ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയത്തിന് രൂപം നല്കാന് പുതിയ രീതിയിലുള്ള ഒരു സമീപനം ആവശ്യമാണ്. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ മൂലം നിങ്ങളുടെ ദിനചര്യ തടസപ്പെട്ടേക്കാം. നിങ്ങളെ ആരാധിക്കുന്ന ഒരു വ്യക്തി സഹായത്തിന് എത്തിയേക്കാം. ഭാഗ്യചിഹ്നം - ഒരു തൂവല്‍
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഇപ്പോള്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ വ്യക്തതയുണ്ട്. നിങ്ങള്‍ അവതരിപ്പിക്കേണ്ട കാര്യത്തിന് നല്ല ഡിമാന്‍ഡ് ഉണ്ടായേക്കാം. നിങ്ങളൊരു ചെറുകിട വ്യവസായി ആണെങ്കില്‍ തൊഴില്‍ മേഖല കൂടുതല്‍ വിപുലമായേക്കാം. ഭാഗ്യചിഹ്നം - ഒരു പക്ഷി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭൗതിക ലക്ഷ്യങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം നിങ്ങള്‍ക്ക് താത്പര്യം തോന്നിയേക്കാം. പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശയക്കുഴപ്പവും പരിഭ്രാന്തിയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അപരിചിതരുമായി പങ്കിടാതിരിക്കുന്നതാണ് ഉചിതം. ഭാഗ്യചിഹ്നം - ഒരു ചിലന്തി
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ സ്വതന്ത്രമായി ചെയ്യാനും മുന്നോട്ട് പോകാനും പരിമിതി തോന്നിയേക്കാം. അതിനൊപ്പം, പുതുമകളൊന്നും ഇല്ലാത്ത ദിവസങ്ങളും നിങ്ങളെ അലോസരപ്പെടുത്തും. പഠന സ്ഥലത്തുനിന്നോ ജോലിസ്ഥലത്തുനിന്നോ നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - രണ്ട് കുരുവികള്‍
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അലസത മൂലം നിങ്ങള്‍ പലതും നീട്ടി വെച്ചേക്കാം. ഇത് നിങ്ങളുടെ ജോലിയെയും പ്രതികൂലമായി ബാധിച്ചേക്കാം. ഈ ഘട്ടത്തെ അതിജീവിക്കുക എന്നതാണ് വെല്ലുവിളി. നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും ആയിരിക്കാം ഏക ആശ്വാസം. ഭാഗ്യചിഹ്നം - ഒരു നീല മണ്‍പാത്രം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പഴയതും വിശ്വസ്തരുമായ സുഹൃത്തുക്കളുമായുള്ള ഒത്തുചേരല്‍ പുതിയ ഊര്‍ജം നല്‍കിയേക്കാം. നിങ്ങള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് കുറച്ച് സമയത്തേക്ക് മാറ്റിവെക്കാം. വിനോദ മേഖലയിലുള്ളവര്‍ വിജയം നേടും. ഭാഗ്യചിഹ്നം - ഒരു അണ്ണാന്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ നേടണമെങ്കില്‍ ക്ഷമയോടെ കാത്തിരിക്കണം. ഒരു മുതിര്‍ന്നയാളില്‍ നിന്നുള്ള ശുപാര്‍ശ ബിസിനസ് മെച്ചപ്പെടാന്‍ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ പ്രൊഫഷണലിസത്തെക്കുറിച്ച് നല്ല വാക്കുകള്‍ കേള്‍ക്കും. ഭാഗ്യചിഹ്നം - ഒരു പൂന്തോട്ടം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പെട്ടെന്ന് വിജയം നേടണമെന്നാണ് ആഗ്രഹമെങ്കില്‍ നിങ്ങള്‍ നിരാശരായേക്കാം. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും വേഗത കൂടും. നിങ്ങളുടെ ജീവിത പങ്കാളിക്ക് അവരുടെ ജോലിയിലുള്ള ശ്രദ്ധ വ്യതിചലിച്ചേക്കാം. നിങ്ങള്‍ക്കും അത് അനുഭവപ്പെടാം. ഭാഗ്യചിഹ്നം - ഒരു ആമ.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരോട് നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത് എന്നു ചിന്തിക്കുക. നല്ലൊരു നിക്ഷേപ അവസരം വന്നേക്കാം. എന്തെങ്കിലും അന്വേഷിക്കുന്നുണ്ടെങ്കിൽ ഒരു അയൽക്കാരൻ അതിശയകരമാം വിധം നിങ്ങളെ സഹായിച്ചേക്കാം. ഭാഗ്യചിഹ്നം – ഒരു വളർത്തു മുയൽ