ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലുള്ള ഭയത്തെ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. പൊതുസ്ഥലങ്ങളിലെ സംഭാഷണങ്ങളോ അല്ലെങ്കിൽ വലിയൊരു ആൾക്കൂട്ടത്തെ അഭിസംബോന്ധന ചെയ്യുമ്പോഴോ ഭയം ഉണ്ടായേക്കാം. നിങ്ങളുടെ സ്വതസിദ്ധമായ കഴിവിനെ മാത്രം വിശ്വസിക്കുക. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഭാഗ്യചിഹ്നം : കാന്തം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു വസ്തുതയും മറച്ചുവെക്കാതെ സത്യം തുറന്നു പറയേണ്ട ദിവസമാണിത്. മറിച്ച് ചെയ്യാൻ നിങ്ങൾ ചിലപ്പോൾ നേരത്തെ നിർബന്ധിതനായിരിക്കാം, എന്നാൽ ഇനിമേലിൽ അങ്ങനെയല്ല എന്ന തീരുമാനം എടുക്കണം. വ്യാപാര സംബന്ധിയായ അനുമതികൾക്ക് കാലതാമസം നേരിടാം. ഭാഗ്യ ചിഹ്നം: ഫെങ്ഷൂയി ഒട്ടകം
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതുതായി എന്തെങ്കിലും പരിശ്രമം നടത്തും മുൻപ് ആവശ്യമായ പരിശീലനം ഉറപ്പ് വരുത്തുക, അല്ലാത്തപക്ഷം അതിന്റെ ഫലവും യഥാർഥ്യവും അടുത്ത് തന്നെ നിങ്ങൾക്ക് ബോധ്യപ്പെടും. നിങ്ങളുടെ പുരോഗമന മനോഭാവം ചുറ്റുമുള്ള എല്ലാവരും വിലമതിച്ചേക്കില്ല. ഭാഗ്യ ചിഹ്നം: വജ്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. നിങ്ങൾക്ക് മുമ്പ് അറിയാത്ത അവസരങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടേക്കാം. കേട്ടുകേൾവികളെ അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കും. വസ്തുതകൾ സ്വയം അന്വഷിച്ച് ഉറപ്പ് വരുത്തുക. ഭാഗ്യ ചിഹ്നം : ചായം പൂശിയ ഗ്ലാസ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണിത്. നിങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെടാൻ മതിയായ കാരണങ്ങൾ ഇന്നുണ്ടാകും. നിങ്ങൾ ആരുടെയെങ്കിലും അംഗീകാരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ഇന്നുണ്ടായേക്കാം. ജോലിയോടുള്ള ആത്മാർഥത അഭിനന്ദിക്കപ്പെടും. ഭാഗ്യ ചിഹ്നം : പദപ്രശ്നം
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണ്ടെപ്പോഴോ ഉണ്ടായ ചില കാര്യങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രിയപ്പെട്ട രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്ന് ചേർന്നേക്കാം. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം : അക്വേറിയം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങൾ, എന്നാൽ മറ്റുള്ളവർ അത് അംഗീകരിച്ച് തന്നേക്കില്ല. എല്ലാ കാര്യവും രണ്ട് തവണ ആലോചിച്ച് തീരുമാനം എടുക്കേണ്ട സമയമാണിത്. ആവശ്യമായ സമയത്ത് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു സഹായം കിട്ടി എന്ന് വരില്ല. ഭാഗ്യ ചിഹ്നം : മാണിക്യം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സമീപകാലത്തെ ചില അനുഭവങ്ങൾ ഓർത്ത് നിങ്ങൾ അസ്വസ്ഥനായിരിക്കാം, പക്ഷേ അത് ഉടൻ തന്നെ പരിഹരിക്കപ്പെടുകയും, അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ഒരു പുതിയ ആശയം വിപ്ലവം സൃഷ്ടിച്ചേക്കാം. ആത്മവിശാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. ഏത് കാര്യവും നന്നായി പഠിച്ചും മനസ്സിലാക്കിയും ചെയ്യുന്നതാവും നല്ലത്. ഭാഗ്യചിഹ്നം : ഗിത്താർ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതിയിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ അക്കാദമിക് വിദഗ്ദ്ധരായവർക്ക് നേരിടേണ്ടി വന്നേക്കാം. നന്നായി ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയൊരു ആശയം അവതരിപ്പിക്കാൻ പാടുള്ളു. നിങ്ങൾ ഒഴിവാക്കിയ ചിലത് മാതാപിതാക്കൾ വീണ്ടും നിങ്ങളോട് പരിഗണിക്കാൻ ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം : റോസ് ഗോൾഡ് വാച്ച്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com