ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: അനാവശ്യമായ സമ്മർദ്ദവും ആശയക്കുഴപ്പവും കാലതാമസത്തിന് കാരണമാകും. നിങ്ങൾ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന പതിവ് അവസാനിപ്പിക്കും. എന്തിനെയെങ്കിലും കുറിച്ചും ആരെയെങ്കിലും കുറിച്ചും അടിസ്ഥാനമില്ലാത്ത ആലോചനകൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വസ്തുതകൾ മുൻകൂട്ടി പരിശോധിക്കാൻ തയ്യാറാവുക. ഭാഗ്യ ചിഹ്നം - പുഷ്യരാഗം
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും ചേർന്ന ഒരു ഊർജ്ജം തോന്നിയേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കുകയും ഗുണമുള്ള ചില ഉപദേശങ്ങൾ നൽകിയെന്നും വരാം. കുടുംബത്തിലെ കുട്ടികൾ വരാനിരിക്കുന്ന അവധിക്കാലത്തെ ആഘോഷങ്ങൾ ആസൂത്രണം ചെയ്യാൻ താല്പര്യപ്പെടും. ഭാഗ്യ ചിഹ്നം - നീല സ്ഫടികം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ സ്വയം ഒരു ധൈര്യശാലിയാണെന്ന് കരുതിയേക്കാം, ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ നിങ്ങൾക്കത് പ്രകടിപ്പിക്കേണ്ടതായും വന്നേക്കാം. കുടുംബത്തിന് വലിയ രീതിയിൽ നിങ്ങളുടെ പിന്തുണ ആവശ്യമായി വന്നേക്കാം. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - സുതാര്യമായ സ്ഫടികം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദിനചര്യയിൽ നിങ്ങൾ ആലോചിക്കുന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള നല്ല ദിവസമാണ്. ഒരു മികച്ച അവസരമുണ്ട്, നിങ്ങളുടെ ജോലിസ്ഥലത്തിന് ഒരു പുതിയ മാനം നൽകിയേക്കാവുന്ന മികച്ച ഒരവസരം വന്ന് ചേരും. അയൽപക്കത്തെ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പൊതുവിൽ നല്ലത്. ഭാഗ്യ ചിഹ്നം - മരതകം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്ഥാനവും അധികാരവും മുതലെടുക്കാൻ ആരെങ്കിലും ശ്രമിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ജാഗ്രത പാലിക്കുകയും സംഭാഷണം കാര്യമാത്രപ്രസക്തമാക്കുകയും വേണം. ചെറുതോ വലുതോ ആയ ഒരു മാറ്റം ഇപ്പോൾ വരുന്നതിൽ നിങ്ങൾക്ക് എതിർപ്പൊന്നും ഉണ്ടാകില്ല. ഭാഗ്യ ചിഹ്നം - മലാഖൈറ്റ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ സാധാരണമായാ കാര്യങ്ങളിൽ ഏറ്റവും അസാധാരണമായത് കണ്ടെത്തിയേക്കാം. ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് ജോലിക്ക് നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. രണ്ടാമതൊരിടത്ത് നിന്ന് കൂടി വരുമാനം നേടാനുള്ള അവസരം ലഭിക്കും. ഭാഗ്യ ചിഹ്നം - വയലറ്റ് നിറമുള്ള രത്നക്കല്ല്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഊർജ്ജസ്വലമായും ആത്മവിശ്വാസത്തോടെയും ദിവസം തുടങ്ങുക. ഈ ദിവസത്തേക്കുള്ള നിങ്ങളുടെ മുൻഗണനകൾ വ്യക്തമായി ആസൂത്രണം ചെയ്യുക. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്യാൻ സാധ്യതയുണ്ട്. നിങ്ങൾ പ്രണയതാൽപ്പര്യത്തോടെ ഒരാളെ തിരയുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരാളെ കണ്ടുമുട്ടിയേക്കാം. ഭാഗ്യ ചിഹ്നം - ചിപ്പി
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തെ സംബന്ധിച്ച കാഴ്ചപ്പാടുകൾ മാറിക്കൊണ്ടേയിരിക്കുകയാണ് എന്ന കാര്യം ഓർക്കണം. പഴയ രീതികൾ തകരുകയും പുതിയ രീതികൾ ഉണ്ടാവുകയും ചെയ്യുന്നു. ഈ മാറ്റത്തിന്റെ കാലത്തും നിങ്ങൾക്ക് പിടിച്ച് നിൽക്കാൻ കൂടുതൽ ഉറപ്പോടെ മുന്നോട്ട് പോകേണ്ടതുണ്ട്. കുറച്ച് കാലത്തേയ്ക്ക് ആർക്കും പണം കടം കൊടുക്കരുത്. ഭാഗ്യ ചിഹ്നം - ജേഡ് പ്ലാന്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്ഥലത്തോ സാഹചര്യത്തിലോ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ക്ഷീണവും ചെറുതായി അസ്വസ്ഥതയും അനുഭവപ്പെടാനിടയുണ്ട്. കുറച്ച് വിശ്രമം വളരെ ആവശ്യമാണ്. ഭാഗ്യ ചിഹ്നം - ഉപ്പ് വിളക്ക്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വിദേശ യാത്രയ്ക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെങ്കിൽ ഇപ്പോൾ അതിന് പറ്റിയ സമയമായിരിക്കും. നിങ്ങൾ ഒരു പ്രശസ്തമായ സ്ഥലത്ത് സ്കൂൾ പ്രവേശനത്തിന് ശ്രമിക്കുകയാണെങ്കിൽ പ്രവേശനം കിട്ടാനുള്ള സാധ്യത കുറവാണ്. ഭാഗ്യ ചിഹ്നം - മാർബിൾ മേശ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com