ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യാനുഭവങ്ങളും അഭിവൃദ്ധിയും ഉണ്ടാകുന്ന കാലമാണിത്. നിയമക്കുരുക്കളില്‍ പെട്ടവര്‍ക്ക് അനുകൂല കാലമല്ല. പ്രശ്നങ്ങള്‍ നിങ്ങളോട് പറയാനായി ചിലര്‍ എത്തുന്ന സമയമാണിന്ന്. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ നിങ്ങള്‍ പെരുമാറും. ഭാഗ്യ ചിഹ്നം - ഒരു നീലക്കല്ല്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ചിലത് നടക്കാതെ വരാനുള്ള സാധ്യതയുണ്ട്. അവ നിങ്ങളെ നിരാശപ്പെടുത്തും. അധികാരത്തിലുള്ളവര്‍ അവരുടെ ദേഷ്യം നിങ്ങളോട് കാണിക്കും. വളരെ ശ്രമകരമായി തോന്നിയിരുന്ന നിങ്ങളുടെ ചില ലക്ഷ്യങ്ങള്‍ നേടാന്‍ പുതിയ വഴികള്‍ തുറന്നുകിട്ടും. ഭാഗ്യ ചിഹ്നം - ഒരു തൂവല്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണ്ട് ചെയ്ത പ്രവര്‍ത്തികളില്‍ ചിലത് നിങ്ങളെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. പ്രണയിനിയുടെ വീട്ടുകാര്‍ക്കിടയില്‍ നിങ്ങളെപ്പറ്റി ഒരു തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്. ഓഫീസിലെ ചില ജോലികള്‍ക്ക് നിങ്ങളുടെ സഹായം അത്യാവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - തവള
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പൊതുമധ്യത്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ കഴിവുകള്‍ പരിശീലിക്കുന്നത് ഉത്തമമാണ്. നിങ്ങള്‍ വളരെയധികം ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന ദിവസം. വളരെയധികം വിജയസാധ്യതകള്‍ ഉള്ള ദിവസമാണിന്ന്. ഭാഗ്യ ചിഹ്നം - ചതുരാകൃതിയിലുള്ള സ്ലാബ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കാത്തിരുന്ന ചില സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനിടയുള്ള ദിവസമാണിന്ന്. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസമല്ല. നിലവിലെ സാഹചര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കും. ഭാഗ്യ ചിഹ്നം - പെബിള്‍സ്.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com