ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ മൂലം ഇന്നു നിങ്ങൾ പതിവിലും നേരത്തേ എഴുന്നേൽക്കും. ജോലിസ്ഥലം സുഖകരവും കൈകാര്യം ചെയ്യാൻ പറ്റുന്ന ഇടവുമായി അനുഭവപ്പെടും. പുതിയതും രസകരവുമായ ഒരു ചിന്ത നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. പ്രകൃതിയിൽ അൽപ സമയം ചെലവഴിക്കുക. ഭാഗ്യ ചിഹ്നം - ഒരു കലാസൃഷ്ടി
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഗൗരവമായ ചില ചർച്ചകൾ മൂലം കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് കൂടുതൽ കാലതാമസം എടുത്തേക്കാം. നിങ്ങളുടെ സംഭാഷണത്തിൽ സാധാരണയായി ഉണ്ടാകാറുള്ള ആശയക്കുഴപ്പം ഒഴിവാക്കുക. നിങ്ങളുടെ ജോലി കൂടുതൽ എളുപ്പമുള്ളതായി മാറിയേക്കാം. യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു തടിപ്പെട്ടി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കൂടുതൽ സ്ഥിരതയുള്ള പ്രകടനം കാഴ്ച വെക്കാൻ സാധിക്കും. പുതിയ ആശയങ്ങളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി ചർച്ചകൾ നടത്തിയേക്കാം. നിങ്ങൾ ഒരാളുമായി ഡേറ്റിംഗ് നടത്തുണ്ടാകാം. അയാളുമായി ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. നേരത്തേ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. ഭാഗ്യ ചിഹ്നം - ഒരു കണ്ണാടി
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഭൗതിക സൗകര്യങ്ങളിൽ ഇന്ന് അൽപം കുറവ് വന്നേക്കാം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതേക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നത് രസകരമായി തോന്നിയേക്കാം. ഇന്ന് വായിക്കാനും നല്ല സിനിമകളും സീരീസുകളും കാണാനുമൊക്കെ അൽപ സമയം കണ്ടെത്തണം. ജോലിസ്ഥലത്ത് പുതിയ ആളുകളുമായി സഹകരിക്കാന്‍ അവസരം ലഭിച്ചേക്കാം. ആ അവസരം ഏറ്റെടുക്കണം. ഭാഗ്യ ചിഹ്നം - ഒരു തത്ത
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അമിതമായ സമ്മർദ്ദം നിങ്ങളുടെ ജോലിയെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു നല്ല വാർത്ത ഇന്നത്തെ ദിവസം ഈ കുറച്ച് ബാലൻസ് കൈവരിക്കാൻ സഹായിച്ചേക്കാം. ഒരു അടുത്ത സുഹൃത്തുമായി മനസു തുറന്ന് നിങ്ങൾ സംസാരിച്ചേക്കാം. അതിഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറായിരിക്കുക. ഭാഗ്യ ചിഹ്നം - ഒരു പഴയ ഡയറി.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നു നിങ്ങൾ ചെയ്തു തീർക്കേണ്ട പ്രധാന ജോലികൾക്ക് മുൻഗണന നൽകുക. അത്യാവശ്യമല്ലാത്ത കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുക. അപ്രതീക്ഷിതമായ ചില തടസങ്ങൾ ജോലിയെ ബാധിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ കേൾക്കുന്ന എല്ലാ കാര്യങ്ങളും അന്ധമായി വിശ്വസിക്കേണ്ടതില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഓർക്കുക ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ ഗെയിം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അനുകൂലമായ ദിവസമാണ്. ജോലി സ്ഥലത്തായാലും വീട്ടിലായാലും അത് പരമാവധി ഉപയോഗപ്പെടുത്തുക. നിങ്ങളിലേക്ക് പ്രധാനപ്പെട്ട എന്തെങ്കിലും ചിന്ത കടന്നു വന്നേക്കാം. നിങ്ങളുടെ കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ഡോക്ടറെ സമീപിക്കുന്നതിൽ കാലതാമസം വരുത്തരുത്. നിങ്ങൾ ജോലിയെക്കുറിച്ച് അവലോകനം ചെയ്തേക്കാം. വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു ചില്ലു കുപ്പി
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിത്തിരക്കിനിടയിൽ കുറച്ചു നേരം വിശ്രമിക്കാനും സമയം കണ്ടെത്തുക. നിങ്ങൾ എന്തു ജോലി ചെയ്താലും അത് പൂർണ ശ്രദ്ധയോടെയാണ് ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തുക. ദൂരെയുള്ള ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. ആരെങ്കിലും നിരുത്സാഹപ്പെടുത്തുന്ന പരാമര്‍ശം നടത്തിയാല്‍ അത് കണ്ടില്ലെന്ന് നടിക്കണം. ഭാഗ്യ ചിഹ്നം - ഒരു സ്റ്റേഷനറി ബോക്സ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നഷ്ടപ്പെട്ട എന്തെങ്കിലുമൊരു വസ്തു തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. അതു നിങ്ങൾ വളരെ വിലമതിച്ചിരുന്ന ഒന്നാകാം. വളരെക്കാലമായ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, അത് യാഥാർത്ഥ്യമായേക്കാം. നിങ്ങൾ ഒരു കായിക പ്രേമിയാണെന്ന് സ്വയം തിരിച്ചറിഞ്ഞേക്കാം. ഭാഗ്യ ചിഹ്നം - ഒരു സൈക്കിൾ ബെൽ
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ശരിയായ ദിശയിൽ നടത്തുന്ന പരിശ്രമം വിജയം കണ്ടേക്കാം. കഠിനാദ്ധ്വാനം ചെയ്യുന്നത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. ഇന്ന് തീരുമാനങ്ങളെടുക്കുമ്പോൾ നിങ്ങളുടെ മനസു പറയുന്നത് കേൾക്കുക. ചില പുതിയ ആരോഗ്യ ദിനചര്യകള്‍ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. ഭാഗ്യ ചിഹ്നം - മൂർച്ചയുള്ള പുതിയ ഒരായുധം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പുതിയ വസ്ത്രങ്ങൾ ധരിക്കുന്നത് ആകർഷകമായി തോന്നിയേക്കാം. ഷോപ്പിംഗ് നടത്താൻ ചിന്തിച്ചേക്കാം. ദൈനംദിന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളെ അലട്ടിയിരുന്ന ചില പ്രശ്നങ്ങൾക്ക് താത്കാലികമായി പരിഹാരം കാണാൻ സാധിക്കും. സമ്മിശ്ര വികാരങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും ഇത്. എന്നാൽ നെഗറ്റീവ് വികാരങ്ങൾ നിങ്ങളെ ഭരിക്കാനനുവദിക്കരുത്. ഭാഗ്യ ചിഹ്നം - ഒരു കുട
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു സഹപ്രവർത്തകന്റെ നല്ല ചില പ്രവൃത്തികൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. തികച്ചും അപ്രതീക്ഷിതമായിട്ടായാരിക്കാം അത് സംഭവിക്കുന്നത്. പ്രകൃതിയോട് ചേർന്ന് ഈ ദിവസം ആരംഭിക്കുക. അതൊരു നല്ല തുടക്കമായിരിക്കും. കുട്ടികളുടെ പഠന കാര്യത്തിൽ നിങ്ങളുടെ കാര്യമായ ഇടപെടൽ ആവശ്യമായി വന്നേക്കാം. എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു വള്ളിച്ചെടി.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com