ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ അലസത വെടിഞ്ഞ് കൂടുതൽ കർമനിരതരാകണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിത പ്രാധാന്യം നൽകാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ ചില നിർമാണ പ്രവൃത്തികൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, അതിനായി പ്ലാൻ ചെയ്യാൻ അനുകൂലമായ സമയമാണ്. ജോലിസംബന്ധമായി, പോസിറ്റീവ് ആയ ഒരു വാർത്ത പ്രതീക്ഷിക്കാം. ചില പുതിയ ആളുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യ ചിഹ്നം - ഒരു ക്രിസ്റ്റൽ
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: വീട്ടിൽ നിന്നും നിങ്ങൾ പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ ലഭിച്ചേക്കില്ല. നിങ്ങളുടെ കുട്ടികൾ നിങ്ങളിൽ നിന്ന് കൂടുതൽ സമയം പ്രതീക്ഷിച്ചേക്കാം. അവർ പ്രകടിപ്പിക്കാതെ തന്നെ നിങ്ങൾ അക്കാര്യങ്ങൾ മനസിലാക്കണം. ചില കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഈ ദിവസം വിനിയോഗിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു പുസ്തകം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഞെരുക്കം ഉണ്ടായേക്കാം. വരവനുസരിച്ച് പണം ചെലവാക്കുക. ബിസിനസുകാർക്ക് പുതിയ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യവും ഫിറ്റ്നസും സൂക്ഷ്മമായി നിരീക്ഷിക്കുക. ഒരു അടുത്ത സുഹൃത്ത് നിങ്ങൾക്ക് പ്രചോദനം നൽകിയേക്കാം. ബന്ധുക്കളിൽ ചിലർക്ക് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - നീലക്കല്ല്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിച്ചേക്കാം. ജോലിയിൽ നിന്നും ചെറിയ ഇടവേളയെടുക്കാൻ ഇനിയും ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നേക്കാം. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കണം. അവരുടെ അനുഗ്രഹം വാങ്ങുകയും വേണം. ഓഫീസിൽ നിങ്ങൾക്ക് അധിക ഉത്തരവാദിത്തം ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു നിയോൺ ലൈറ്റ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് മുൻപ് മനസിലാകാത്ത ഒരുപാട് കാര്യങ്ങളിൽ വ്യക്തത ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. പുതിയ നിക്ഷേപം നടത്താൻ അനുകൂലമായ സമയമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനത്തിന് അഭിനന്ദനം ലഭിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനു മുൻപ് രണ്ടു വട്ടം ആലോചിക്കുക. ഭാഗ്യ ചിഹ്നം - ഒരു മേലാപ്പ്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിൽ ചില അത്ഭുതങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ പരിചയപ്പെടുന്ന ഒരു അപരിചിതൻ പിന്നീട് നിങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയേക്കാം. വിശ്രമിക്കാനും ആഘോഷിക്കാനും നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കുട്ടികളും കുടുംബാംഗങ്ങളുമൊത്ത് ഒരു ഉല്ലാസ യാത്ര പോകണം. അമിതമായി ഭക്ഷണം കഴിക്കരുത്. ഫിറ്റ്നസ് കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ദീർഘദൂര യാത്ര പോകാൻ സാധ്യതയുണ്ട്. നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ മറ്റുള്ളവരോട് പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. ചില കുടുംബാംഗങ്ങളുമായി നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം. അവ എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുക. പങ്കാളിയോട് തുറന്നു സംസാരിക്കുക. ഭാഗ്യ ചിഹ്നം - ഒരു കല്ല്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചിലരുടെ ആശയങ്ങളോട് നിങ്ങൾക്ക് യോജിക്കാൻ കഴിഞ്ഞെന്നു വരില്ല. ജീവിതത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകും. ഒരു ഇടവേള എടുത്ത ശേഷം ജോലി ചെയ്യുന്നത് തുടരുക. മുൻപു നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ചെറിയ നഷ്ടം അനുഭവപ്പെട്ടേക്കാം. എന്നാൽ ജോലി സംബന്ധമായി വളരെക്കാലമായി കാത്തിരുന്ന ഒരു നല്ല വാർത്ത കേട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് പാത്രം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ അശ്രദ്ധമായ പെരുമാറ്റം നിങ്ങൾക്ക് സഹിക്കാനായെന്നു വരില്ല. സുഹൃത്തുക്കളുമായി ഒരു ഒത്തുചേരൽ നടന്നേക്കാം. ദൂരെ താമസിക്കുന്ന ഒരാൾ നിങ്ങളെക്കുറിച്ച് സ്നേഹത്തോടെ ചിന്തിക്കുന്നുണ്ടാകാം. അവർക്ക് നിങ്ങളെ കാണാൻ ആഗ്രഹം തോന്നിയേക്കാം. അപ്രതീക്ഷിതമായി ഷോപ്പിംഗിന് പോകാൻ ഇടയുണ്ട്. ഭാഗ്യചിഹ്നം - ഒരു ഷോപീസ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തീർപ്പാക്കാത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ അനുകൂലമായ ദിവസമാണ്. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നിങ്ങൾ നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടുണ്ടാകും. അവയെല്ലാം ഉത്സാഹത്തോടെ നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ ഉള്ളിലെ വികാരങ്ങൾ മറ്റുള്ളവരോട് പങ്കിടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. പക്ഷേ അത് പങ്കുവെയ്ക്കാൻ ശരിയായ സമയമോ വ്യക്തിയെയോ നിങ്ങൾ കണ്ടെത്തിയെന്നു വരില്ല. ഭാഗ്യ ചിഹ്നം - ഒരു വടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഉത്സാഹത്തോടെ എല്ലാ ജോലികളും ചെയ്യും. നിങ്ങളുടെ ഭൂതകാലത്തെ തെറ്റുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കും. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തിലും ഫിറ്റ്നസ് കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - തിളങ്ങുന്ന ഒരു നക്ഷത്രം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെ്ട്ട ചില യാത്രകൾ ചെയ്യാൻ സാധിച്ചേക്കാം. അതേസമയം, ജോലിസ്ഥലത്ത് സമ്മർദ്ദവും കൂടും. നിങ്ങളുടെ ചുമതലകൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ജോലിസ്ഥലത്ത്, നിങ്ങൾക്ക് താത്പര്യം ഇല്ലാത്ത ഒരു പ്ലാൻ തയ്യാറാക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കാം. നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും അവരുടെ ചില പ്രശ്നങ്ങൾ നിങ്ങളോട് പങ്കുവെച്ചേക്കാം. പൊസിറ്റീവ് ആയി ഇരിക്കാൻ ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു കാന്തം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com