ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ചില മിഥ്യാധാരണകളിൽ നിന്നും പുറത്തു കടക്കേണ്ടതുണ്ട്. ഇന്ന് നിങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളിൽ തടസങ്ങൾ നേരിട്ടേക്കാം. പ്രണയിക്കുന്ന ആളുടെ ശ്രദ്ധ ആകർഷിക്കാൻ നിങ്ങൾ പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ ശ്രദ്ധാപൂർവ്വം ആശയവിനിമയം നടത്തണം. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം തോന്നിയേക്കാം. പുതിയ ചില ബിസിനസ് ആശയങ്ങൾ മനസിൽ തോന്നിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു ആന
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില സമയങ്ങളിൽ വികാരങ്ങങ്ങൾ നിങ്ങളെ കീഴടക്കിയേക്കാം. നിങ്ങളുടെ മനസിലുള്ള കാര്യങ്ങൾ ആരോടെങ്കിലും തുറന്നു പറയണം. പുതിയ ജോലി അന്വേഷിക്കുന്നവർ അതിനുള്ള അവസരങ്ങൾ കണ്ടെത്തും. ബന്ധങ്ങൾ ഒരു പുതിയ വഴിത്തിരിവിലേക്ക് എത്തിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു നിയോൺ ചിഹ്നം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ മുൻപത്തേക്കാൾ കഠിനാധ്വാനം ചെയ്യുന്നതായി നിങ്ങൾക്കു തന്നെ തോന്നിയേക്കാം. ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നിയേക്കാം. ജോലിഭാരം മൂലം വേഗം ക്ഷീണം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളി ഒരു പ്രധാനപ്പെട്ട നിർദേശം മുന്നോട്ടു വെച്ചേക്കാം. അത് പരിഗണിക്കണം. ഭാഗ്യ ചിഹ്നം - ഒരു പുതിയ കാർ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസിൽ പുതിയ ചിന്തകളും ആശയങ്ങളും തോന്നും. നിങ്ങൾക്കു പ്രയോജനെ ചെയ്യുന്ന തരത്തിൽ നല്ല ഉപദേശങ്ങൾ നൽകുന്ന ഒരു മുതിർന്നയാളെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. പ്രണയിക്കുന്നവരുമൊന്നിച്ച് കൂടുതൽ സമയം ആവശ്യമായി ചെലവഴിക്കണം. നിങ്ങളുടെ പങ്കാളിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഭാഗ്യചിഹ്നം - ഒരു പഴയ ബുക്ക്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സമ്മർദം തോന്നിയേക്കാം. നിങ്ങൾക്ക് ചുറ്റുമുള്ള ചില ആളുകളെ നിങ്ങൾ ശല്യപ്പെടുത്തിയേക്കാം. നിങ്ങളുടെ സംസാരത്തിൽ ചില മാറ്റം ആവശ്യമാണ്. അധികാര സ്ഥാനത്തുള്ളവർ ജനപ്രീതി നേടും. കഴിഞ്ഞ കുറച്ച് മാസങ്ങളായി മന്ദഗതിയിലായിരുന്ന ബിസിനസിൽ പുരോഗതി കണ്ടേക്കാം. ലോഹവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു വെള്ളി നാണയം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കാലത്തെ ചില ഓർമകൾ നിങ്ങളുടെ മനസിലേക്ക് കടന്നു വരാം. പണ്ടു ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടത് ആവശ്യമാണ്. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഒരു യാത്ര പോകാൻ പറ്റിയ സമയമാണ്. ബിസിനസിൽ ശരിയായ മാർഗനിർദേശം നൽകുന്ന ഒരു വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു മഴവില്ല്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: തിരക്കേറിയ ദിവസങ്ങളായിരിക്കും വരാൻ പോകുന്നത്. നിങ്ങൾക്കു താൽപര്യം തോന്നുന്ന ഒരു പുതിയ തൊഴിൽ അവസരത്തിനായി തിരയുകയാകാം ഇപ്പോൾ. പരിചയമുള്ള ആരെങ്കിലും അത്തരമൊരു ജോലിയെക്കുറിച്ച് നിങ്ങളെ അറിയിച്ചേക്കാം. മറ്റുള്ളവരോടുള്ള നിങ്ങളുടെ സമീപനത്തിലും മനോഭാവത്തിലും ചില മാറ്റങ്ങൾ വന്നേക്കാം ഭാഗ്യചിഹ്നം - ഒരു ചുവന്ന കാർ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തിടുക്കത്തിലെടുക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും ഒരിക്കലും നല്ല ഫലങ്ങൾ നൽകില്ല. കഴിഞ്ഞ കാലത്ത് നിങ്ങൾ നടത്തിയ ചില തിരഞ്ഞെടുപ്പുകളിൽ നിങ്ങൾക്കു തന്നെ ഒരു മതിപ്പ് തോന്നിയേക്കാം. അത് നല്ല തീരുമാനങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ മറ്റുള്ളവരും സമ്മതിക്കും. ജോലിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത് താത്കാലികം മാത്രം ആയിരിക്കും. ഭാഗ്യ ചിഹ്നം - നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു മധുരപലഹാരം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിഭാരം മൂലം നിങ്ങളുടെ തിരക്ക് വർദ്ധിക്കും. അത് നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. നിങ്ങൾ ഒരു നിയമപരമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളുടെ കയ്യിലുള്ള തെളിവുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. നിങ്ങളോട് ചിലർ ചില രഹസ്യവിവരങ്ങൾ പങ്കുവെച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ പ്ലാന്റ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ആസൂത്രണം ചെയ്തിരുന്ന പോലെ കാര്യങ്ങളെല്ലാം മുന്നോട്ടു നീങ്ങും. ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ഫലം ലഭിച്ചേക്കാം. ഔപചാരികമായി വരുന്ന ഒരു വിവാഹാലോചന പരിഗണിക്കാൻ സാധ്യത. സുഹൃത്തുക്കളുമൊന്നിച്ച് സമയം ചെലവഴിക്കാൻ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പുതിയതായി എന്തെങ്കിലും പഠിക്കാൻ തോന്നിയേക്കാം. ബിസിനസിൽ പുരോഗതി ഉണ്ടാകും. വീട്ടിൽ നിന്ന് മാറിയാണ് താമസിക്കുന്നതെങ്കിൽ, ഹോംസിക്ക്നെസ് തോന്നിയേക്കാം. പക്ഷേ അത് ഒരു താൽകാലിക വികാരമായിരിക്കും. എല്ലാ ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. നിങ്ങളുടെ ആരോഗ്യം കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു കല്ല്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: അടുത്ത കുടുംബ സുഹൃത്ത് ഒരു തൊഴിലവസരവുമായി സമീപിക്കാൻ സാധ്യത. നിങ്ങളെ ഏൽപ്പിക്കുന്ന ജോലിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കണം. ചില പുതിയ ആളുകളുമായി അടുപ്പം സ്ഥാപിച്ചേക്കാം. നിങ്ങളെക്കുറിച്ച് മറ്റുള്ളവർ ചില ഗോസിപ്പുകൾ പറഞ്ഞേക്കാം. അതറിഞ്ഞ് നിങ്ങൾ അൽപം അസ്വസ്ഥരായേക്കാം. ഒരു ചെറിയ യാത്ര പോകുന്നത് നല്ലതാണ്. അത് മനസിന് സന്തോഷം നൽകും. ഭാഗ്യ ചിഹ്നം - ഒരു ചെടി. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com