ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പരിധിയിൽ നിൽക്കാത്ത ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യമായി സമ്മർദ്ദത്തിന് അടിപ്പെടാൻ സാധ്യതയുണ്ട്. കൂടുതൽ സംഘർഷ ഭരിതമായ എന്തെങ്കിലും സാഹചര്യത്തിലൂടെ കടന്ന് പോവുന്നുവെങ്കിൽ അത് പരിഹരിക്കാൻ നോക്കാതെ അതിൽ നിന്ന് എത്രയും പെട്ടെന്ന് മാറിനിൽക്കുക. പലവിധ അസ്വാരസ്യങ്ങളിലൂടെ കടന്ന് പോവുമെങ്കിലും ജീവിതം വൈകാതെ താളം വീണ്ടെടുക്കും. ഭാഗ്യചിഹ്നം – പച്ചക്കല്ല്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: ജീവിതത്തിൽ എന്തോ മോശമായത് സംഭവിക്കാൻ പോവുന്നുവെന്ന തോന്നൽ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കും. നിങ്ങളുടെ നിലവിലെ ജീവിതസാഹചര്യത്തിലേക്ക് എത്തിപ്പെട്ടത് ഏറെ കഠിനാധ്വാനം ചെയ്തിട്ടാണെന്നത് മറക്കാതിരിക്കുക. എന്നാൽ ചിലകാര്യങ്ങൾ നിങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടാവും. അഭിനയ മേഖലയിലുള്ളവർക്ക് മികച്ച നേട്ടമുണ്ടാവും. ഭാഗ്യചിഹ്നം – സൂര്യോദയം.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: വളരെ അനുകൂലമായ സമയമാണെന്ന് മനസ്സിലാക്കുക. എന്നാൽ നിങ്ങൾ മുന്നിൽ വരുന്ന കാര്യങ്ങളെ സ്വീകരിക്കാൻ തയ്യാറാവുക. ജോലിസ്ഥലത്ത് നിങ്ങളറിയാതെ പല കാര്യങ്ങളും നടക്കുന്നുണ്ട്. അത് എന്തെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. വീട്ടിലെ സാഹചര്യങ്ങൾ വളരെ നല്ലതായിരിക്കും. അത് നിങ്ങളെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയാണ്. ഭാഗ്യ ചിഹ്നം – ഒരു മീൻവല.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഏറെക്കാലമായി നിങ്ങളെ പ്രതിസന്ധിയില്ലാക്കിയിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. നിങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് തേടിയെത്താൻ സാധ്യതയുണ്ട്. പ്രതികൂലമായ ചില ചിന്തകൾ മനസ്സിനെ വേവലാതിപ്പെടുത്തും. ഭാഗ്യ ചിഹ്നം – കുന്തിരിക്കം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്ന് പുതിയൊരു അവസരം തേടിയെത്തും. അത് നിങ്ങൾ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുക. നിങ്ങളുടെ മടുപ്പിക്കുന്ന ജീവിതചര്യയെ മാറ്റിമറിക്കാൻ ഈ പുതിയ അവസരത്തിലൂടെ സാധിക്കും. ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് നല്ലതാണെന്ന് നിങ്ങൾക്ക് തോന്നാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – വയലറ്റ്.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പ്രതീക്ഷിച്ചിരിക്കുന്ന ഒരു കാര്യത്തിൻെറ ഫലം അറിയാൻ സാധിക്കും. അത് നിങ്ങൾക്ക് ഏറെ പ്രചോദനം പകരുന്ന വാർത്തയാവും. ഭാവിയിലേക്ക് ചുവടുവെക്കുന്നത് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഈ ഫലം നിങ്ങളെ സഹായിക്കും. വളരെ അനുകൂലമായ മറ്റൊരു കാര്യവും ഇന്ന് നിങ്ങളെ തേടിയെത്തും. അത് ഈ ദിവസത്തെ സംതൃപ്തിയുള്ളതാക്കും. ഭാഗ്യചിഹ്നം – ഒരു റിബ്ബൺ.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: സാധാരണ ചെയ്ത് കൊണ്ടിരിക്കാറുള്ള വളരെ അലസമായതും ബോറടിപ്പിക്കുന്നതുമായ ജീവിതരീതി മാറാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് വളരെ വിശ്വാസമുള്ള ഒരാളുടെ സ്വഭാവത്തെക്കുറിച്ച് രണ്ടാമത് ചിന്തിക്കേണ്ട സാഹചര്യം വരും. പഴയൊരു നിക്ഷേപത്തിൽ നിന്ന് വളരെ അപ്രതീക്ഷിതമായ ലാഭം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം – ഒരു ചുവപ്പുകല്ല്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: സിനിമ, രാഷ്ട്രീയം, കല എന്നീ മേഖലകളിലുള്ളവർക്ക് വളരെ പ്രചോദനമുണ്ടാക്കുന്ന തരത്തിലുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ ഏറെക്കാലമായി ചിന്തിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യം ഫലപ്രാപ്തിയിലേക്ക് എത്തിക്കാൻ സാധിക്കും. ഒരു പുതിയ ആൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരും. അയാൾക്ക് നിങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. ഭാഗ്യചിഹ്നം: ഒരു വെള്ള റോസാപ്പൂവ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തിൻെറ കാര്യത്തിൽ ഒരു മാറ്റത്തിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ചെയ്ത് തീർക്കാൻ പറ്റാത്ത അത്രയും ജോലിയുണ്ടാവും. സമയ പരിധിക്കുള്ളിൽ ചെയ്ത് തീർക്കാൻ പറ്റാവുന്നതിലും അധികമായിരിക്കും നിങ്ങൾക്കുള്ള ജോലി. സാമ്പത്തികമായി മെച്ചമുണ്ടാവാനാണ് സാധ്യത. പണം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം – ആകാശ നീല.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചെറിയ മടുപ്പ് തോന്നുന്നുണ്ടാവും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുക. മാറ്റം വരുത്തണമെന്നുള്ള ചിന്ത നിങ്ങളുടെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടാവാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് ഒരു മാറ്റത്തിനുള്ള സമയം ആയിട്ടില്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും പകരുന്നതിനായി ഒരു ചെറിയ ട്രിപ്പ് നടത്തുന്നത് നല്ലതായിരിക്കും. ഭാഗ്യചിഹ്നം – ഒറ്റക്കല്ലുവച്ച പതക്കം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ആത്മവിശ്വാസമാണ് ഇന്നത്തെ ദിവസം മുന്നോട്ട് നയിക്കുന്ന പ്രധാന ചാലകശക്തി. ജീവിതത്തിൽ നേരിടാൻ പോവുന്ന വിഷയങ്ങൾ പരിഹരിക്കാൻ അത് മാത്രം മതി. പലവിധത്തിലുള്ള ചിന്തകൾ നിങ്ങൾക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലുള്ള ആശയത്തിൽ തന്നെ ഉറച്ചു നിൽക്കാനാണ് കൂടുതൽ സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു മാറ്റം നിങ്ങൾക്ക് ഗുണം ചെയ്യില്ല. ഭാഗ്യചിഹ്നം – ഒരു ഗോൾഡ് ഫിഷ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്നത് ഒരു കാര്യമായിരിക്കും. എന്നാൽ അതിന് വിപരീതമോ വ്യത്യസ്തമോ ആയ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി നിങ്ങൾ നിർബന്ധിതനാവാനുള്ള സാധ്യതയുണ്ട്. അതിന് വഴങ്ങാതെ മുന്നോട്ട് പോവാൻ ശ്രമിക്കുക. മനസ്സിൻെറ ഉപദേശം സ്വീകരിക്കുക. വളരെ അടുത്ത ബന്ധുവിന് നിങ്ങളിൽ നിന്ന് പ്രധാനപ്പെട്ട ഒരു ഉപദേശമോ സഹായമോ വേണ്ടി വന്നേക്കും. നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിതത്തിന് ഒരു പുതിയ ചിട്ട കൊണ്ടുവരിക. ഭാഗ്യചിഹ്നം – കൊബാൾട്ട് ബ്ലൂ.