ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മുന്‍കാല കടങ്ങള്‍ വീട്ടാനും ഡോക്യുമെന്റേഷനും പറ്റിയ കാലം. നേരിയ തലവേദനയോ അണുബാധയോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക. ഒരു തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ അവ വഷളാകാതിരിക്കാന്‍ ശാന്തത പാലിക്കേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: എല്ലാം കൂടി ചേര്‍ന്ന ഒരു വികാരമായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാകുക. ചില ആശങ്കകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. കടം ചോദിച്ച് ആരെങ്കിലും സമീപിച്ചാല്‍ വിനയപൂര്‍വം അത് ഒഴിവാക്കണം. കുറച്ചധികം ദൂരം നടക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഭാഗ്യ ചിഹ്നം - രണ്ട് തൂവലുകള്‍
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ശക്തരായി തുടരുമെങ്കിലും നിങ്ങളുടെ വൈകാരിക വശങ്ങള് ചിലര്‍ക്ക് അനുഭവപ്പെടും. സന്തുലിതാവസ്ഥ കൈവരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തേണ്ടതായി വരും. നിങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകർ ചില സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - കല്ലുകള്‍
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പഴയ സുഹൃത്തുക്കളെ കാണാന്‍ ഇടവരും. നിങ്ങളുടെ അഭിലാഷ പദ്ധതികള്‍ നടക്കാന്‍ അനുകൂലമായ സമയമല്ല. ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭാഗ്യ ചിഹ്നം - കൈകൊണ്ട് നിര്‍മ്മിച്ച പേപ്പര്‍
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിത അതിഥികള്‍ വീട്ടിലേക്ക് കടന്നുവരും. മുടങ്ങിക്കിടക്കുന്ന ധന സംബന്ധമായ കാര്യങ്ങള്‍ ശരിയാകും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഒരു പരാതിയുമായി സമീപിക്കാന്‍ സാധ്യതയുണ്ട്. വ്യക്തമായ മുന്‍ഗണന നല്കി അത് പരിഹരിക്കാന്‍ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - മുത്തുകള്‍
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. ഓഫീസിലേയും വീട്ടിലേയും പേപ്പര്‍ വര്‍ക്കുകള്‍ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ നല്ലതുപോലെ ശരീരത്തെ അലട്ടും. അതിനാല്‍ ശരിയായ രീതിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - വാതില്‍പ്പടി
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കരുതല്‍ നല്‍കുന്നത് നിങ്ങളെ ഒരിക്കലും ദുര്ബലനാക്കില്ല. നിങ്ങളുടെ ഏറ്റവും ശക്തമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ പറ്റിയ ദിവസം. പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാന്‍ പറ്റിയ ദിവസം. ആരോഗ്യസ്ഥിതിയില്‍ വളരെയധികം ശ്രദ്ധ പതിപ്പിക്കണം. ഭാഗ്യ ചിഹ്നം - ചുവപ്പ് നിറത്തിലുള്ള തൂവാല
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഉപബോധമനസ്സിന്റെ ഭയങ്ങള്‍ കൊണ്ട് ചില ദുസ്വപ്നങ്ങള്‍ കാണും. അവയെ ഓര്‍ത്ത് പേടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ കുടുംബത്തെ കാണാനെത്തുന്ന ഒരാളോട് നിങ്ങള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണം തോന്നിയേക്കാം. ഒരു പതിവ് ശീലത്തിലൂടെ ഈ ദിവസം ആരംഭിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഇഷ്ടിക കൊണ്ടുള്ള മതില്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഏറ്റവും അടുപ്പമുള്ളയാളുകള് നിങ്ങളെ വിട്ടുപോകാന്‍ സാധ്യതയുണ്ട്. കുടുംബത്തിനായി സമയം കണ്ടെത്തുക. വൈകുന്നേരങ്ങളില്‍ പുറത്ത് പോയി സമയം ചെലവഴിക്കുക. സ്ഥിരമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നത് ഉചിതമായിരിക്കും. ഭാഗ്യ ചിഹ്നം - സൈന്‍ ബോർഡ്.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്ത ചില പഴയ ഓര്‍മ്മകള്‍ ഈ ദിവസം നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. മാതാപിതാക്കളുമായി സമയം ചെലവഴിക്കുക. അവര്‍ക്ക് നിങ്ങളോട് എന്തൊക്കെയോ പറയാനുണ്ടാകും. പുതിയ സമീപനങ്ങള്‍ക്കായി ഒരു പഴയ പദ്ധതിയെ ആശ്രയിക്കേണ്ടിവരും. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ്സ് ബോട്ടില്‍
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിന്റെ ഏക ആശ്രയം നിങ്ങളാണ്. അതിനാല്‍ എല്ലാ രീതിയിലും അവര്‍ക്കായി സമയം കണ്ടെത്തണം. പുതിയ കരാറുകള്‍ ഒപ്പിടാന്‍ സാധ്യതയുള്ള കാലം. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ക്ക് അനുകൂല കാലം. ഭാഗ്യ ചിഹ്നം - പക്ഷിക്കൂട്ടം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com