ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: കൂട്ടായപ്രവർത്തനത്തിന്റെ ആവശ്യകത നിർണ്ണായകമാവുന്ന ദിവസമായിരിക്കും. വിവാഹിതനോ അല്ലെങ്കിൽ പ്രണയ ബന്ധമോ ഉള്ള ആളാണ് നിങ്ങളെങ്കിൽ ചില അനാവശ്യ അനുമാനങ്ങൾ നിങ്ങളെക്കുറിച്ച് ഉണ്ടാകാൻ ഇടയുണ്ട്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ അനുകൂലമായ ദിവസമാണ്.
ഭാഗ്യ ചിഹ്നം - കാക്ക
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവും ശേഷിയും സ്വയം തെളിയിക്കാൻ അസാധാരണമായ അവസരം കിട്ടാനിടയുണ്ട്, അത് നിങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുക. നിങ്ങളുടെ ലാളിത്യം മികച്ച പ്രതിഫലം നേടിത്തരും. സാമ്പത്തികകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.
ഭാഗ്യ ചിഹ്നം - പൂവിന്റെ മാതൃക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ ക്രമേണ ആളുകളെ വിശ്വസിക്കാൻ തുടങ്ങും. അത് തീർച്ചയായും നിങ്ങളുടെ ദൈനംദിന ജീവിതത്തെ പുരോഗമനപരമാക്കും. കഴിഞ്ഞ് പോയ ഒരു സംഭവം വീണ്ടും ഉണ്ടാകാനിടയുണ്ട്. ദാനധർമ്മം നടത്തുന്നത് ഗുണം ചെയ്യും.
ഭാഗ്യ ചിഹ്നം - പുതിയ കസേര
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ യാഥാർഥ്യം എന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു മിഥ്യാധാരണ ഇന്ന് തകരും. നിങ്ങളുടെ ജോലിയിൽ പ്രതിജ്ഞാബദ്ധത പുലർത്തുന്നത് നിങ്ങൾക്ക് നിങ്ങളുടേതായ സ്ഥാനം കിട്ടാൻ ഇടയാക്കും. അസാധാരണമായ തിരക്കുള്ള ദിവസമായിരിക്കും. കാര്യങ്ങൾ മാറ്റിവയ്ക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.
ഭാഗ്യ ചിഹ്നം - റബ്ബർ തൈ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: രാവിലെ അജ്ഞാതമായ എന്തോ ഒരു ഭാരം നിങ്ങളുടെ മനസിനെ അലട്ടും. പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലേയ്ക്ക് വരും. തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ എല്ലാ ആശയവിനിമയങ്ങളും സൂക്ഷിച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. സഹോദരന് നിങ്ങളുടെ പിന്തുണ ആവശ്യമായി വന്നേക്കാം.
ഭാഗ്യ ചിഹ്നം - ചായമടിച്ച ചില്ല്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ആരംഭിക്കാവുന്ന മനോഹരമായ ദിവസമാണിന്ന്. നിങ്ങൾക്ക് പുതിയ എന്തെങ്കിലും ചുമതല ലഭിക്കാൻ സാധ്യതയുണ്ട്. ചെറിയ മോഷണത്തിന് സാധ്യതയുള്ളതിനാൽ നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക.
ഭാഗ്യ ചിഹ്നം - പുതിയ ഡയറി
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളിൽ ചിലർ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളാൽ സംരക്ഷിക്കപ്പെടുന്നുണ്ട്, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. വീട്ടിലേക്ക് പോകുന്ന ദിവസം നിങ്ങൾക്ക് സന്തോഷം തോന്നാം. പേപ്പർ വർക്കുകൾ ശരിയാക്കാൻ അനുകൂലമായ ദിവസമാണ്.
ഭാഗ്യ ചിഹ്നം - ചുവന്ന ഇഷ്ടിക കൊണ്ടുള്ള മതിൽ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ട ഒരാളുമായുള്ള സംഭാഷണം ഇന്നത്തെ ദിവസത്തെ നിങ്ങളുടെ ഏറ്റവും മികച്ച അനുഭവം ആയിരിക്കും. നിങ്ങൾക്ക് പരിചയമുള്ള ഒരാളുമായി അല്പം അകലം പാലിക്കേണ്ടി വന്നേക്കാം. ഈ ദിവസം പങ്കുവയ്ക്കലിന്റെയും അടുപ്പത്തിന്റെയും ശക്തിയുള്ളതാണ്. നേരത്തെ മുറിഞ്ഞ് പോയ ചില ബന്ധങ്ങൾ കൂട്ടിയിണക്കാവുന്നതാണ്.
ഭാഗ്യ ചിഹ്നം - ഭംഗിയുള്ള ഇന്റീരിയർ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ ദിനചര്യയിൽ നിങ്ങൾക്ക് അത്ര സന്തോഷമുണ്ടാകാനിടയില്ല. പക്ഷേ ഇത് നിങ്ങൾക്ക് നല്ലതാണ്. ഇന്ന് പുതിയ നിക്ഷേപം നടത്തി അനാവശ്യ റിസ്ക് എടുക്കരുത്. ഒരു പഴയ സുഹൃത്തിന്റെ അപ്രതീക്ഷിത സന്ദർശനമോ ഫോൺകോളോ ഉണ്ടാകാം.
ഭാഗ്യ ചിഹ്നം - സ്വർണ്ണ നിറത്തിലുള്ള നക്ഷത്രം
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com