ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി ഉള്ളിൽ അടക്കിപിടിച്ചിരുന്ന എല്ലാ വികാരങ്ങളും ഒറ്റയടിക്ക് പ്രകടിപ്പിക്കാൻ അനുകൂലമായ സമയമാണ്. സമ്മിശ്രമായ വൈകാരികാനുഭവങ്ങൾ കാരണം ഇന്നത്തെ ദിവസമാകെ മാറി മറിഞ്ഞേക്കാം. ഇനിയും പിടിച്ച് നിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ജോലികൾ രാവിലെ തന്നെ ചെയ്യുന്നതാവും ഇന്ന് അനുയോജ്യം. ഭാഗ്യ ചിഹ്നം : നക്ഷത്രം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: എത്രമാത്രം മറ്റുള്ളവർ നിങ്ങളെ മനസിലാക്കാൻ ശ്രമിച്ചാലും അവർക്ക് എപ്പോഴും നിങ്ങളിൽ ഒരു നിഗൂഢത അനുഭവപ്പെടുകയും അത് അവരെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യും. എന്ത് കൃത്രിമത്വം കാണിച്ചായാലും നിങ്ങൾ ഏറ്റെടുത്ത കാര്യത്തിൽ ഇന്ന് വിജയിച്ചേക്കും. ഒരിക്കൽ കൈവിട്ട് പോയി എന്ന് കരുതിയ ഒരവസരം വീണ്ടും കൈവരാൻ ഇപ്പോൾ ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണ്. ഭാഗ്യ ചിഹ്നം - ചെടിച്ചട്ടി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി വളരെ അടുപ്പമുള്ള ആളുകൾ ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലാവില്ല നിങ്ങളോട് പെരുമാറുക, പക്ഷേ അത് തികച്ചും സാധാരണമാണ് എന്ന നിലയ്ക്ക് കാണണം. മറ്റുള്ളവരുടെ സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങൾ നിങ്ങളെ തന്നെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്, അത് ഇപ്പോൾ ആവശ്യവുമാണ്. ഭാഗ്യ ചിഹ്നം - രാപ്പാടി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളിൽ നിന്ന് പണം കടം വാങ്ങുകയോ വായ്പ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ഉലച്ചിലുണ്ടാകാനും അത് വഷളാകാനും സാധ്യതയുണ്ട്. നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുന്നു എന്ന പേരിൽ ഇപ്പോൾ നിങ്ങൾ സമയനഷ്ടം വരുത്തുകയാണ് ചെയ്യുന്നത്. ഇപ്പോൾ നിങ്ങളുടെ ജീവിത പങ്കാളിയുടെ വാക്കുകൾക്ക് ചെവികൊടുക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് ഗുണകരമായേക്കും. ഭാഗ്യ ചിഹ്നം - കുറച്ച് കാർഡ്ബോർഡ് ബോക്സുകൾ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും നിങ്ങളുടെ സീനിയറും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾ അതിനായി നന്നായി കഠിനാധ്വാനവും ചെയ്തിട്ടുണ്ട്. നിങ്ങളുടെ സ്വീകാര്യതയുടെയും മാനസികപൊരുത്തത്തിന്റെയും അവസ്ഥ നിലവിൽ വളരെ മികച്ചതാണ്, എന്നാൽ നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് എത്താൻ കുറച്ച് കൂടി സമയം വേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ശലഭപ്പുഴു
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സൂക്ഷ്മപരിശോധനകളിലൂടെ നിങ്ങളുടെ സാധ്യതകളെ അതിന്റെ പരമാവധിയിൽ എത്തിക്കാനായുള്ള പരിശ്രമം നടത്തണം. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ ചിലർ നിങ്ങൾക്ക് ഒരു സർപ്രൈസ് നൽകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ മുന്നിലെത്തുന്ന ഒരാവശ്യത്തിന് ദീർഘനേരത്തെ പരിശ്രമവും പരിശീലനവും വേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - രത്നക്കല്ല്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍ : ചിലപ്പോൾ നമ്മൾ സ്വന്തം വികാരങ്ങൾ എന്തെന്ന് മനസ്സിലാക്കുന്നില്ല, നമ്മുടെ ചിന്തകൾ പോലും തെറ്റായ വഴിക്ക് നമ്മെ നയിച്ചേക്കും. നിങ്ങൾക്ക് നിങ്ങളുടെ കുറ്റബോധത്തിൽ നിന്ന് പുറത്തുകടക്കാനും അത്തരമൊരു സാഹചര്യത്തെ മാനുഷികമായി കൈകാര്യം ചെയ്യാനും കഴിയും. നിങ്ങളെ സ്നേഹിക്കുന്നവരിൽ നിന്ന് ഇതുവരെ കിട്ടിയ പിന്തുണ നിങ്ങൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ആ പിന്തുണ തന്നെയാണ് നിങ്ങളുടെ ഭാവിയിലേയ്ക്കുമുള്ള പ്രചോദനം. അത് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഇരുമ്പ് ചീനച്ചട്ടി
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: രണ്ട് സുഹൃത്തുക്കൾ വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന മാന്ത്രികമായ അനുഭവം ഇന്ന് നിങ്ങൾക്കുണ്ടാകാൻ സാധ്യതയുണ്ട്. മുമ്പ് എപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള വേദനിപ്പിക്കുന്ന ഒരനുഭവത്തെ കുറിച്ച് ഇപ്പോൾ സൂചിപ്പിക്കാവുന്ന സമയമാണ്, നിങ്ങൾക്കത് വലിയ ആശ്വാസമായിരിക്കും. പുറത്ത് നിന്ന് വരാനിടയുള്ള ഒരു പിന്തുണയും സഹായവും നിരസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - വലിയ പാർക്ക്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ഒരു മികച്ച ദിവസമായിരിക്കും. പൂർത്തിയാകാനുള്ള ജോലികളും, ദീർഘകാലമായി മറന്നുപോയ ജോലികളുടെ പട്ടികയും വീണ്ടും പ്രവർത്തനക്ഷമമാക്കുകയും പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇന്ന് പിന്നോട്ട് പോയേക്കാം. സാമൂഹ്യമായ ഇടപെടലുകൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടതാണ്. ഭാഗ്യ ചിഹ്നം - ജമന്തിപൂവ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ നിങ്ങളുടെ ഒരു ജൂനിയർ അവരുടെ ആശങ്ക നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അത് പരിഹരിക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ സജീവമായി ഇടപെടുന്ന ആളാണെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് ലാഭത്തിൽ വർദ്ധന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് ഉടൻ ഉണ്ടാകാനിടയുണ്ട്. ഭാഗ്യ ചിഹ്നം - നിയോൺ ലൈറ്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ദീർഘകാലമായി തുടരുന്ന ഒരു ബന്ധത്തിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായേക്കാം, എങ്കിലും ആശങ്ക ഉണ്ടാകേണ്ടതില്ല, അതൊരു താല്‍ക്കാലിക സാഹചര്യം മാത്രമാണ്. ജോലിസ്ഥലത്തെ സമ്മർദ്ദം പതിവിലും കൂടുതലായേക്കാം. സംഗീതം ആസ്വാദിക്കാൻ ശ്രമിക്കുന്നത് ആശ്വാസം പകരും. നിങ്ങൾക്ക് ഒരു ചെറിയ യാത്രയും വേണമെങ്കിൽ ആസൂത്രണം ചെയ്യാം. ഭാഗ്യ ചിഹ്നം - റെട്രോ സംഗീതം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കുറെ നാളായി ഗ്രൂപ്പായി ചെയ്യാനായി ആസൂത്രണം ചെയ്ത എന്തെങ്കിലും ഇപ്പോൾ സാധ്യമായേക്കാം. ആഘോഷിക്കാൻ വക നൽകുന്ന ചിലത് നടക്കാനിരിക്കുന്നു. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കാൻ ഇടയുണ്ട്. ഇപ്പോൾ ചില പുതിയ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാവുന്നതാണ്. ഭാഗ്യ ചിഹ്നം - ഗ്ലാസ് വാതിൽ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com