ്വതസിദ്ധമായ സമീപനം ആവശ്യമായി വന്നേക്കാം. നിങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്ന ഒരു പഴയ അഭ്യുദയകാംഷിയുടെ അഭിപ്രായങ്ങൾ ഉപകാരപ്പെട്ടേക്കാം.
ഭാഗ്യചിഹ്നം - ബദാം
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലും നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടാവാം. പഴയ പ്രണയം വീണ്ടും ഉടലെടുത്തേക്കാം. ഉന്മേഷദായകമായ ഒരു ഉല്ലാസയാത്ര ആ ദിവസം സംഭവിക്കാം.
ഭാഗ്യചിഹ്നം - ഒരു പഴയ പേന
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com