ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്നതായി തോന്നിയേക്കാം. മഴയുള്ള ഒരു ദിവസമായിരിക്കും. വരാനിരിക്കുന്ന ഒരു അഭിമുഖത്തെപ്പറ്റി ആലോചിച്ച് ടെന്‍ഷനടിക്കാന്‍ സാധ്യതയുണ്ട്. ഒന്നും ആലോചിച്ച് വിഷമിക്കരുത്. എല്ലാ നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും. ഭാഗ്യചിഹ്നം: സ്റ്റേഷണറി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: തിരിക്ക് പിടിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ ശരിയാകണമെന്നില്ല. അവസാനനിമിഷത്തിലുണ്ടാകുന്ന ആശങ്കകള്‍ വര്‍ധിക്കും. ഒരു സമയത്ത് ഒരു ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. യോഗ ചെയ്യുന്നത് ഉചിതമാണ്. ഭാഗ്യചിഹ്നം: ഒരു വലിയ കണ്ണാടി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നെഗറ്റീവ് ചിന്തകള്‍ കൊണ്ട് നിങ്ങളെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിക്കും. കുറച്ച് ദൂരം നടക്കുന്നത് മനസ്സ് സ്വസ്ഥമാക്കാന്‍ സഹായിക്കും. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. ഭാഗ്യചിഹ്നം: കോപ്പര്‍ വെസല്‍
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില സ്വപ്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. അവ നിങ്ങള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കും. മറ്റുള്ളവരുമായി അമിതമായി ചങ്ങാത്തത്തിലേര്പ്പെടുന്നത് കുറയ്ക്കണം. അത് നിങ്ങളെ ആശങ്കയിലാഴ്ത്തും. ഭാഗ്യചിഹ്നം: ചുവപ്പ് നിറത്തിലുള്ള പവിഴം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലികള്‍ ഓരോന്നായി ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അവ ചെയ്ത് തീര്‍ന്നില്ലെന്ന ആശങ്ക നിങ്ങളെ അലട്ടുന്നതാണ്. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. എല്ലാവരുമായി നല്ല രീതിയില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം: സെറാമിക് ബൗള്‍
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങള്‍ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകും. അവ ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കും. വളരെ വ്യക്തമായ ചിന്തകള്‍ നിങ്ങളിലുണ്ടാകും. സാമുഹിക പദവിയെപ്പറ്റി ആലോചിച്ച് തുടങ്ങും. ഭാഗ്യചിഹ്നം: സ്മാരകം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയും വ്യക്തി ജീവിതവും തമ്മില്‍ ഒരു ബാലന്‍സ് കൊണ്ടുവരാന്‍ ശ്രദ്ധിക്കും. എല്ലാവരെയും വേഗം വിശ്വാസത്തിലെടുക്കില്ല. ചില മുന്‍കാല അനുഭവങ്ങള്‍ കാരണമാണിത്. ഭാഗ്യചിഹ്നം: പുതിയ കാര്‍. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com