ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഒരു യാത്രപോകാൻ പദ്ധതിയിടും. ദിനചര്യകൾ കൂടുതൽ ശക്തമായി തുടരും. സാമ്പത്തിക കാര്യങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റങ്ങൾ ദൃശ്യമാകും. ഒരു വളർത്തുമൃഗത്തെ വീട്ടിലേക്ക് കൊണ്ടുവരാൻ ഇടയുണ്ട് . പരിചിതരായ ആളുകളുമായി ഇടപഴകുന്നതിലൂടെ നിങ്ങൾക്ക് സമാധാനം കൈവരും.
ഭാഗ്യ ചിഹ്നം - തുറന്ന ഗേറ്റ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ തേടി വരുന്ന പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇപ്പോഴത്തെ നിങ്ങളുടെ ആശയവിനിമയ ശേഷി ശക്തിപ്രാപിക്കും. കുടുംബത്തോടൊപ്പം നിങ്ങൾ കൂടുതൽ സമയം ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കും. ആരോഗ്യപരമായ ഒരു പുതിയ ദിനചര്യ നിങ്ങളെ മാനസികമായി കൂടുതൽ കരുത്തും സജീവവും ആക്കിയേക്കാം.
ഭാഗ്യ ചിഹ്നം - റോസാപ്പൂവ്
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വീട് പുതുക്കിപ്പണിയമെന്നുള്ള ചിന്ത മനസ്സിൽ ഇടം പിടിക്കാൻ തുടങ്ങിയേക്കാം. ഒരു പുതിയ വരുമാന സ്രോതസ്സ് നിങ്ങളെ തേടിവരാൻ സാധ്യതയുണ്ട്, അതിനായി കൂടുതൽ സമയവും പ്രതിബദ്ധതയും ആവശ്യമായി വരികയും നിങ്ങൾ അത് ചെയ്യാൻ തയ്യാറാവുകയും ചെയ്യും. ആത്മവിശ്വാസം നിങ്ങളിൽ ഉണ്ടെന്ന തോന്നൽ ഉളവാകും . നിങ്ങളുടെ മുൻകാലങ്ങളിൽ വിഷമിപ്പിച്ചതും പ്രതികൂലമായതുമെല്ലാം ഇപ്പോൾ മാറാൻ ഇടയുണ്ട്.
ഭാഗ്യ ചിഹ്നം - ബുദ്ധ പ്രതിമ.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്. പ്രായോഗികമായ എന്തെങ്കിലും പ്രവർത്തികളിൽ കേന്ദ്രീകരിക്കുന്നുണ്ടെങ്കിൽ തൽക്കാലം ഒരു ഇടവേള എടുക്കേണ്ട സമയമാണിത്. ജോലിസ്ഥലത്തുള്ള ഒരാൾ നിങ്ങളുടെ അംഗീകാരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നു. ജോലിസ്ഥലത്ത് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക. അത്തരം സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കണമെന്നില്ല. വീട് സമാധാനപരവും ആശ്രയയോഗ്യവും ആയിരിക്കും.
ഭാഗ്യചിഹ്നം - ഛായാചിത്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്കായി ഒരു പുതിയ മാർഗം വരും ദിവസങ്ങളിൽ തെളിയും. നിങ്ങളുടെ ആകർഷണീയമായ വ്യക്തിത്വം ആളുകളെ നിങ്ങളിലേക്ക് അടുപ്പിക്കുകയും നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും ശ്രദ്ധയോടെ കേൾക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. കൂട്ടുകെട്ടിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാം.
ഭാഗ്യ ചിഹ്നം - മധുരപലഹാരങ്ങളുടെ ഒരു പെട്ടി
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അയൽപക്കത്തുള്ള ആരെങ്കിലും പുതിയ കൗതുക വിഷയമായി മാറിയേക്കാം. പുതിയ എന്തെങ്കിലും പ്രവണതകൾ പരീക്ഷിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഒരു രഹസ്യം ഇപ്പോൾ സൂക്ഷിക്കാൻ പ്രയാസമായിരിക്കും. പ്രഭാതത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും മധ്യാഹ്നം മികച്ചതായിരിക്കും. അടുത്ത ബന്ധമുള്ളവരെ വ്യാപാരകാര്യങ്ങളിൽ കൂട്ടാതിരിക്കാൻ ശ്രമിക്കുക.
ഭാഗ്യ ചിഹ്നം - തൊങ്ങൽ (ടാഗ്)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോൾ കാര്യങ്ങൾ ഒന്നും മുന്നോട്ട് പോകുന്നില്ലെന്ന് തോന്നിയേക്കാം. പുതിയതായി വരുന്ന അവസരങ്ങൾ ഒന്നും ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ ഇത് ഇരുണ്ട ഒരു തുരങ്കം കടക്കുന്നതുപോലെ താൽക്കാലികമാണ്, അധികം താമസിയാതെ ധാരാളം വെളിച്ചം ഉണ്ടാകും. നിങ്ങളുടെ സ്ഥാനക്കയറ്റത്തെ കുറിച്ചുള്ള ചർച്ചകൾ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ നടന്നിട്ടുണ്ടാകാം, കൂടുതൽ വാഗ്ദാനങ്ങളോടെ അത് നിങ്ങളെ തേടി വരും .
ഭാഗ്യ ചിഹ്നം - ഊന്നുവടി.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നല്ല മനസ്സുള്ള ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ഇതുവരെയുള്ള നിങ്ങളുടെ സമീപനത്തിൽ നിങ്ങൾ ആത്മാർത്ഥത പുലർത്തിയിരുന്നു. നിങ്ങളുടെ സ്റ്റാഫ് അംഗത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. സാധ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്യുക. ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ ഷോപ്പിംഗും നിങ്ങളുടെ സമയം അപഹരിച്ചേക്കാം. നിങ്ങൾ പുതിയതായി ഭൂമിയോ കെട്ടിടമോ വാങ്ങാൻ ആലോചിക്കുന്നുവെങ്കിൽ അതിനായി കൂടുതൽ അന്വഷണം നടത്താൻ പറ്റുന്ന ശരിയായ സമയമാണിത്.
ഭാഗ്യ ചിഹ്നം - തടി പെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഷോപ്പിംഗ് നടത്താനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ അതിന് പറ്റിയ സമയമാണ്. പൂന്തോട്ടപരിപാലനം നല്ലൊരു ഹോബിമാത്രമല്ല അത് ഒരു ബിസിനസ് ആശയം സൃഷ്ടിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, മികച്ച ഫലമുണ്ടാകാൻ പ്രവർത്തന രീതിയിൽ സമൂലമായ മാറ്റങ്ങൾ അനിവാര്യമാകും. വിനോദത്തിനായി മറ്റൊരു നഗരത്തിലേക്കുള്ള യാത്രയ്ക്ക് സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - പിങ്ക് പൂക്കൾ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നേക്കാം. പുതിയ വാഹനം വാങ്ങുന്നതിനെ കുറച്ച് ആലോചിക്കും. ഈ മാസം അവസാനത്തോടെ നിങ്ങൾക്ക് ഒരു നല്ല ഇടപാട് കണ്ടെത്താൻ സാധിച്ചേക്കും. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളെ പരസ്യമായി വിമർശിക്കരുത്, അതവരുടെ ചെവിയിൽ വളരെ വേഗത്തിൽ എത്തും. കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാനും നിങ്ങളുടെ പ്രവർത്തനശേഷിയെ ഉയർന്ന നിലയിലേക്ക് കൊണ്ടുപാകാനും കഴിയുന്ന ഒരു തീപ്പൊരി നിങ്ങളുടെ ഉള്ളിലുണ്ട്.
ഭാഗ്യ ചിഹ്നം - പുതിയ നാണയം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ആവശ്യക്കാരനായ നിങ്ങളുടെ സുഹൃത്തിനോട് പരിഗണന കാണിക്കുക. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള അതെ കാര്യങ്ങൾ അതുപോലെ ആവർത്തിച്ചേക്കാം, നിങ്ങൾക്ക് അവ വേഗം തിരിച്ചറിയാൻ കഴിയും. നിങ്ങൾ പൊതുവിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു, പക്ഷേ അത് നന്നായി മനസിലാക്കാത്തതിനാൽ കാര്യങ്ങൾ നന്നായി അവസാനിക്കുന്നില്ല. വിവാഹം ഇനിയും നീട്ടിവെക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ശരിക്കും അഭിനന്ദിക്കുന്ന ഒരാളുമായി ബന്ധപ്പെടാനുള്ള ആഗ്രഹം സഫലമായേക്കാം. ഈ ഘട്ടത്തിൽ ഒരു കൂട്ടുകെട്ട് ഒട്ടും അഭിലഷണീയമല്ല.
ഭാഗ്യ ചിഹ്നം - അക്വേറിയം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരവും തൊഴിൽപരവുമായ തലങ്ങളിൽ കാര്യങ്ങൾ നേടാന്‍ നിങ്ങൾ ആഗ്രഹിക്കുന്നു. ഏകാന്തതയ്ക്കുള്ള പ്രതിവിധി പഴയശീലങ്ങളും ഓർമ്മകളുമായി വീണ്ടും കണ്ടെത്താനാകും. കാലാവസ്ഥ നിങ്ങളുടെ യാത്രകളെ തടസ്സപ്പെടുത്തിയേക്കാം. ഏതെങ്കിലും ഓൺലൈൻ തട്ടിപ്പുകളിൽ പെടാതിരിക്കാൻ സൂക്ഷിക്കുക. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും.
ഭാഗ്യ ചിഹ്നം - ടാംഗറിൻ പ്ലേറ്റുകൾ
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com