ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് പല കാര്യങ്ങളിലും അനാവശ്യ സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ അവയിൽ നിന്നെല്ലാം മാറി നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഇതിനെ കുറിച്ചോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടതായി വന്നേക്കാം. അതേസമയം ഇന്ന് നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സാധാരണ നിലയിൽ മുന്നോട്ടുപോകുന്ന ഒരു ദിവസമാണ്. കുറച്ചു ദിവസങ്ങളായി നിങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങളെല്ലാം ഈ ദിവസം മാറാനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യ ചിഹ്നം - പച്ച മരതകം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ഈ ദിവസം വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഓർത്ത് ആകുലരായേക്കാം. നിങ്ങളുടെ സാമ്പത്തിക രംഗം മികച്ചതായിരിക്കും. കാരണം നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള സാമ്പത്തിക നേട്ടം നിങ്ങൾക്ക് വന്നുചേരും. എങ്കിലും ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുമുണ്ട്. കായിക രംഗവുമായി ബന്ധപ്പെട്ട ആളുകളെ ഈ ദിവസം മികച്ച അവസരങ്ങൾ തേടിയെത്തും. ഭാഗ്യ ചിഹ്നം - സൂര്യോദയം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് കാര്യങ്ങളെല്ലാം നിങ്ങൾക്ക് അനുകൂലമായി വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ലഭിക്കുന്ന അവസരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തണം. ജോലിസ്ഥലത്ത് നിങ്ങളറിയാതിരുന്ന ചില കാര്യങ്ങൾ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഭാഗ്യ ചിഹ്നം - ഒരു മീൻ വല
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം ഈ ദിവസം പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ വിചാരിച്ച പുരോഗതി പ്രതീക്ഷിക്കാം. എന്നാൽ അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടാൻ സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം - ഒരു ആമ്പർ കല്ല്
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ചില ഫലങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഇത് ഭാവി കാര്യങ്ങളെ കുറിച്ചും നിങ്ങൾക്ക് വ്യക്തത നൽകിയേക്കാം. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നത് നിങ്ങളുടെ ദിവസം മികച്ചതാക്കി മാറ്റും. ഭാഗ്യ ചിഹ്നം - ചുവപ്പ് മാണിക്യം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളെ വിശ്വസിക്കുന്ന ഒരാൾക്ക് നിങ്ങളെ കുറിച്ച് മറ്റു ചില ചിന്തകൾ ഉടലെടുത്തേക്കാം. ഒരു പഴയ നിക്ഷേപം നിങ്ങൾക്ക് അനുകൂലമായി അപ്രതീക്ഷിത ലാഭം നൽകിയേക്കാം. ഭാഗ്യചിഹ്നം - ഒരു പട്ടുതുണി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: രാഷ്ട്രീയം, കല, സിനിമ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് വളരെ മികച്ച ഒരു ദിവസമാകും ഇന്ന്. നിങ്ങളുടെ വളരെ മികച്ച ഒരു ലക്ഷ്യം നടപ്പിലാക്കാനുള്ള അവസരം വന്നു ചേരും. ഈ ദിവസം ഒരു പുതിയ വ്യക്തി നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു വെളുത്ത റോസാപ്പൂവ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലി സ്ഥലത്ത് ചില മാറ്റങ്ങൾ സംഭവിക്കാം. സമയക്കുറവ് മൂലം നിങ്ങൾക്ക് ജോലിയിൽ ചില അസ്വസ്ഥതകൾ നേരിടാനുള്ള സാധ്യതയും ഈ ദിവസമുണ്ട്. നിങ്ങൾ ചുമതല ഏറ്റെടുക്കുന്ന പുതിയ ജോലികളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കാൻ സാധിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക രംഗവും മികച്ചതായിരിക്കാനാണ് സാധ്യത. ഭാഗ്യ ചിഹ്നം - ആകാശ നീല
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഈ ദിവസം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതായി അനുഭവപ്പെടാം.എന്നാൽ സ്വയം കുറച്ചു സമയമെടുത്ത് ഇത് ക്രമീകരിക്കാൻ നിങ്ങൾക്ക് തന്നെ സാധിക്കും. ഈ ദിവസം നിങ്ങൾ ചില മാറ്റങ്ങൾക്ക് വേണ്ടി പ്രതീക്ഷിക്കാം. എന്നാൽ അതിന് അനുകൂലമായ സമയമായിരിക്കില്ല ഇന്ന്. ഒരു ചെറിയ യാത്ര നിങ്ങൾക്ക് സന്തോഷം നൽകും. ഭാഗ്യ ചിഹ്നം - തത്തപച്ച നിറം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഈ രാശിക്കാരിൽ അവരുടെ ആത്മവിശ്വാസമായിരിക്കും പ്രധാന പങ്കുവഹിക്കുക. നിങ്ങളുടെ ആത്മവിശ്വാസം ഇന്ന് വർദ്ധിക്കും. അതുകൊണ്ട് മാത്രമേ നിങ്ങൾക്ക് ഈ ദിവസം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ. ഒരേസമയം ഒന്നിലധികം ആശയങ്ങൾ മനസ്സിൽ രൂപപ്പെടും. എന്നാൽ ഇത് പ്രാവർത്തികമാകാൻ സാധ്യത കുറവാണ്. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ മത്സ്യം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിരവധി കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകും. നിങ്ങളുടെ അടുത്ത ബന്ധുവിന് നിങ്ങളുടെ ഒരു സഹായമോ ഉപദേശമോ ആവശ്യമായി വന്നേക്കാം. ആരോഗ്യപരമായി ഒരു പുതിയ ദിനചര്യയ്ക്ക് തുടക്കം കുറിക്കേണ്ട സമയമാണ് ഇന്ന്. ഭാഗ്യ ചിഹ്നം - കടും നീല നിറത്തിലുള്ള വസ്തുക്കൾ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com