ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: കുറേക്കാലമായി കൊണ്ടുനടക്കുന്ന വിരോധങ്ങള്‍ തീര്‍ക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. ദിനചര്യകള്‍ മെച്ചപ്പെടുത്തുന്നതില്‍ നിങ്ങള്‍ നല്ല തുടക്കം കുറിക്കും. അടുത്ത ഒരു സുഹൃത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നിങ്ങളില്‍ ഉന്മേഷം നിറച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു തത്ത
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: അടക്കിവെച്ച വികാരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകാന്‍ സമയമെടുത്തേക്കാം. നിങ്ങള്‍ക്ക് ആരോടെങ്കിലും ഉത്തരവാദിത്തം നിറവേറ്റാന്‍ ഉണ്ടായിരുന്നെങ്കില്‍, അവ നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുമെങ്കിലും അത് താല്‍ക്കാലികമായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു തൂവല്‍
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചേക്കാം. നിങ്ങളുടെ മാനസിക പിരിമുറുക്കത്തിന് കുറച്ച് ആശ്വാസം ലഭിച്ചേക്കാം. ഒരു ഇടവേള എടുക്കുക. ഭാഗ്യചിഹ്നം - ഏലക്ക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ആരുടെയെങ്കിലും നഷ്ടം ഇന്ന് നിങ്ങളുടെ നേട്ടമായി മാറിയേക്കാം. പഴയ ഊര്ജ്ജസ്വലത വീണ്ടെടുക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. നല്ല ഒരു നിര്‍ദ്ദേശം ഇന്നത്തെ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ ആഗ്രഹങ്ങള്‍ കുറയ്ക്കുക. ഭാഗ്യ ചിഹ്നം - സൂര്യാസ്തമയം
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അനുകൂല സാമ്പത്തിക സാഹചര്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടാം. ദൂരെ താമസിക്കുന്ന ഒരു സുഹൃത്ത് നിങ്ങളെ ബന്ധപ്പെട്ടേക്കാം. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ മനഃസ്സാന്നിധ്യം കൈവിടാതിരിക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ള ബോര്‍ഡ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തിയേക്കാമെങ്കിലും കുറച്ചൂകൂടി കാത്തിരിക്കേണ്ടി വരും. എപ്പോഴും കാര്യങ്ങള്‍ വൈകാരികമായി കണക്കാക്കുന്നത് നല്ലതല്ല. സമാധാനം നിലനിര്‍ത്തുന്നതിനുള്ള ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് സഹായകരമാകും. ഭാഗ്യ ചിഹ്നം - കൊബാള്‍ട്ട് ബ്ലൂ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ കാര്യങ്ങളുടെ കടന്നുവരവ് പതിവ് ജോലികളെ ബാധിച്ചേക്കാം. പഴയതും പുതിയതും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ട്രീറ്റോ സമ്മാനമോ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഒരു ഫലത്തെ കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അത് നിങ്ങള്‍ക്ക് അനുകൂലമായേക്കാം.ഭാഗ്യ ചിഹ്നം - ഒരുകൂട്ടം പക്ഷികള്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റം ചിലപ്പോള്‍ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം. നേരത്തെ മുടങ്ങിപ്പോയ ഒരു പദ്ധതിയുമായി നിങ്ങള്‍ മുന്നോട്ട് പോയേക്കാം. മുന്‍ കാമുകനോ കാമുകിയോ നിങ്ങളുമായി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കും.
അമിത വാഗ്ദാനങ്ങള്‍ നല്കാതിരിക്കാന് ശ്രമിക്കുക. ഭാഗ്യ ചിഹ്നം - നിങ്ങള്‍ക്കായുള്ള ഒരു പതിവ് കുറിപ്പ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ ചില കാര്യങ്ങള്‍ അര്‍ത്ഥശൂന്യമായി തോന്നുന്നുണ്ടെങ്കില്‍, ഭാവിയിലും അങ്ങനെതന്നെ തോന്നാന്‍ സാധ്യതയുണ്ട്. താല്‍ക്കാലികമായി നിങ്ങള്‍ക്ക് ആശങ്ക തോന്നാന്‍ സാധ്യതയുണ്ട്. യാത്ര ചെയ്യാന്‍ അവസരം ലഭിച്ചേക്കും. ഭാഗ്യ ചിഹ്നം - ഒരു പഴയ ഫോട്ടോഗ്രാഫ്
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com