ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മുൻകാല പ്രവർത്തികൾ ശരിയായി പൂർത്തിയാക്കിയതിനാൽ അഭിനന്ദനങ്ങൾ തേടിയെത്താൻ സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ അനാവശ്യമായി വിലയിരുത്തുന്നുണ്ടെങ്കിൽ അത്തരക്കാരെ പൂർണ്ണമായി അവഗണിക്കുക. മേലധികാരികൾ അപ്രതീക്ഷിത പരിശോധനകൾ നടത്താൻ ഇടയുള്ളതിനാൽ നിങ്ങളുടെ ഓഫീസ് ജോലികൾ എല്ലായ്പോഴും പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - പുഷ്പ പാദുകം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മാസത്തിന്റെ മധ്യത്തിൽ ചില യാത്പകൾക്ക് സാധ്യതയുണ്ട്. എന്നാൽ ആ യാത്രാ പദ്ധതികൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണം. ഇന്ന് കാര്യങ്ങൾ ഓരോന്നായി ആസൂത്രണം ചെയ്യാനും തീരുമാനം എടുക്കാനും അനുകൂലമായ ദിവസമാണ്. കാര്യങ്ങൾ ആസൂത്രിതമായി ചെയ്താൽ പുരോഗമനപരമായ ഭാവിയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക തടസ്സങ്ങൾ നീങ്ങാനിടയുണ്ട്. ഭാഗ്യ ചിഹ്നം - നെല്ലിക്ക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. അതിനാൽ അക്കാര്യങ്ങൾ വൈകാതെ ചെയ്യുക. ഒരു സഹോദരനോ ബന്ധുവിനോ നിങ്ങളുടെ മാർഗനിർദേശം ആവശ്യമായി വന്നേക്കാം. ഒരു പ്രത്യേക വ്യക്തി വൈകുന്നേരത്തോടെ നിങ്ങളെ അപ്രതീക്ഷിതമായി സന്ദർശിച്ചേക്കാം. വൈകുന്നേരം കുടുംബാംഗങ്ങളൊത്ത് പുറത്തേക്ക് പോകുന്നതും നല്ലതാണ്. ഭാഗ്യ ചിഹ്നം - വെള്ളി നിറത്തിലുള്ള ചരട്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ഷോപ്പിംഗ് നിങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന് നിങ്ങൾ അതിൽ മുഴുകിയേക്കാം. ജോലികൾ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തീർക്കാൻ ശ്രദ്ധിക്കണം. വീട്ടു ജോലി സാധാരണ ജോലികളെ പ്രതികൂലമായി ബാധിച്ചേക്കാം. ചില അധിക ജോലികള്‍ ചെയ്യേണ്ടി വരും. സഹപ്രവര്‍ത്തകര്‍ സഹായഭ്യര്‍ത്ഥനയുമായി നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യ ചിഹ്നം - ലോഹം കൊണ്ടുള്ള ഒരു വസ്തു
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ നിങ്ങളുടെ ശ്രദ്ധ മുഴുവൻ കൂട്ടായ പ്രവർത്തനത്തിൽ ആയിരിക്കും. നിങ്ങൾക്ക് സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരം കിട്ടിയാൽ അത് നഷ്ടപ്പെടുത്തരുത് . ജോലിസ്ഥലത്തെ ഏതെങ്കിലും ചൂടേറിയ തർക്കങ്ങളിൽ ഭാഗഭാക്ക്ആകാതിരിക്കുക, അത് നിങ്ങളുടെ ദിവസത്തെയാകെ പ്രതികൂലമായി ബാധിച്ചേക്കാം. തൽക്കാലം അത്തരം കാര്യങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്കുക. കാര്യങ്ങൾ പൂർണ്ണമായി അറിയാതെ ഒന്നിലും വിലയിരുത്തൽ നടത്താൻ പാടില്ല. ഭാഗ്യ ചിഹ്നം - നിറമുള്ള കുപ്പി
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ആരുടെയെങ്കിലും ഈഗോ കാരണം നിങ്ങളുടെ ജോലി സ്തംഭിച്ചിരിക്കുകയാണെങ്കിൽ അത് പരിഹരിക്കാനും തടസ്സങ്ങൾ നീക്കാനും ഇന്നാണ് പറ്റിയ സമയം. ഹ്രസ്വകാല ആസൂത്രണമായിരിക്കും ഈ സമയത്ത് ഗുണം ചെയ്യുക. ഇന്ന് രാത്രി വീട്ടിൽ അതിഥികൾ വരാൻ സാധ്യതയുണ്ട്. അവരെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ തയ്യാറാണെന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം - തടി പെട്ടി
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടൊപ്പം വീട്ടിൽ നേരിട്ടോ അല്ലാതെയോ കുറച്ചു സമയം ചിലവഴിക്കാൻ ഈ ദിവസം നല്ലതാണ്. നിങ്ങളുടെ ജോലിയിലെ സംഭാവന അവലോകനം ചെയ്യപ്പെട്ടേക്കാം. അമിതമായ മാനസിക സമ്മർദ്ദം കാരണം നിങ്ങൾക്ക് ക്ഷീണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു പെയിന്റിംഗ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നേരത്തെ നിങ്ങൾക്കുണ്ടായിരുന്ന ആവേശവും താല്പര്യവും ഒരിക്കലും ഇല്ലാതാക്കി കളയില്ല എന്ന് തീരുമാനിക്കുക. അത് വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പാക്കേണ്ട സമയമാണിത്. വളരെയധികം പുരോഗതിയ്ക്ക് സാധ്യതയുള്ള ദിവസമാണ്, എന്നാൽ ഉദാസീനത നിങ്ങളെ ബാധിച്ചേക്കാം. എന്ത് പ്രവർത്തി ആരംഭിച്ചാലും അത് അല്പം സാവധാനത്തിൽ ആണെങ്കിൽ പോലും നിങ്ങൾക്ക് അത് പൂർത്തിയാക്കാനാകും. ഭാഗ്യ ചിഹ്നം - ഐസ്ക്രീം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദൂരെ നിന്നോ വിദേശത്തു നിന്നോ ഒരു ഫോൺ കോൾ നിങ്ങളുടെ ദിവസത്തെ സന്തോഷകരമാക്കിയേക്കാം. നിങ്ങൾക്ക് നിങ്ങളിൽ തന്നെ ചില പ്രത്യേകതകൾ ഉള്ളതായി തോന്നും. ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും. ഉടനടി ചില ഉത്തരങ്ങൾ നൽകേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു പന്ത്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ ആരോഗ്യ ദിനചര്യകൾ ആരംഭിക്കാൻ നല്ല ദിവസമാണ്. ഒരു പുസ്തകമോ ലേഖനമോ വായിച്ചതിലൂടെ ഉണ്ടായ പ്രചോദനമാകും ഇതിന് കാരണം. നഷ്ടപ്പെട്ടതായി നിങ്ങൾ കരുതിയ ചിലത് ഈ ദിവസം കണ്ടെത്താൻ സാധിച്ചേക്കും. ഭാഗ്യ ചിഹ്നം - ഈച്ച
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന ചില സൂചനകൾ ഇന്ന് നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ മനസ്സിൽ എന്താണോ അതനുസരിച്ച് പ്രവർത്തിക്കുക. നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്തുക. പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുക. ഭാഗ്യ ചിഹ്നം - മഞ്ഞു തുള്ളികൾ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുറത്തു നിന്നുള്ള ഒരാളുടെ സമയോചിതമായ ഇടപെടലോ നിർദ്ദേശമോ കാരണം നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും. തീരുമാനമെടുക്കാതെ മാറ്റി വച്ച ഒരു കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള ആത്മവിശ്വാസവും ബോധ്യവും നിങ്ങൾക്കുണ്ട്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആയിരിക്കും എല്ലായ്പ്പോഴും നിങ്ങൾ മുൻഗണന നൽകുക. അത് ഇന്നും തുടരും. ഭാഗ്യ ചിഹ്നം - തടാകം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com