ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടേക്കാം. ഈ ദിവസത്തിന്റെ ഭൂരിഭാഗവും ശാന്തമായ ഒരു സ്ഥലത്ത് ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഒരു പുതിയ വ്യക്തി നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചേക്കാം. ഭാഗ്യ ചിഹ്നം - മെഴുകുതിരി
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയോടുള്ള നിങ്ങളുടെ സമീപനത്തില്‍ മാറ്റം വന്നേക്കാം. സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ നിങ്ങളെ മുന്നോട്ടു നീങ്ങാന്‍ സഹായിച്ചേക്കാം. പരിഹാരം കാണാനാകാത്ത ഒരു പ്രശ്നത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ഒരു വള്ളിച്ചെടി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുന്നതു മൂലം ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. നിങ്ങളോട് അടുപ്പമുള്ള ഒരാള്‍, കുറച്ച് നാളത്തേക്ക് നിങ്ങളെ അവഗണിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു പുസ്തകം.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com