ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: വിനോദ യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. സമയപരിധി ഓര്‍ത്തുകൊണ്ട് നിങ്ങളുടെ വര്‍ക്ക് പ്ലാനുകള്‍ തീരുമാനിക്കുക. വാരനിരിക്കുന്ന ഒരു ഇവന്റിന് വേണ്ടിയുള്ള നിങ്ങളുടെ തയ്യാറെടുപ്പ് കൃത്യമായിരിക്കില്ല. ഭാഗ്യ ചിഹ്നം - ഒരു മുഖംമൂടി.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്തില്‍ നിന്നുള്ള പെട്ടെന്നുള്ള പ്രതികരണം നിങ്ങളുടെ ദിവസം മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം അനുഭവപ്പെടും. കുടുംബത്തിലെ പ്രായമായവരുടെ പിന്തുണ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരും. ഭാഗ്യ ചിഹ്നം - ഒരു കുഴല്‍ക്കിണര്‍.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പരസ്യമായി സ്വകാര്യ സംഭാഷണങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. നിങ്ങള്‍ വൈകാരികമായി ദുര്ബലരായേക്കാം. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക. ആശയക്കുഴപ്പം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ വിഷയത്തെക്കുറിച്ച് പിന്നീട് ചിന്തിച്ച് തീരുമാനമെടുക്കുക. ഭാഗ്യ ചിഹ്നം - ചുവപ്പ് നിറം.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിച്ചേക്കാം. ഒരു പുതിയ പരിചയക്കാരന്റെ ഉപദേശം സ്വീകരിക്കാന്‍ സാധ്യതയുണ്ട്. എല്ലാവരുടെ അഭിപ്രായം കേള്‍ക്കുമെങ്കിലും അവസാനം തീരുമാനം നിങ്ങളുടേതായിരിക്കണം. അക്കാദമിക് മേഖലയിലുള്ളവര്‍ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യ ചിഹ്നം- ഒരു സ്മാര്‍ട്ട് വാച്ച്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: മത്സരബുദ്ധിയുള്ളവരാകുന്നത് നല്ലതാണ്. നിങ്ങളുടെ ആശയവിനിമയം സ്ഥിരതയുള്ളതും വ്യക്തവുമായിരിക്കണം. മാനസികമായി ബുദ്ധിമുട്ടുന്ന നിങ്ങളുടെ സമീപമുളള ഒരാള്‍ നിങ്ങളുടെ ഉപദേശം തേടാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായി നിങ്ങള്‍ക്ക് അല്‍പ്പം മോശ സാഹര്യമാണ്. ഭാഗ്യ ചിഹ്നം - ഒരു തലയണ.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആകര്‍ഷകമായ മനോഭാവം മറ്റുള്ളവരുടെ ഇടയില്‍ ഒരു സ്ഥാനം നേടിത്തരും. അധികാരസ്ഥാനത്തുള്ളവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകനും പിന്തുണ നല്കുന്നയാളും ആയിരിക്കും. ഭാഗ്യചിഹ്നം - ഒരു എംബ്രോയ്ഡറി വര്‍ക്ക്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ചുമതല നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസം വീണ്ടെടുക്കുകയും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സജ്ജരാവുകയും ചെയ്യുക. പരിഭ്രാന്തരാകരുത്, നിങ്ങള്‍ക്കും ശോഭിക്കാന്‍ കഴിയും. ഒരു കാര്യവും പൂര്‍ണ്ണമായി മനസ്സിലാക്കാതെ തള്ളിക്കളയരുത്. ഭാഗ്യ ചിഹ്നം - ഒരു മയില്‍.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഭൂതകാലത്തിലെ കയ്പേറിയ അനുഭവം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പുതിയ സംഭവങ്ങള്‍ മികച്ച അനുഭവം സമ്മാനിക്കും. ഒരു വലിയ ഗ്രൂപ്പില്‍ നിങ്ങളുടെ ജോലിയെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ക്ക് ഉടന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് ധാരാളം അനുയായികളെ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ സുതാര്യമായിരിക്കുക. ഭാഗ്യ ചിഹ്നം - ഒരു സെലിബ്രിറ്റി.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിവാഹം നടക്കാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ നിറഞ്ഞ മാനസികാവസ്ഥ ജീവിതത്തില്‍ നിങ്ങളെ പിന്നോട്ട് വലിച്ചേക്കും. ഭാഗ്യ ചിഹ്നം - ഒരു മരം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.