ടോറസ് (Taurus -ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകും. കുറച്ച് മാസങ്ങൾക്ക് മുമ്പ് നിങ്ങൾ കണ്ടുമുട്ടിയ ഒരു വ്യക്തി സഹായത്തിനായി വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം. നിങ്ങൾ നല്ല സാമൂഹ്യ ബന്ധങ്ങൾ സൂക്ഷിക്കുന്നവർ ആയിരിക്കും. നിങ്ങളുടെ ജോലി വിപുലീകരിക്കാൻ നിങ്ങൾ അവ ഉപയോഗിക്കണം. ഭാഗ്യ ചിഹ്നം - ഒരു കളിമൺ പെട്ടി
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആരുടെയെങ്കിലും ജോലിയിൽ തടസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ അടുത്ത സുഹൃത്ത് ചില രഹസ്യങ്ങൾ പങ്കുവെക്കുന്നുണ്ടാകാം. ഒരു ഇവന്റിലോ ചടങ്ങിലോ പങ്കെടുക്കാൻ നിങ്ങൾ പുറത്തുപോകാം. ഭാഗ്യ ചിഹ്നം - ബാസ്കറ്റ്ബോൾ കോർട്ട്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, അതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കു വെയ്ക്കുകയും അവരുടെ സന്തോഷം ആഘോഷിക്കുകയും ചെയ്യുന്ന ഒരു ദിവസമാണിത്. ഏതെങ്കിലും കോടതി കേസ് തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെങ്കിൽ, അത് ചില നല്ല ചലനങ്ങൾ കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു കാർഡ്ബോർഡ് ബോക്സ്
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ജീവിതത്തിലെ നല്ല കാര്യങ്ങൾക്ക് സമയമെടുക്കും, ഇപ്പോൾ നിങ്ങൾ അത് തിരിച്ചറിഞ്ഞിരിക്കാം. ഒരു നീണ്ട കാത്തിരിപ്പിന് ശേഷം, നിങ്ങളുടെ മുൻകാല കർമ്മങ്ങളുടെ നേട്ടങ്ങൾ ഇപ്പോൾ ലഭിക്കും. ഒരു അടുത്ത സുഹൃത്ത് നല്ല ഉപദേശത്തിനായി നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യ ചിഹ്നം - ക്വാർട്സ്
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി): ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങള്‍ നിങ്ങളെ നിരാശരാക്കിയേക്കാം. എന്നാല്‍ അതിനെ മറികടന്ന് വേഗത്തില്‍ മുന്നേറുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ഓപ്ഷനുകളില്‍ കൂടുതല്‍ സെലക്ടീവാകരുത്. ഒരു പുതിയ കായിക പ്രവര്‍ത്തനം നിങ്ങളെ ആകര്‍ഷിച്ചേക്കാം. ഭാഗ്യചിഹ്നം - പൂച്ചെണ്ട്.
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ധാരാളം ഊർജം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇത്. വരും ദിവസങ്ങളിൽ നിങ്ങളുടെ ജോലിക്ക് ഒരു പുതിയ അർത്ഥം ലഭിക്കും. നിങ്ങളോട് അടുപ്പമുള്ള ഒരാൾക്ക് ചില വിശ്വാസപ്രശ്നങ്ങൾ ഉണ്ടാകാം. പണം വിവേകത്തോടെ ചെലവഴിക്കുക. ഭാഗ്യ ചിഹ്നം- ഒരു ഫാർമസി
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ചെയ്തുകൊണ്ടിരുന്ന കാര്യത്തിലേക്ക് മടങ്ങാൻ കൂടുതൽ പ്രയത്നം ആവശ്യമായി വന്നേക്കാം. ഒരു അടുത്ത സുഹൃത്ത് ഒരു യാത്രയ്ക്കായി നിങ്ങളെ സമീപിച്ചേക്കാം. തൽക്കാലം മാറിനിൽക്കുന്നതാണ് ഉചിതം. നിങ്ങൾക്ക് കൂടുതൽ ഫണ്ടുകൾ ക്രമീകരിക്കുന്നതിന് ഒരു വലിയ നിക്ഷേപം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു തടി പലക
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വരും. എന്നാൽ അവ താൽക്കാലികമായിരിക്കും. പണമൊഴുക്ക് ഉടൻ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു മഴവില്ല്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com