ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത. അത് നിങ്ങളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. സ്റ്റാർട്ട് അപ്പുമായി ബന്ധപ്പെട്ട ഒരു പുതിയ അവസരം നിങ്ങളെ തേടിയെത്തും. ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവികമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടുക. ഭാഗ്യചിഹ്നം – ഒരു കലാരൂപം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നേരത്തെ നിങ്ങൾക്ക് നഷ്ടപ്പെട്ട അവസരം പുതിയ രീതിയിൽ വീണ്ടും നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാൾ നിങ്ങളുടെ വ്യക്തിത്വത്തെ മോശമായി ചിത്രീരിക്കുന്നതിനുള്ള ശ്രമം നടത്തും. നിങ്ങളെ എങ്ങനെയാണ് ആളുകൾ കാണുന്നത് എന്നതിനെപ്പറ്റിയുള്ള ചിന്ത ആത്മവിശ്വാസം ഇല്ലാതാക്കും. ഭാഗ്യചിഹ്നം – ഒരു അണ്ണാൻ.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ തന്നെ സ്വയം ആർജ്ജിച്ചെടുത്ത ചില ബോധ്യങ്ങൾ സാഹചര്യത്തെ അനുകൂലമാക്കും. മറ്റുള്ളവരെ കേൾക്കുകയും അതിന് ശേഷം അവരുടെ ഉപദേശം സ്വീകരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്നത് നിങ്ങൾക്ക് ഒരു കാരണവശാലും ഗുണകരമാവില്ല. സാധാരണ ദിനചര്യകളിൽ നിന്നുള്ള ഏതൊരു ചെറിയ മാറ്റവും നിങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം – ഒരു വാനമ്പാടി.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വേഗത്തിൽ ചില കാര്യങ്ങൾ ചെയ്യാനുള്ള സമയമാണിത്. പ്രത്യേകിച്ച് ജോലിസ്ഥലത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. ഓഫീസ് സാഹചര്യങ്ങളോ നിലവിലുള്ള ഓഫീസ് നിൽക്കുന്ന സ്ഥലമോ മാറുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിൻെറ കാര്യത്തിൽ നിങ്ങൾക്ക് ചെറിയൊരു മുന്നേറ്റമുണ്ടാവും. രക്ഷിതാക്കളുടെ ചിന്തകളിലെ മാറ്റം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭാഗ്യ ചിഹ്നം – ഒരു ഗോൾഡ് ഫിഷ്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ അൽപം വിശ്രമിക്കാൻ താൽപര്യപ്പെടുന്ന ഒരു സാഹചര്യമായിരിക്കും. തിരക്കുകളിൽ നിന്ന് ചെറിയ ഒരു ഇടവേള എടുക്കുന്നതിനെ പറ്റിയും ചിന്തിച്ചേക്കാം. തിരക്കുകൾ കാരണം നിങ്ങളുടെ കുടുംബം പോലും നിങ്ങളിൽ നിന്ന് അൽപം അകന്ന നിലയിലായിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ജോലിസ്ഥലത്തെ സഹപ്രവർത്തകരോട് പങ്കുവെക്കുന്നത് ഒട്ടും ഗുണകരമാവില്ല. ഭാഗ്യചിഹ്നം – ഒരു കുരുവി.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: സാമൂഹ്യമായി ഇടപെടാൻ പറ്റിയ ഒരു ദിവസമാണ്. പുറത്തെവിടെയെങ്കിലും പോയി കുടുംബത്തോടൊപ്പം അൽപം സമയം ചെലവഴിക്കാനും ശ്രമിക്കുക. ചെയ്ത് കൊണ്ടിരിക്കുന്ന ഒരു ടാസ്ക് അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ നിർത്തി വെക്കേണ്ടതായി വരും. ഒരു പുതിയ സ്നേഹബന്ധം ആരംഭിക്കുവാൻ സാധ്യത തെളിയുന്നുണ്ട്. ഭാഗ്യചിഹ്നം – ഒരു ആമ.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് അൽപം തിരക്ക് പിടിച്ച ദിവസമായിരിക്കും. എന്നാൽ വൈകുന്നേരം ആവുമ്പോൾ നിങ്ങൾക്ക് ആത്മ സംതൃപ്തി തോന്നും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ മറന്ന് പോവാൻ സാധ്യതയുണ്ട്. അത് കൊണ്ട് അക്കാര്യത്തിൽ ജാഗ്രത പുലർത്തുക. പുതിയ ജീവിതചര്യ നിങ്ങളെ പുരോഗതിയിലേക്ക് നയിക്കും. ഭാഗ്യചിഹ്നം – ഒരു മൺപാത്രം.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി മാറ്റിവെച്ചിരിക്കുകയായിരുന്ന ഒരു കാര്യം നിങ്ങൾ വീണ്ടും ചെയ്യാൻ തുടങ്ങും. കഴിവിൻെറ കാര്യത്തിലും ചിന്തകളുടെ കാര്യത്തിലും നിങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ദീർഘകാല നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. ഭാഗ്യചിഹ്നം: ഒരു കൈക്കോട്ട്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു ബന്ധു നിങ്ങൾക്ക് വല്ലാത്ത ശല്യമായി മാറാൻ സാധ്യതയുണ്ട്. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ നിന്ന് ഭാവിയിൽ നിങ്ങൾക്ക് വലിയ ലാഭം ലഭിക്കും. നിങ്ങൾക്ക് ഇതുവരെ അറിയാത്ത ഒരു കാര്യം സഹോദരനോ സഹോദരിയോ പങ്കുവെക്കും. ഭാഗ്യചിഹ്നം: ഒരു പുരാതന നാണയം.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് തിരക്കിൽ നിന്ന് മാറി ആവശ്യത്തിന് വിശ്രമിക്കാൻ സാധിക്കുകയില്ല. എന്തെങ്കിലും തരത്തിലുള്ള ഉത്കണ്ഠ നിങ്ങളെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ ശ്രമിക്കുക. പെട്ടെന്ന് എടുക്കുന്ന തീരുമാനം വേണ്ടെന്ന് വെക്കുന്നതായിരിക്കും ഏറ്റവും നല്ലത്. മുമ്പ് ലഭിച്ച ഉപദേശങ്ങൾ അനുസരിച്ച് തന്നെ നിങ്ങൾ മുന്നോട്ട് പോവും. ഭാഗ്യചിഹ്നം – ഒരു ക്ലോസറ്റ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇപ്പോഴത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയല്ല നിങ്ങൾ ഓരോ കാര്യങ്ങൾ ചിന്തിച്ച് കൂട്ടുന്നത്. കാര്യങ്ങളെ വിലയിരുത്തി കാഴ്ചപ്പാടിൽ മാറ്റം വരുത്തി മുന്നോട്ട് പോവാൻ തീരുമാനിച്ചാൽ നിങ്ങളുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാവും. മറ്റുള്ളവർക്ക് നിങ്ങളെപ്പറ്റിയുള്ള അഭിപ്രായം എന്താണെന്ന് നിങ്ങൾ ഇത് വരെ നോക്കിയിട്ടില്ല. എപ്പോഴും ഇതേ നിലപാട് തന്നെ തുടരുക. നിങ്ങൾക്ക് ആശ്വാസത്തിൻെറ പുതിയ വാതായനങ്ങൾ തുറന്ന് ഒരു നല്ല സുഹൃത്ത് ജിവിതത്തിലേക്ക് കടന്നുവരും. ഭാഗ്യചിഹ്നം – തവിട്ടുനിറത്തിലുള്ള ഒരു ചിത്രം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരേ കാര്യത്തെപ്പറ്റിയുള്ള ചിന്ത നിങ്ങളുടെ മനസ്സിനെ വല്ലാതെ ബുദ്ധിമുട്ടിച്ചേക്കും. എന്തെങ്കിലും പുതിയ പദ്ധതികൾ തയ്യാറാക്കി അത് ചെയ്ത് തുടങ്ങിയാൽ പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാനാവും. സുരക്ഷിതമായി ലഭിക്കുന്ന ഒരേയൊരു വരുമാന ശ്രോതസ്സിനെ മാത്രം ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഒരു യഥാർഥ ജോലി ലഭിക്കുന്നതിനുള്ള സമയം ആയിരിക്കുന്നു. ഭാഗ്യചിഹ്നം – ഒരു സിൽവർ പ്ലേറ്റ്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com