കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ എന്തെങ്കിലും കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നിയേക്കാം. ഒരു തീരുമാനം എടുക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പമുണ്ടാകും. അതില്‍ വ്യക്തത ലഭിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം: റോസാചെടി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടും. അത് നിങ്ങള്‍ക്ക് ഒരു സന്ദേശത്തിലൂടെ അറിയിക്കാം. നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വളരെ അടുത്ത ഒരു സുഹൃത്തിനോട് വികാരങ്ങള്‍ പങ്കുവെയ്ക്കുന്നതാണ് ഉചിതം. ഭാഗ്യചിഹ്നം: തടാകം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com