ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്കും നിങ്ങളുടെ പങ്കാളിയ്ക്കും ഇടയിലുള്ള ചില വിഷയങ്ങൾ ഒഴിവാക്കാൻ നിങ്ങൾ പരസ്പരം തീരുമാനിച്ചിരിക്കാം. പക്ഷെ താൽക്കാലികമായി ഒഴിവാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ പകരം ശാശ്വതമായ പരിഹാരം തേടുന്നതാകും നല്ലത്, അതിന് മുൻഗണന കൊടുക്കാൻ ശ്രമിക്കുക. ദീർഘകാലമായുള്ള ഒരു ബന്ധം ചികിത്സാവശ്യത്തിനായിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യപെടാനിടയുണ്ട് . ഭാഗ്യ ചിഹ്നം - ശാന്തമായ സംഗീതം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആണ് പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങൾക്ക് അനുകൂലമായ വളർച്ചയുണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങൾ ആണ് നിലനിൽക്കുന്നത്. ചെലവുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, നിങ്ങൾക്ക് അവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. ആരോഗ്യത്തിന് മുൻഗണന നൽകണം. ഭാഗ്യ ചിഹ്നം - വെള്ളി ചരട്
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റ് വഴികൾ തേടുന്നതിലൂടെ ലഭ്യമായ അവസരം നഷ്ടമാകാൻ ഇടയുണ്ട്. കിട്ടിയ സ്ഥാനം സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് അമിതമായി ചിന്തിക്കുന്നത് മൂലം അത് നഷ്ടപ്പെട്ടേക്കാം. എന്ത് തന്നെയായാലും ഒരു കുതിപ്പ് ഈ സമയം അനിവാര്യമാണ്, അതിനായി നിങ്ങളെടുക്കുന്ന തീരുമാനം തീർച്ചയായും ശരിയായിരുന്നു എന്ന് കാലം തെളിയിക്കും. ഭാഗ്യ ചിഹ്നം - പുസ്തകത്തിന്റെ കവർ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മധുരപലഹാരം ഉൾപ്പെടെയുള്ള നിങ്ങളുടെ പഴയ ചില ഭക്ഷണശീലങ്ങൾ അവസാനിപ്പിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിച്ചെന്ന് വരില്ല. ഇപ്പോൾ അതിനെകുറിച്ച് ഗൗരവമായി ആലോചിക്കേണ്ട സമയമാണ്. അത് നിങ്ങളുടെ വഴിയിൽ തടസ്സമുണ്ടാക്കാനിടയുണ്ട്. വലിയ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - റോസ് സ്ഫടികം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അനാവശ്യവും അമിതവുമായ ചിന്ത നിങ്ങളെ എവിടെയും എത്താൻ സഹായിക്കില്ല. അതുകൊണ്ട് ചിന്തകളെ ഏകോപിപ്പിക്കുകയും അതനുസരിച്ച് ഒരു പദ്ധതി തയ്യാറാക്കുകയും വിശ്വസ്തനായ ഒരാളോട് ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുക. സ്ഥിരതയുള്ള ഒരു മേഖലയിലേയ്ക്ക് അടുത്ത് തന്നെ നിങ്ങൾക്ക് മാറേണ്ടി വരും. അതിന് തയ്യാറാവുക. ഒരു നല്ല അവസരം ഈ ദിവസം നിങ്ങൾക്ക് വന്നുചേരും. ഭാഗ്യ ചിഹ്നം - നീലക്കല്ല്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ ചിന്തകൾ വികലമായി പോകാതിരിക്കാൻ ശ്രമിക്കണം. നിങ്ങളുടെ മേൽനോട്ടത്തിലുള്ള ജോലികളിൽ പലതും അപകടത്തിലായേക്കാം. ഈ ദിവസം വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. വരും ദിവസങ്ങളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അനാവശ്യ സമ്മർദ്ദം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. ഭാഗ്യ ചിഹ്നം - സോളോ പ്രകടനം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ആശയവിനിമയങ്ങളിൽ പൊതുവിൽ മാനസികമായ യോജിപ്പ് നിലനിർത്തുന്നത് നല്ലതാണ്. പൂർണതയ്ക്ക് വേണ്ടിയുള്ള നിങ്ങളുടെ കടുംപിടുത്തം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാൻ ഇടയുണ്ട്. ഒരു വ്യാപാരിയുടെ മാനസികാവസ്ഥയിലേക്ക് നിങ്ങൾ മാറേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - വലിയ ജനൽ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുൻ നിശ്ചയിച്ച അജണ്ടകൾക്ക് അനുസൃതമായി വികാരങ്ങൾ കീഴ്പെടുന്ന പുതിയ കാലത്ത് നിങ്ങൾക്ക് വ്യത്യസ്തമായ ചില അനുഭവങ്ങൾ ഉണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ വൈകാരികമായി തന്നെ നിങ്ങൾ ഇടപെടുകയും പിന്നീട് അതിൽ നിന്ന് വിട്ട് പോകാനാകാതെയും വരാം. നിങ്ങളുടെ തൊഴിലിന് ഉടൻ തന്നെ അംഗീകാരം ലഭിക്കാൻ ഇടയുണ്ട്. ഇന്ന് പണമിടപാടുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. ഭാഗ്യ ചിഹ്നം - ടെന്നീസ് റാക്കറ്റ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു യാത്രയ്ക്കിടയിൽ വളരെക്കാലമായി നിങ്ങൾ ആഗ്രഹിക്കുന്ന വിശ്രമത്തിന് ഇപ്പോൾ നിങ്ങൾക്ക് അവസരം കിട്ടും. നിങ്ങളുടെ ജീവിതം വളരെ തിരക്കുള്ളതായിരിക്കാം. എന്നാൽ ഈ വിശ്രമസമയം ഇനിയുള്ള കാര്യങ്ങൾ നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. ഭാഗ്യ ചിഹ്നം - പക്ഷിക്കൂട്ടം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: എല്ലായ്പ്പോഴും തോന്നിയിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ അനുകൂലമായി വരുന്നതായി അനുഭവപ്പെട്ടേക്കാം. ഇപ്പോൾ അത് മനസിലാക്കാനുള്ള ഉയർന്ന മാനസിക പക്വത നിങ്ങൾക്കുണ്ട്. നിങ്ങളുടെ സമീപനത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കപ്പെടും. ഒരു അവസരം നിങ്ങളെ തേടി ഉടൻ വരാനിടയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ക്ലോക്ക്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ശ്രദ്ധിക്കാതിരുന്നപ്പോൾ ഒരുപാട് കാര്യങ്ങൾ നടന്നിരിക്കാം, എന്നാൽ അതൊക്കെ എഴുതിത്തള്ളും മുൻപ് അതിന്റെ വസ്തുതകൾ മനസിലാക്കാൻ ആവശ്യമായ സമയം എടുക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ അമിതമായ ചെലവ് കാരണം സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് ഒരു അവലോകനം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - മണി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം പൊതുവിൽ തിരക്കേറിയതായി തോന്നുന്നു. നിങ്ങളുടെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ കടന്ന് വന്നേക്കാം. അവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള മാനസികാവസ്ഥയിലാണ് നിങ്ങൾ. അതിനായി നിങ്ങൾക്ക് കുറച്ച് ക്ഷമയും മാർഗനിർദേശവും ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - രത്നം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com