ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ സ്വാധീനമുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. വീട്ടിലേക്ക് പോകാന്‍ ആഗ്രഹം തോന്നും. ഇടയ്ക്ക് വീട്ടിലേക്ക് പോകുന്നത് നല്ലതാണ്. നിങ്ങള്‍ കാത്തിരുന്ന ചില കാര്യങ്ങള്‍ ഇന്ന് സഫലമാകാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു പുതിയ റോഡ്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മുന്‍കാല പ്രവര്‍ത്തികള്‍ നിങ്ങളുടെ കണ്ണുതുറപ്പിച്ചേക്കാം. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് കുറച്ച് സമയം മാറ്റിവെയ്ക്കുന്നത് നല്ലതാണ്. വീട്ടില്‍ തന്നെ ജോലി ചെയ്യാന്‍ ഒരു സ്ഥലം ഒരുക്കാവുന്നതാണ്. ഭാഗ്യചിഹ്നം: നിങ്ങളുടെ ഇഷ്ടപ്പെട്ട പലഹാരം
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗികമായി ചിന്തിക്കുമ്പോള്‍ അതിന്റെ കോട്ടങ്ങളും അനുഭവിക്കാന്‍ തയ്യാറാകണം. നിങ്ങളുടെ നിലപാട് ഏറ്റവും അടുത്തയാളുകളെ വേദനിപ്പിക്കും. ചെയ്യാന്‍ കഴിയുന്ന പുതിയ വര്‍ക്ക് ഷെഡ്യൂള്‍ ചെയ്യുന്നതാണ് ഉത്തമം. ഭാഗ്യചിഹ്നം: ഫ്രൂട്ട് ബാസ്ക്കറ്റ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെപ്പറ്റിയുള്ള ചില പരദൂഷണങ്ങള്‍ കേള്ക്കിനിട വരും. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടുത്ത ഒരു സുഹൃത്ത് പരിഹാരം നിര്‍ദ്ദേശിക്കും. നിങ്ങള്‍ ഏറെ കാത്തിരുന്ന ഒരു അവസരം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം: രണ്ട് കുരുവികള്‍
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെപ്പറ്റി നിങ്ങള്‍ വളരെയധികം ആലോചിക്കും. അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോള്‍ നിങ്ങളുടെ ഇന്നത്തെ ദിവസം മികച്ചതാക്കും. ഭാഗ്യചിഹ്നം: ട്രാഫിക് സിഗ്നല്‍. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com